Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്റെ മുഴുവന്‍ പേര് ചോദിച്ചു; ബ്രിട്ടീഷ് എയര്‍ലൈന്‍സിനെതിരെ ആരാധകര്‍!

ലണ്ടന്‍: സച്ചിനെ അറിയില്ല എന്ന് പറഞ്ഞ ടെന്നീസ് സുന്ദരി മരിയ ഷറപ്പോവയുടെ അനുഭവം ബ്രിട്ടീഷ് എയര്‍ലൈന്‍സിന് അറിയാഞ്ഞിട്ടാണോ അതോ ഇങ്ങനെ മതിയെന്ന് കരുതിയിട്ടാണോ. എന്തായാലും കമ്പനി വിവരം അറിഞ്ഞു. ക്രിക്കറ്റ് ദൈവമായ സച്ചിന്റെ മുഴുവന്‍ പേര് ചോദിച്ച ബ്രിട്ടീഷ് എയര്‍ലൈന്‍സിനെ പഞ്ഞിക്കിടുകയാണ് ട്വിറ്ററില്‍ സച്ചിന്‍ ആരാധകര്‍.

കമ്പനിയുടെ മോശം സേവനത്തിലും ഉത്തരവാദിത്തമില്ലായ്മയിലും ദേഷ്യപ്പെട്ട് സച്ചിന്‍ ട്വിറ്ററില്‍ നിരനിരയായി പോസ്റ്റുകളിട്ടതാണ് സംഭവത്തിന്റെ തുടക്കം. നിങ്ങളുടെ മുഴുവന്‍ പേരും മറ്റ് വിവരങ്ങളും കൈമാറാന്‍ ആവശ്യപ്പെട്ട് ബ്രിട്ടീഷ് എയര്‍ലൈന്‍സ് സച്ചിന്റെ ട്വീറ്റിന് മറുപടിയും നല്‍കി. ബ്രിട്ടീഷ് എയര്‍ലൈന്‍സിന് അറിയില്ലല്ലോ സച്ചിനോട് മുഴുവന്‍ പേര് ചോദിച്ചാല്‍ എന്ത് സംഭവിക്കുമെന്ന്. ദാ കാണൂ പിന്നീടുണ്ടായ പുകില്‍.

പരാതിപ്പെട്ടത് ഇങ്ങനെ

പരാതിപ്പെട്ടത് ഇങ്ങനെ

ഓള്‍ സ്റ്റാര്‍ ക്രിക്കറ്റ് ലീഗ് കളിക്കാനായി അമേരിക്കയില്‍ യാത്ര ചെയ്യുന്ന സച്ചിന്‍ തന്റെ കുടുംബാംഗങ്ങളുടെ വെയ്റ്റിങ് ലിസ്റ്റ് ക്ലിയര്‍ ചെയ്യാത്തതില്‍ ദേഷ്യപ്പെട്ടാണ് ബ്രിട്ടീഷ് എയര്‍ലൈന്‍സിനെതിരെ ട്വിറ്ററില്‍ പോസ്റ്റുകള്‍ ഇട്ടത്.

കടുത്ത ഭാഷയില്‍ വിമര്‍ശനം

ദേഷ്യം, നിരാശ, അസംതൃപ്തി എന്നീ വാക്കുകള്‍ കൊണ്ടാണ് സച്ചിന്‍ ട്വീറ്റുകള്‍ തുടങ്ങിയത്. വിമാനക്കമ്പനി സച്ചിന് ട്വിറ്ററില്‍ തന്നെ മറുപടി നല്‍കി. മാപ്പും പറഞ്ഞു. പ്രശ്‌നം പരിഹരിക്കാനായി സച്ചിന്റെ കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു.

ഒമര്‍ അബ്ദുള്ള

മുന്‍ കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമുണ്ട് സച്ചിന്‍ ആരാധകരുടെ കൂട്ടത്തില്‍. ഡിയര്‍ ബ്രിട്ടീഷ് എയര്‍ലൈന്‍സ്, സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കര്‍, ഇന്ത്യ - ഈ പേര് മാത്രം മതി പോസ്റ്റല്‍ കമ്പനിക്കാര്‍ക്ക് പോലും സ്ഥലത്തെത്താന്‍ എന്നായിരുന്നു ഒമറിന്റെ ട്വീറ്റ്.

സച്ചിന്റെ ഒരു കാര്യം

നൂറ് കോടി ജനങ്ങളുടെ പ്രതീക്ഷകളുടെ ഭാരം 24 കൊല്ലം ചുമന്നവനാണ് സച്ചിന്‍. ബ്രിട്ടീഷ് എയര്‍ലൈന്‍സിന് സച്ചിന്റെ ലഗേജിന്റെ ഭാരം 10 മണിക്കൂര്‍ ചുമക്കാന്‍ വയ്യ - മറ്റൊരു ട്വീറ്റ്.

ദൈവം ശിക്ഷിക്കും

സച്ചിനോട് മുഴുവന്‍ പേര് ചോദിച്ച നിങ്ങളെ ദൈവം ശിക്ഷിക്കും എന്നാണ് മറ്റൊരു ആരാധകന് ബ്രിട്ടീഷ് എയര്‍ലൈന്‍സിനോട് പറയാനുള്ളത്

അസാധ്യം തന്നെ

24 കൊല്ലം സകല ബൗളര്‍മാരും സ്ലെഡ്ജ് ചെയ്തിട്ടും സച്ചിന് ദേഷ്യം വന്നില്ല, അക്കാര്യത്തില്‍ ബ്രിട്ടീഷ് എയര്‍ലൈന്‍സ് ജയിച്ചു - മറ്റൊരാള്‍ക്ക് പറയാനുള്ളത് ഇതാണ്.

സച്ചിനല്ലേ എനിക്കറിയാം

സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ മുഴുവന്‍ പേര് തനിക്കറിയാമെന്ന് മോദിയോട് പറയുന്ന ഒബാമ - എങ്ങനെയുണ്ട് ഈ ആരാധകന്റെ ഭാവന

ലോകം തിരയുന്നു

ലോകം മൊത്തം സച്ചിനെ തിരയുന്നു. ബ്രിട്ടീഷ് എയര്‍ലൈന്‍സാകട്ടെ സച്ചിന്റെ ലഗേജ് തിരയുന്നു.

സച്ചിനോട് കളിക്കല്ലേ

ഇനി ഒരിക്കലും ബ്രിട്ടീഷ് എയര്‍ലൈന്‍സില്‍ പറക്കില്ല എന്ന് ചിലര്‍. ഇവരുമായുള്ള കൂട്ടുകെട്ട് തന്നെ അവസാനിപ്പിച്ചുകളഞ്ഞു.

Story first published: Friday, November 13, 2015, 16:15 [IST]
Other articles published on Nov 13, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+