Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീശാന്ത് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തില്ല... എന്തുകൊണ്ട്?

ഐപിഎല്‍ വാതുവപ്പ് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ശ്രീശാന്ത്. ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് നീങ്ങുമെന്നാണ് പ്രതീക്ഷ. ഇതിനായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ബിസിസിഐയ്ക്ക് കത്തയക്കുകയും ചെയ്തു.

എന്നാല്‍ ശ്രീശാന്തിന് ഇന്ത്യന്‍ ടീമിലേയ്ക്ക് എളുപ്പത്തില്‍ തിരിച്ചെത്താന്‍ പറ്റുമോ? പറ്റില്ലെന്നാണ് പറയുന്നത്. വെറുതേ പറയുന്നതല്ല. അതിന് ചില കാരണങ്ങളുണ്ട്. ഇവയെ എല്ലാം മറികടക്കാന്‍ ശ്രീയ്ക്ക് കഴിഞ്ഞാല്‍ നമുക്ക് വീണ്ടും പ്രതീക്ഷകളുടെ ചിറകിലേറാം...

വിലക്ക് നീക്കണം

വിലക്ക് നീക്കണം

കോടതി കുറ്റവിമുക്തനാക്കിയിട്ടും ശ്രീശാന്തിനുള്ള വിലക്ക നീക്കാന്‍ ബിസിസിഐ തയ്യാറായിട്ടില്ല. എന്തുകൊണ്ടാണ് ബിസിസിഐ ഇത്തരം ഒരു നിലപാട് സ്വീകരിയ്ക്കുന്നത്...? തലപ്പത്തുള്ളവര്‍ക്ക് ശ്രീയോട് അത്ര താത്പര്യമില്ലെന്ന് സാരം.

 ധോണിയുടെ കലിപ്പ്

ധോണിയുടെ കലിപ്പ്

ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുമായി ശ്രീശാന്തിന് അത്ര നല്ല ബന്ധമല്ല ഉള്ളത്. ധോണിയ്ക്ക് ടീമില്‍ സ്വാധീനമുള്ളിടത്തോളം കാലം ശ്രീശാന്തിന്റെ തിരിച്ചുവരവ് പ്രതിസന്ധിയില്‍ തന്നെ ആണ്.

ധോണിയ്‌ക്കെതിരെ

ധോണിയ്‌ക്കെതിരെ

ടീമില്‍ ഉള്ള കാലത്ത് തന്നെ ധോണിയ്ക്ക് ശ്രീശാന്തിനോട് അത്ര താത്പര്യം ഉണ്ടായിരുന്നില്ല. വാതുവപ്പ് കേസില്‍ ശ്രീ അറസ്റ്റിലായപ്പോള്‍ അതിന് പിന്നില്‍ ധോണിയാണെന്നാണ് ശ്രീശാന്തിന്റെ പിതാവ് ആരോപിച്ചത്.

 ഇഷ്ടം പോലെ ആളുണ്ട്

ഇഷ്ടം പോലെ ആളുണ്ട്

ഇന്ത്യയുടെ മികച്ച അറ്റാക്കിങ് ബൗളര്‍ ആയിരുന്നു ശ്രീശാന്ത്. എന്നാല്‍ ഇപ്പോള്‍ ഇഷ്ടംപോലെ പേസ് ബൗളേഴ്‌സ് ഇന്ത്യന്‍ ടീമില്‍ ഉണ്ട്. അവരെല്ലാം ശ്രീശാന്തിനേക്കാള്‍ ചെറുപ്പവും ആണ്.

സ്വാധീനമില്ല

സ്വാധീനമില്ല

ബിസിസിഐയിലേ സെലക്ടേഴ്‌സിനിടയിലോ ടീമില്‍ തന്നെയോ ശ്രീശാന്തിന് വലിയ അടുപ്പങ്ങളോ സ്വാധീനമോ ഒന്നും ഇപ്പോഴില്ല. അതൊന്നും ഇല്ലാതെ ദേശീയ ടീമില്‍ ഇടം നേടാന്‍ നിലവിലെ സാഹചര്യത്തില്‍ വലിയ ബുദ്ധിമുട്ടായിരിയ്ക്കും.

രഞ്ജി കളിയ്ക്കണം

രഞ്ജി കളിയ്ക്കണം

ആഭ്യന്തര ക്രിക്കറ്റില്‍ കഴിവ് തെളിയിച്ചാല്‍ മാത്രമേ ശ്രീശാന്തിന് ദേശീയ ടീം എന്ന സ്വപ്‌നത്തിലേയ്ക്ക് നോക്കാന്‍ പോലും പറ്റുകയുള്ളൂ. വിലക്ക് ഉടന്‍ നീങ്ങിയില്ലെങ്കില്‍ ഈ സീസണില്‍ രഞ്ജി ക്രിക്കറ്റില്‍ പോലും ശ്രീശാന്തിന് കളിയ്ക്കാനാവില്ല

കോലി തുണയ്ക്കുമോ

കോലി തുണയ്ക്കുമോ

ധോണിയുടെ കാലം കഴിഞ്ഞു എന്ന് തന്നെ കരുതുക. ഇപ്പോഴത്തെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി ശ്രീശാന്തിനെ തുണ്യക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ... അതും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരിശ്രമം തന്നെ വഴി

പരിശ്രമം തന്നെ വഴി

ഇനി ശ്രീശാന്തിന് മുന്നിലുള്ളത് കഠിന പരിശ്രമം മാത്രമാണ്. തന്നെ ഒഴിവാക്കാന്‍ കഴിയില്ല എന്ന് സെലക്ടര്‍മാര്‍ക്ക് തോന്നിപ്പിയ്ക്കുന്ന വിധത്തിലുള്ള പ്രകടനം കാഴ്ചവയ്ക്കാന്‍ ശ്രീയ്ക്ക് കഴിഞ്ഞാല്‍ നമുക്ക് പ്രതീക്ഷിയ്ക്കാം.

Story first published: Monday, July 27, 2015, 10:29 [IST]
Other articles published on Jul 27, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+