വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സൂപ്പര്‍ ഓവറും ടൈ എങ്കില്‍ എന്ത് സംഭവിക്കും? ഐസിസിയുടെ പഴയ നിയമം ഇപ്പോഴില്ല

ഈ സീസണില്‍ രണ്ടു മല്‍സങ്ങള്‍ ടൈയില്‍ കലാശിച്ചിരുന്നു

ഐപിഎല്ലിന്റെ ഈ സീസണില്‍ ഇതിനകം 11 മല്‍സരങ്ങള്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂവെങ്കിലും ഇവയില്‍ രണ്ടും ടൈയില്‍ കലാശിച്ചിരുന്നു. തുടര്‍ന്നു സൂപ്പര്‍ ഓവറിലായിരുന്നു വിജയികളെ കണ്ടെത്തിയത്. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ വെറും 10 മല്‍സരങ്ങള്‍ മാത്രമേ ടൈയില്‍ അവസാനിച്ചിട്ടുള്ളൂവെന്നു കാണാം. എന്നാല്‍ ഇത്തവണ ഇതിനകം തന്നെ രണ്ടു കളില്‍ ടൈ ആയിക്കഴിഞ്ഞു.

IPL 2020: റണ്‍സ് 18, ശരാശരി 6! കോലിക്കു ഈ നാണക്കേട് ആദ്യം, 2008നെ കടത്തിവെട്ടിIPL 2020: റണ്‍സ് 18, ശരാശരി 6! കോലിക്കു ഈ നാണക്കേട് ആദ്യം, 2008നെ കടത്തിവെട്ടി

ഐപിഎല്‍: ഇത് ഒരിക്കലും വിശ്വിക്കാനാവുന്നില്ല, ആര്‍സിബി-മുംബൈ പോരാട്ടത്തെ കുറിച്ച് സച്ചിന്‍!!ഐപിഎല്‍: ഇത് ഒരിക്കലും വിശ്വിക്കാനാവുന്നില്ല, ആര്‍സിബി-മുംബൈ പോരാട്ടത്തെ കുറിച്ച് സച്ചിന്‍!!

ഏറ്റവും ഒടുവിലായി മുംബൈ ഇന്ത്യന്‍സും റോയല്‍ ചാലഞ്ചേഴ്‌സ് തമ്മില്‍ തിങ്കളാഴ്ച രാത്രി നടന്ന കളിയും ടൈ ആയിരുന്നു. ഒടുവില്‍ സൂപ്പര്‍ ഓവറില്‍ ആര്‍സിബി മുംബൈയെ മറികടക്കുകയായിരുന്നു.

സൂപ്പര്‍ ഓവര്‍ ടൈ ആയാല്‍...

സൂപ്പര്‍ ഓവര്‍ ടൈ ആയാല്‍...

കഴിഞ്ഞ ദിവസം നടന്ന ആര്‍സിബി- മുംബൈ ത്രില്ലറില്‍ സൂപ്പര്‍ ഓവറിലെ അവസാന പന്തില്‍ ആര്‍സിബിക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് ഒരു റണ്ണായിരുന്നു. സ്‌ട്രൈക്ക് നേരിട്ടത് ക്യാപ്റ്റന്‍ വിരാട് കോലിയായിരുന്നു.
എന്നാല്‍ അവസാന പന്തില്‍ കോലി പുറത്തായിരുന്നെങ്കില്‍ കളി വീണ്ടും ടൈ ആവുമായിരുന്നു.അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ വിജയികളെ തീരുമാനിക്കാന്‍ വീണ്ടുമൊരു സൂപ്പര്‍ ഓവര്‍ കൂടി നടത്തണമെന്നാണ് ഐസിസിയുടെ പുതിയ നിയമത്തിലുള്ളത്. അതും ടൈ ആയാല്‍ വിജയികളെ കണ്ടെത്തുന്നതു വരെ സൂപ്പര്‍ ഓവര്‍ തുടരുകയും ചെയ്യും.

ബൗണ്ടറി കൗണ്ട് നിയമം ഇപ്പോഴില്ല

ബൗണ്ടറി കൗണ്ട് നിയമം ഇപ്പോഴില്ല

നേരത്തേ സൂപ്പര്‍ ഓവറിലും കളി ടൈയില്‍ കലാശിച്ചാല്‍ ബൗണ്ടറി കൗണ്ട് നിയമമായിരുന്നു വിജയികളെ കണ്ടെത്താന്‍ ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഇംഗ്ലണ്ട്-ന്യൂസിലാന്‍ഡ് ഏകദിന ലോകകപ്പിന്റെ ഫൈനല്‍ ക്രിക്കറ്റ് പ്രേമികള്‍ മറന്നു കാണില്ല. അന്നു സൂപ്പര്‍ ഓവറിലും കളി ടൈ ആയിരുന്നു. തുടര്‍ന്നു ബൗണ്ടറി കൗണ്ട് നിയമത്തിന്റെ പിന്‍ബലത്തോടെ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. കളിയില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമെന്ന നിലയില്‍ ഇംഗ്ലണ്ട് ചാംപ്യന്മാരുമായിരുന്നു.
പക്ഷെ ഈ നിയമം വലിയ വിമര്‍ശനങ്ങള്‍ക്കു ഇടയാക്കി. ന്യൂസിലാന്‍ഡിനു കൂടി അര്‍ഹിച്ച ലോകകിരീടം ആയിരുന്നു ഇതെന്നായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്. വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ ഐസിസി ആ നിയമം റദ്ദാക്കുകയും ചെയ്തു.

സൂപ്പര്‍ ഓവര്‍ നിയമം

സൂപ്പര്‍ ഓവര്‍ നിയമം

സൂപ്പര്‍ ഓവറില്‍ നേടുന്ന റണ്‍സോ, വിക്കറ്റോ റെക്കോര്‍ഡിലേക്കു പരിഗണിക്കപ്പെടാറില്ല. കാരണം വിജയികളെ കണ്ടെത്തുക മാത്രമാണ് സൂപ്പര്‍ ഓവറിന്റെ ലക്ഷ്യം. രണ്ടാമത് ബാറ്റിങിനിറങ്ങിയ ടീമായിരിക്കും സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്യുന്നത്.
ഐപിഎഎല്‍ സൂപ്പര്‍ ഓവറില്‍ മൂന്നു ബാറ്റ്‌സ്മാന്‍മാര്‍ക്കു മാത്രമേ ബാറ്റ് ചെയ്യാന്‍ സാധിക്കൂ. അതായത് രണ്ടാമത്തെ വിക്കറ്റ് വീണാല്‍ അതോടെ ടീമിന്റെ ഇന്നിങ്‌സും അവസാനിക്കും. സൂപ്പര്‍ ഓവറില്‍ ഒരു ഡിആര്‍എസും ഇരുടീമുകള്‍ക്കും ലഭിക്കും. മുംബൈയ്‌ക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ആര്‍സിബിയുടെ എബി ഡിവില്ലിയേഴ്‌സ് ഡിആര്‍എസിന്റെ സഹായത്തോടെയാണ് പുറത്താവലില്‍ നിന്നു രക്ഷപ്പെട്ടത്.
ഐപിഎല്ലില്‍ ഇതുവരെ 10 മല്‍സരങ്ങളാണ് ടൈ ആയിട്ടുള്ളത്. ഈ സീസണില്‍ മാറ്റുരയ്ക്കുന്ന എട്ടു ടീമുകളും ഒരു തവണയെങ്കിലും സൂപ്പര്‍ ഓവറില്‍ കളിച്ചിട്ടുമുണ്ട്.

Story first published: Tuesday, September 29, 2020, 15:42 [IST]
Other articles published on Sep 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X