ടെസ്റ്റില്‍ കോലിക്ക് 'അസ്തമയകാലം'! ഞെട്ടിക്കുന്ന കണക്കുകള്‍, സംഭവിക്കുന്നതെന്ത്?

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നു ലോകം മുഴുവന്‍ വാഴ്ത്തിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കു എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? ഇങ്ങനെയൊന്നുമായിരുന്നില്ല 2020ന്റെ അവസാനം വരെ അദ്ദേഹം. എന്നാല്‍ 2020 പിറന്നതോടെ കോലിയെന്ന സൂര്യന്‍ അസ്തമിക്കുകയാണോയെന്ന് ഭയക്കേണ്ടി വരും. അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് തന്നെയാണ് ഇത് വരച്ചുകാട്ടുന്നത്.

ഇംഗ്ലണ്ടിനെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലും കോലിക്കു പഴയ ടച്ച് നഷ്ടമായിരിക്കുന്നതായി കാണാം. വലിയ സ്‌കോറുകള്‍ നേടുന്നത് ഒരു ഹോബിയാക്കി മാറ്റിയിരുന്ന അദ്ദേഹത്തിന് ഇപ്പോള്‍ സെഞ്ച്വറിയെന്നത് കിട്ടാക്കനിയായി മാറുകയാണ്. ടെസ്റ്റില്‍ കോലിക്കു എന്താണ് സംഭവിക്കുന്നതെന്ന ആശങ്ക ടീം ഇന്ത്യക്കു മാത്രമല്ല ആരാധകര്‍ക്കും തീര്‍ച്ചയായുമുണ്ട്. ഒരിക്കല്‍ റണ്‍മെഷീനെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന കോലിക്ക് എവിടെയാണ് പിഴയ്ക്കുന്നത്?

2020നു ശേഷമുള്ള പ്രകടനം

2020നു ശേഷമുള്ള പ്രകടനം

2020നു ശേഷമുള്ള കോലിയുടെ ടെസ്റ്റിലെ കരിയര്‍ ഗ്രാഫ് നോക്കിയാല്‍ 11 ഇന്നിങ്‌സുകളില്‍ ഒരു സെഞ്ച്വറി പോലും നേടാനായിട്ടില്ല. ഇംഗ്ലണ്ടിനെതിരേ അവസാനമായി കളിച്ച പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സ് വരെ ഇതില്‍പ്പെടുന്നു.

11 ഇന്നിങ്‌സുകളില്‍ വെറും മൂന്നു ഫിഫ്റ്റികള്‍ മാത്രമേ കോലിക്കു നേടേനായിട്ടുള്ളൂ. 74 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 72, 62 എന്നിവയാണ് മറ്റു മൂന്നു മികച്ച പ്രകടനങ്ങള്‍. ശേഷിച്ച എട്ട് ഇന്നിങ്‌സുകളില്‍ 2, 19, 3, 14, 4, 11, 0, 27 എന്നിങ്ങനെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ സ്‌കോറുകള്‍.

കോലിയുടെ പ്രതാപകാലം

കോലിയുടെ പ്രതാപകാലം

2015 മുതല്‍ 19 വരെയായിരുന്നു ലോക ക്രിക്കറ്റില്‍ കോലിയുടെ പ്രതാപകാലമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബാറ്റെടുത്ത് ക്രീസിലെത്തിയപ്പോഴെല്ലാം അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും റണ്ണൊഴുകി. ഈ കാലയളവില്‍ ഒരുപിടി റെക്കോര്‍ഡുകളും കോലി തന്റെ പേരില്‍ കുറിക്കുകയും ചെയ്തിരുന്നു.

2015-19 വരെ ടെസ്റ്റിലെ പ്രകടനം നോക്കിയാല്‍ ഗംഭീരമെന്നു മാത്രമേ വിശേഷിപ്പിക്കാന്‍ കഴിയൂ. 84 ഇന്നിങ്‌സുകളില്‍ നിന്നും 62.15 ശരാശരിയില്‍ കോലി വാരിക്കൂട്ടിയത് 4848 റണ്‍സാണ്. 18 സെഞ്ച്വറികളും 12 ഫിഫ്റ്റികളും ഈ അഞ്ചു വര്‍ഷത്തിനിടെ അദ്ദേഹം അടിച്ചെടുത്തു. കോലിയുടെ ഏഴു ഡബിള്‍ സെഞ്ച്വറികള്‍ പിറന്നതും ഇതേ സമയത്തു തന്നെയായിരുന്നു.

2020ല്‍ ചിത്രം മാറി

2020ല്‍ ചിത്രം മാറി

2020ന്റെ തുടക്കത്തോടെയാണ് കോലിയുടെ ശനിദശ തുടങ്ങിയത്. അതിനു ശേഷം 11 ഇന്നിങ്‌സുകള്‍ കളിച്ച അദ്ദേഹത്തിന് 26.18 എന്ന മോശം ശരാശരിയില്‍ നേടാനായത് വെറും 288 റണ്‍സ് മാത്രമാണ്. ഒരു സെഞ്ച്വറി പോലും ഇതിനു ശേഷം കാണാനായില്ല. മൂന്നു ഫിഫ്റ്റികള്‍ മാത്രമേ കോലിക്കു തന്റെ പേരില്‍ കുറിക്കാനായുള്ളൂ.

32 കാരനായ കോലിക്കു ഇനി സുവര്‍ണകാലത്തേക്കു ഇനിയൊരു മടങ്ങിവരവുണ്ടാവുമോ? പ്രായം തീര്‍ച്ചയായും അദ്ദേഹത്തിനൊരു വെല്ലുവിളിയാണ്. ഇതിനെ അതിജീവിച്ച് കോലിക്കു പഴയ കോലിയായി മാറാന്‍ കഴിയുമോയെന്നാണ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, February 26, 2021, 17:41 [IST]
Other articles published on Feb 26, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X