Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഇന്ത്യ രവിശാസ്ത്രിയുടെ ടീം'; പനേസര്‍ എന്ത് അടിസ്ഥാനത്തിലാണ് ഇത് പറഞ്ഞതെന്ന് അറിയില്ല- ബട്ട്

കറാച്ചി: സമീപകാലത്തായി ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കുന്ന ടീമാണ് ഇന്ത്യ. ഓസ്‌ട്രേലിയയിലടക്കം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. അതിന് ശേഷം ഇംഗ്ലണ്ടിനെതിരായി അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ഇന്ത്യ രവി ശാസ്ത്രിയും ടീമാണെന്നും വിരാട് കോലിയേക്കാളും ടീമിന്റെ മികച്ച പ്രകടനത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നത് രവി ശാസ്ത്രിയാണെന്നും മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ എന്ത് അടിസ്ഥാനത്തിലാണ് പനേസര്‍ അങ്ങനെ അഭിപ്രായപ്പെട്ടതെന്ന് മനസിലാകുന്നില്ല പറഞ്ഞിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓപ്പണര്‍ സല്‍മാന്‍ ബട്ട്.

salmanbuttravishashtripanesar

'ഇത്തരത്തില്‍ ഒരാള്‍ പറയുന്നതിന്റെ കാരണമെന്തെന്ന് മനസിലാകുന്നില്ല. നിരവധി റണ്‍സുകള്‍ വിരാട് നേടിയിട്ടുണ്ട്. വിരാട് ഇല്ലാതെ ഇത്തരമൊരു വിജയ ശതമാനം ഉണ്ടാക്കാന്‍ ഇന്ത്യക്ക് സാധിക്കുമോ?അത് എളുപ്പമാണെന്ന് തോന്നുന്നില്ല. ഒന്നോ രണ്ടോ മോശം പരമ്പരകള്‍ സാധാരണമാണ്. എന്നാല്‍ അവന്റെ സംഭാവനയെ മാറ്റി നിര്‍ത്താന്‍ കഴിയുമോ. രവിയും കോലിയും ഒരുപോലെ ടീമിന് മൂല്യമുള്ളവരാണ്. ടീമിലെ എല്ലാവരും മൂല്യമുള്ളവരാണെന്നാണ് കരുതുന്നത്. അവരെല്ലാവരും ടീമെന്ന നിലയില്‍ ഒറ്റക്കെട്ടായി പൊരുതുന്നവരാണ്. എങ്ങനെയാണ് ഒരാളുടേതായി ഒരു ടീമിനെ പറയാനാവുക. അതിന്റെ അടിസ്ഥാനം മനസിലാക്കാന്‍ സാധിക്കുന്നില്ല'-സല്‍മാന്‍ ബട്ട് പറഞ്ഞു.

പരിശീലകനെന്ന നിലയില്‍ ഇന്ത്യക്ക് മികച്ച നേട്ടങ്ങള്‍ സമ്മാനിക്കാന്‍ രവി ശാസ്ത്രിക്കായി. എന്നാല്‍ ഒരു ഐസിസി കിരീടം പോലും അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ടി20,ഏകദിന ലോകകപ്പും ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും രവി ശാസ്ത്രിയുടെ പരിശീലനത്തിന് കീഴില്‍ കളിച്ചെങ്കിലും കപ്പിലേക്കെത്താനായിട്ടില്ല. അതിനാല്‍ത്തന്നെ ഇത്തവണത്തെ ടി20 ലോകകപ്പും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും രവി ശാസ്ത്രിയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.

ടീമിനെ മനസിലാക്കുകയും അനാവശ്യമായി ഇടപെടാതിരിക്കുകയും ചെയ്യുന്ന പരിശീലകനുണ്ടാവുന്നതും അനുഗ്രഹമാണെന്നും ബട്ട് പറഞ്ഞു. 'ഒരു ടീമിനുവേണ്ടി നായകന്‍ എല്ലാ കാര്യങ്ങളും നന്നായി ചെയ്യുന്നുണ്ട്. ടീമിന്റെ താല്‍പര്യം അനുസരിച്ച് കൊണ്ടുപോകാന്‍ അവന് സാധിക്കുന്നുണ്ട്. അങ്ങനെയുള്ള സാഹചര്യത്തില്‍ അധികമായി പരിശീലകന്‍ ഇടപെടാതിരിക്കുകയെന്നത് തന്നെ അനുഗ്രഹമാണ്. തീരുമാനങ്ങളെടുക്കാന്‍ സപ്പോര്‍ട്ടിങ് സ്റ്റാഫ് സ്വാതന്ത്ര്യം നല്‍കുകയെന്നത് തന്നെ വളരെ പ്രധാനപ്പെട്ട കാര്യമാണ്. പരിശീലകനായാലും ക്യാപ്റ്റനായാലും നല്ല തീരുമാനങ്ങളെടുക്കുന്നവരെ എല്ലാവരും പിന്തുണയ്ക്കും'-ബട്‌ലര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, May 31, 2021, 13:25 [IST]
Other articles published on May 31, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+