Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയെ പുറത്താക്കിയത് ഒത്തുകളി വിവാദമോ?

മുംബൈ: ഇന്ത്യന്‍ മണ്ണിലേക്ക് ഒരിക്കല്‍ കൂടി ക്രിക്കറ്റ് ലോകകപ്പ് കൊണ്ടുവന്ന ക്യാപ്റ്റനാണ് മഹേന്ദ്ര സിങ് ധോണി. സച്ചിനെ മറന്നാല്‍ പോലും ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രം ധോണിയെ മറക്കാന്‍ പാടില്ലാത്തതാണ്. ലോകകപ്പിന്റെ കാര്യത്തില്‍ അത്രത്തോളം കടപ്പാടുണ്ട് ധോണിയോട് ഇന്ത്യക്ക്.

എന്നാല്‍ ധോണി, ധോണി ആയതിന് ശേഷം ഇതാ ആദ്യമായി അദ്ദേഹത്തെ കളിക്കളത്തില്‍ നിന്ന് പുറത്തിരുത്തിയിരിക്കുന്നു. പരിക്കിന്റെ പേര് പറഞ്ഞാണ് ഈ പുറത്തിരുത്തലെങ്കിലും, ഐപിഎല്‍ കോഴ വിവാദത്തിന്റെ കാര്യവും അണിയറക്കഥകളില്‍ കേള്‍ക്കുന്നുണ്ട്.

ക്യാപ്റ്റന്‍ കൂള്‍ എന്നാണ് അറിയപ്പെട്ടിരുന്നതെങ്കിലും തന്റെ താത്പര്യങ്ങള്‍ക്കപ്പുറത്തേക്ക് ടീമില്‍ ഒന്നും നടക്കരുതെന്ന വാശിക്കാരനാണ് ധോണി. നമ്മടെ ശ്രീശാന്ത് സത്യത്തില്‍ ധോണിയുടെ ഇത്തരം വാശിയുടെ ഒരു ഇരയാണെന്ന് തന്നെ പറയാവുന്നതാണ്.

ശ്രീശാന്തിന് ടീമില്‍ അവസരം നിഷേധിച്ച ധോണിക്കും ഇപ്പോള്‍ സമാനമായ അവസ്ഥയാണ്. യഥാര്‍ത്ഥത്തില്‍ എന്തായിരിക്കും ധോണിയെ എഷ്യാകപ്പില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണം.

ധോണിയെ പുറത്താക്കിയത് ഒത്തുകളി വിവാദമോ

ഒത്തുകളിയില്‍ ധോണിയുണ്ടോ?

ഒത്തുകളിയില്‍ ധോണിയുണ്ടോ?

ഐപിഎല്‍ കോഴ വിവാദത്തില്‍ തുടക്കത്തില്‍ ആരും പറഞ്ഞ് കേള്‍ക്കാതിരുന്ന പേരുകളില്‍ ഒന്നായിരുന്നു മഹേന്ദ്ര സിങ് ധോണിയുടേത്.

കുടുങ്ങിയത് ശ്രീശാന്ത്

കുടുങ്ങിയത് ശ്രീശാന്ത്


എല്ലാവരേയും ഞെട്ടിച്ചുകൊണ്ടാണ് രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം ശ്രീശാന്തിനെ ഒത്തുകളി വിവാദത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

വമ്പന്‍മാരെ രക്ഷിക്കാന്‍

വമ്പന്‍മാരെ രക്ഷിക്കാന്‍

കേസില്‍ വമ്പന്‍മാരെ രക്ഷിക്കാനാണ് ശ്രീശാന്തു ഉള്‍പ്പെടെയുള്ള രണ്ടാം നിര താരങ്ങളെ കരുവാക്കിയതെന്ന് തുടക്കം മുതലേ ആക്ഷേപം ഉണ്ടായിരുന്നു.

ഗുരുനാഥ് മെയ്യപ്പന്‍

ഗുരുനാഥ് മെയ്യപ്പന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുഖ്യ ഓഹരി പങ്കാളികളില്‍ ഒരാളായ ഗുരുനാഥ് മെയ്യപ്പെന്റെ പേര് വാതുവെപ്പ് കേസിന്റെ തുടക്കം മുതലേ ഉയര്‍ന്നിരുന്നു. ഇതുവഴിയാണ് ടീം സ്കിപ്പര്‍ ധോണിയുടെ പേരും വിവാദത്തിലേക്ക് വന്നത്.

തെളിവുകളിലേക്ക്

തെളിവുകളിലേക്ക്

തമിഴ്‌നാട് ക്യൂ ബ്രാഞ്ചിലെ എസ്പിയായിരുന്ന സമ്പത്ത് കുമാര്‍ ആണ് ധോണിയുടെ പേര് ഐപിഎല്‍ കോഴ വിവാദത്തിലേക്ക് കൊണ്ടുവന്നത്. അന്വേഷണ സംഘത്തില്‍ നിന്ന് ഒഴിവാക്കിയതിന് ശേഷം നല്‍കിയ മൊഴിയിലാണ് ഇദ്ദേഹം ധോണിക്കെതിരെയുള്ള തെളിവുകള്‍ നല്‍കിയത്.

ധോണിക്കെന്ത് പറ്റി

ധോണിക്കെന്ത് പറ്റി

വിവാദം കത്തിക്കയറിയപ്പോഴും ധോണി തന്റെ സ്വതസിദ്ധമായ 'മിസ്റ്റര്‍ കൂള്‍' ഇഫക്ട് നിലനിര്‍ത്തി. പക്ഷേ കളിക്കളത്തില്‍ തോറ്റമ്പി.

ധോണിയെ മാറ്റണമെന്ന മുറവിളി

ധോണിയെ മാറ്റണമെന്ന മുറവിളി

ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് മുന്‍ താരം മൊഹീന്ദര്‍ അമര്‍നാഥ് ആവശ്യപ്പെട്ടു. മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും ധോണിയുടെ ക്യാപ്റ്റന്‍സിക്കെതിരെ രംഗത്തെത്തിയിരുന്നു.

 ഒത്തുകളിയില്‍ ധോണിയുണ്ടോ

ഒത്തുകളിയില്‍ ധോണിയുണ്ടോ

ഗുരനാഥ് മെയ്യപ്പനെതിരെ മൊഴി നല്‍കിയ ബുക്കി, കിറ്റിയാണ് ധോണിയുടേയും റെയ്‌നയുടേയും പേര് പറഞ്ഞത്. ഇതിനെ തള്ളിക്കളയാന്‍ ബിസിസിഐക്ക് കഴിയില്ല

സത്യം അറിയാന്‍ കാത്തിരിക്കണം

സത്യം അറിയാന്‍ കാത്തിരിക്കണം

ഉന്നതരിലേക്ക് പോകും തോറും അന്വേഷണങ്ങള്‍ മരവിക്കുന്നതാണല്ലോ നമ്മുടെ നാട്ടിലെ പതിവ്. ഐപിഎല്‍ വാതുവപ്പ് കേസും അങ്ങനെ ഒതുങ്ങുമോ എന്ന കാത്തിരുന്ന് കാണാം.

അടുത്ത ടൂര്‍ണമെന്റ്

അടുത്ത ടൂര്‍ണമെന്റ്

പരിക്കിന്റെ പേരില്‍ ധോണിയെ മാറ്റി നിര്‍ത്തുന്നു എന്നാണല്ലോ ഇപ്പോള്‍ ബിസിസിഐ പറയുന്നത്. അടുത്ത ടൂര്‍ണമെന്റില്‍ ധോണിക്ക് ഇടം കിട്ടുമോ എന്ന് നോക്കിയാല്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനമാകും.

Story first published: Friday, February 21, 2014, 12:21 [IST]
Other articles published on Feb 21, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+