വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: ഇതു ചതിയാണ്! എനിക്കെതിരേ എന്തിനാണ് ഇത്ര വേഗം? ബുംറയോടു ജിമ്മി പറഞ്ഞത് ഇതായിരുന്നു

അശ്വിനാണ് യൂട്യൂബ് ചാനലിലൂടെ ഇതു വെളിപ്പെടുത്തിയത്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ജെയിംസ് ആന്‍ഡേഴ്‌സനും ജസ്പ്രീത് ബുംറയും തമ്മിലുള്ള ഉരസല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സില്‍ ആന്‍ഡേഴ്‌സന്‍ ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. അദ്ദേഹത്തിനെതിരേ ബുംറ ചില ഷോര്‍ട്ട് പിച്ച് ബോളുകളെറിഞ്ഞിരുന്നു. ഒരോവറില്‍ 10 ബോളുകളാണ് ജിമ്മിക്കെതിരേ ബുംറയെറിഞ്ഞത്. നാലെണ്ണം നോബോള്‍ ആയതോടെയായിരുന്നു ഇത്. ഇവയില്‍ ചിലതാവട്ടെ ആന്‍വേഴ്‌സന്റെ ഹെല്‍മറ്റിലും ദേഹത്തുമെല്ലാം കൊള്ളുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നായിരുന്നു അദ്ദേഹം ബുംറയോട് എന്തോ പറഞ്ഞത്. ബുംറ ഇതിനെ ചിരിയോടെ നേരിടുകയുമായിരുന്നു.

ഇരുവരും തമ്മിലുള്ള കൊമ്പുകോര്‍ക്കലാണ് പിന്നീട് കളിയില്‍ ഇരുടീമുകളും പല തവണ ചൂടേറി വാക്‌പോരിലേക്കു നീങ്ങാന്‍ വഴിയൊരുക്കിയത്.
ബുംറയോടു ആന്‍ഡേഴ്‌സന്‍ എന്തായിരുന്നു പറഞ്ഞതെന്നു ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യന്‍ ടീമിലെ അംഗം കൂടിയായ ആര്‍ അശ്വിനാണ് സ്വന്തം യൂട്യൂബ് ചാനലിലൂടെ ഇതു പുറത്തുവിട്ടിരിക്കുന്നത്. ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധറുമായുള്ള സംഭാഷണത്തിനിടെയായിരുന്നു ഈ വെളിപ്പെടുത്തല്‍.

 എന്തിനാണ് ഇത്ര വേഗത?

എന്തിനാണ് ഇത്ര വേഗത?

സുഹൃത്തേ, എന്തിനാണ് നിങ്ങള്‍ ഇത്ര വേഗതയില്‍ ബൗള്‍ ചെയ്യുന്നത്? ഞാന്‍ നിങ്ങളോട് ഇതേ പോലെ ചെയ്യുന്നുണ്ടോ? മറ്റുള്ളവര്‍ക്കെതിരേയെലല്ലാം നിങ്ങള്‍ 80 mph വേഗതയിലാണ് ബൗള്‍ ചെയുന്നത്, തനിക്കെതിരേ മാത്രം എന്തിനാണ് 90 mph വേഗതയില്‍ ബൗള്‍ ചെയ്യുന്നതെന്നായിരുന്നു ആന്‍ഡേഴ്‌സന്‍ ബുംറയോടു ചോദിച്ചതെന്നു അശ്വിന്‍ വെളിപ്പെടുത്തി.
ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിനു ശേഷം ഇരുടീമുകളിലെയും താരങ്ങള്‍ ഗ്രൗണ്ടില്‍ നിന്നു മടങ്ങവെ മനപ്പൂര്‍വ്വമായിരുന്നില്ല ബൗളിങിന്റെ വേഗം കൂട്ടിയതെന്നു ബുംറ ജിമ്മിയോടു പറയുകയും തോളില്‍ സൗഹാര്‍ദപൂര്‍വ്വം തട്ടുകയും ചെയ്തിരുന്നു. പക്ഷെ ജിമ്മിക്കു ഇതു പിടിച്ചില്ല. അദ്ദേഹം ബുംറയെ തള്ളിമാറ്റുകയും തനിക്കെതിരേ മാത്രം വേഗം കൂട്ടിയെറിഞ്ഞത് ചതിയാണെന്നും താന്‍ അംഗീകരിക്കില്ലെന്നും പറഞ്ഞതായും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

 ബുംറ മനപ്പൂര്‍വ്വം ചെയ്യാറില്ല

ബുംറ മനപ്പൂര്‍വ്വം ചെയ്യാറില്ല

എതിര്‍ ടീമിലെ താരത്തിനു പരക്കേല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഒരിക്കലും മനപ്പൂര്‍വ്വം ബൗള്‍ ചെയ്യുന്ന വ്യക്തിയല്ല ബുംറയെന്നു ഫീല്‍ഡിങ് കോച്ച് ശ്രീധര്‍ പറയുന്നു. ആന്‍ഡേഴ്‌സനായിരുന്നു ബുംറയോടു മോശമായി പെരുമാറുകയും വാക്‌പോരിനു തുടക്കമിടുകയും ചെയ്തത്. നിര്‍ത്താതെ പലതും പറഞ്ഞുകൊണ്ടിരിക്കുന്ന സ്വഭാവം ജിമ്മിക്കു നേരത്തേയുള്ളതാണെന്നും ശ്രീധര്‍ വ്യക്തമാക്കി.
ബുംറയോട് ജിമ്മി ചോദിച്ച ചോദ്യം തങ്ങളെ അമ്പരപ്പിച്ചതായും അശ്വിനും ശ്രീധറും പറയുന്നു. ജെയിംസ് ആന്‍ഡേഴ്‌സനില്‍ നിന്നും ഇങ്ങനെരൊയു വാക്കുകള്‍ പ്രതീക്ഷിച്ചില്ലെന്നും ആശ്ചര്യമാണ് തോന്നിയതെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

 ഇംഗ്ലണ്ട് വ്യക്തിപരമായെടുത്തു

ഇംഗ്ലണ്ട് വ്യക്തിപരമായെടുത്തു

ആന്‍ഡേഴ്‌സനും അശ്വിനും തമ്മിലുള്ള ഈ സംഭവം ഇംഗ്ലണ്ട് ടീം വ്യക്തിപരമായാണ് എടുത്തതെന്നും ഇതാണ് കളിയെ മറ്റൊരു തലത്തിലേക്കു മാറ്റിയതെന്നും ശ്രീധര്‍ ചൂണ്ടിക്കാട്ടി.
ആന്‍ഡേഴ്‌സന്റെ സംഭവം ഇംഗ്ലണ്ട് വളരെ വ്യക്തിപരമായാണ് എടുത്തത്. എന്താണ് സംഭവിച്ചതെന്നു തനിക്ക് അറിയില്ലെന്നായിരുന്നു ബുംറ പറഞ്ഞത്. മാത്രമല്ല ആന്‍ഡേഴ്‌സന്‍ തന്നോടു കളിക്കളത്തില്‍ വച്ച് പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തുകയും അതു ഞങ്ങളെ അസ്വസ്ഥരാക്കുകയും ചെയ്തു. പിന്നീട് സംഭവിച്ച കാര്യങ്ങളെല്ലാം അസാധാരണമായിരുന്നുവെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

 രാഹുലിന്റെ വാക്കുകള്‍

രാഹുലിന്റെ വാക്കുകള്‍

ലോര്‍ഡ്‌സ് ടെസ്റ്റിലെ വിജയത്തിനു ശേഷം ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുല്‍ ഈ സംഭവത്തെക്കുറിച്ച് തുറന്നു പറയുകയും ഇംഗ്ലണ്ട് ടീമിനു മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. നിങ്ങള്‍ ഞങ്ങളില്‍ ആരെങ്കിലുമൊരാളുടെ പിറകെ വരികയാണെങ്കില്‍ ടീം മുഴുവന്‍ ഇതിനു മറുപടി നല്‍കുമെന്നായിരുന്നു മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം രാഹുല്‍ തുറന്നടിച്ചത്. ഒന്നാമിന്നിങ്‌സില്‍ 129 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായതാണ് അദ്ദേഹത്തെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിനു അര്‍ഹനാക്കിയത്.

Story first published: Friday, August 20, 2021, 12:16 [IST]
Other articles published on Aug 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X