വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കിങായത് കോലി മാത്രം, പിന്‍ഗാമികള്‍ എവിടെ? ചില യുവ നായകര്‍ ചിത്രത്തില്‍ പോലുമില്ല...

പല താരങ്ങള്‍ക്കും സീനിയര്‍ ടീമിലെത്താനായില്ല

By Manu

മുംബൈ: ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ നയിച്ചു കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു വരികയും പിന്നീട് സീനിയര്‍ ടീമിലെത്തി ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി മാറുകയും ചെയ്ത കളിക്കാരനാണ് വിരാട് കോലി. എന്നാല്‍ കോലിക്കു ശേഷം പിന്നീട് വന്ന ഇന്ത്യയുടെ ജൂനിയര്‍ ടീം ക്യാപ്റ്റന്മാര്‍ക്ക് എന്ത് സംഭവിച്ചുവെന്നത് ആശ്ചര്യമുണ്ടാക്കുന്ന കാര്യമാണ്.

ഐപിഎല്ലില്‍ ഹിറ്റ്മാന് കൂട്ടായി ധവാന്‍ ഇല്ല, മുംബൈ ക്ലീന്‍ബൗള്‍ഡ്!! കൂടുമാറ്റം മറ്റൊരു ടീമിലേക്ക്...ഐപിഎല്ലില്‍ ഹിറ്റ്മാന് കൂട്ടായി ധവാന്‍ ഇല്ല, മുംബൈ ക്ലീന്‍ബൗള്‍ഡ്!! കൂടുമാറ്റം മറ്റൊരു ടീമിലേക്ക്...

കോലിയില്ലെങ്കില്‍ ഇവരില്ല!! ടീം ഇന്ത്യക്കു കോലി സമ്മാനിച്ച നക്ഷത്രങ്ങള്‍... ഇപ്പോള്‍ സ്ഥിരസാന്നിധ്യം കോലിയില്ലെങ്കില്‍ ഇവരില്ല!! ടീം ഇന്ത്യക്കു കോലി സമ്മാനിച്ച നക്ഷത്രങ്ങള്‍... ഇപ്പോള്‍ സ്ഥിരസാന്നിധ്യം

കോലി കഠിനാധ്വാനത്തിലൂടെ ലോകോത്തര താരമെന്ന നിലയിലേക്കു വളര്‍ന്നപ്പോള്‍ മറ്റുള്ളവര്‍ സീനിയര്‍ ടീമില്‍ പോലുമെത്താനാവാതെ വലയുകയാണ്. കോലിക്കു ശേഷം വന്ന ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍മാര്‍ക്ക് എന്ത് സംഭവിച്ചുവെന്നു നോക്കാം.

അശോക് മെനാറിയ (അണ്ടര്‍ 19 ലോകകപ്പ്, 2010)

അശോക് മെനാറിയ (അണ്ടര്‍ 19 ലോകകപ്പ്, 2010)

2008ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയാണ് കോലി വരവറിയിച്ചത്. അതിനു ശേഷം 2010ല്‍ നടന്ന ലോകകപ്പില്‍ മധ്യനിര ബാറ്റ്‌സ്മാനായിരുന്ന അശേക് മെനാറിയയാണ് ടീമിനെ നയിച്ചത്. രാജസ്ഥാനില്‍ നിന്നുള്ള താരം ഓള്‍റൗണ്ട് പ്രകടനത്തിലൂടെയാണ് അന്നു ജൂനിയര്‍ ടീമിലെത്തിയത്.
കരിയറിന്റെ തുടക്കത്തില്‍ മിന്നും ഫോമിലായിരുന്ന മെനാറിയക്ക് പക്ഷെ പിന്നീട് ഇത് തുടരാനായില്ല. ഐപിഎല്ലില്‍ ഹോം ടീമായ രാജസ്ഥാന്‍ റോല്‍സിനു വേണ്ടി കളിക്കാന്‍ താരത്തിന് അവസരം ലഭിച്ചെങ്കിലും ഇതു മുതലാക്കാന്‍ സാധിച്ചില്ല. ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന മെനാറിയ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ദേശീയ ടീമിലെത്താമെന്ന് സ്വപ്‌നം കാണുകയാണ്.

ഉന്‍മുക്ത് ചാന്ദ് (2012 ലോകകപ്പ്)

ഉന്‍മുക്ത് ചാന്ദ് (2012 ലോകകപ്പ്)

2012ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ നയിച്ച ഉന്‍മുക്ത് ചാന്ദ് ഭാവി സൂപ്പര്‍ താരമെന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. കോലിയേക്കാള്‍ മികച്ച താരമാവുമെന്ന് പലരും വാഴ്ത്തിയ ബാറ്റ്‌സ്മാന്‍ കൂടിയാണ് ദില്ലിയില്‍ നിന്നുള്ള ഉന്‍മുക്ത് ചാന്ദ്. അണ്ടര്‍ 19 ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ സെഞ്ച്വറിയുമായി ടീമിന്റെ കിരീടവിജയത്തിന് ചുക്കാന്‍ പിടിച്ചത് അദ്ദേഹമായിരുന്നു. ഈ പ്രകടനം ഐപിഎല്‍ ലേലത്തിലും ചാന്ദിനെ വിലയേറിയ താരമാക്കി മാറ്റി. എന്നാല്‍ ഐപിഎല്ലില്‍ തന്റെ യഥാര്‍ഥ മികവ് പുറത്തെടുക്കാന്‍ താരത്തിനായില്ല. ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്കായി കളിച്ചിട്ടുണ്ടെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ ചാന്ദിന് സാധിച്ചില്ല.
മോശം ഫോമിനെ തുടര്‍ന്ന് ദില്ലി ടീമില്‍ വരെ ചാന്ദിന് സ്ഥാനം നഷ്ടമായി. അടുത്തിടെ ദില്ലി ടീമില്‍ തിരിച്ചെത്തിയെങ്കിലും കരിയറിന്റെ തുടക്കകാലത്തെ മികവിലേക്കുയരാന്‍ ചാന്ദിനായിട്ടില്ല.

വിജയ് സോള്‍ (അണ്ടര്‍ 19 ലോകകപ്പ്, 2014)

വിജയ് സോള്‍ (അണ്ടര്‍ 19 ലോകകപ്പ്, 2014)

2014ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ നയിച്ച വിജയ് സോളും ഇപ്പോള്‍ ചിത്രത്തില്‍ ഇല്ല. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളെ തുടര്‍ന്ന് ലോകകപ്പിനു മുമ്പ് ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ ഭാഗമായിരുന്നു സോള്‍. ലോകേഷ് രാഹുല്‍, മയാങ്ക് അഗര്‍വാള്‍ എന്നിവരെല്ലാം അപ്പോള്‍ ആര്‍സിബിയിലുണ്ടായിരുന്നു.
ഇടം കൈന്‍ ബാറ്റ്‌സ്മാനായ സോളിനെ പലരും കോലിയോടാണ് അന്ന് ഉപമിച്ചത്.
എന്നാല്‍ അണ്ടര്‍ 19 ലോകകപ്പില്‍ സോളിന് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാനായില്ല. സോള്‍ അന്നു നയിച്ച ടീമില്‍ ശ്രേയസ് അയ്യര്‍, കുല്‍ദീപ് യാദവ്, മലയാളി താരം സഞ്ജു സാംസണ്‍ എന്നിവരുമുണ്ടായിരുന്നു. ഇവര്‍ മൂന്നു പേരും പിന്നീട് സീനിയര്‍ ടീമിനായി കളിച്ചെങ്കിലും സോള്‍ കാഴ്ചക്കാരനാണ്.
ആര്‍സിബി ഒഴിവാക്കിയ ശേഷം ഐപിഎല്ലില്‍ മറ്റൊരു ടീമിന്റെയും ഭാഗമാവാന്‍ താരത്തിനായില്ല. ആഭ്യന്തര ക്രിക്കറ്റില്‍ പോലും ഫോം കണ്ടെത്താന്‍ പാടുപെടുന്ന സോളിന് ഇനി സീനിയര്‍ ടീമിലെത്തണമെങ്കില്‍ അദ്ഭുതങ്ങള്‍ തന്നെ പുറത്തെടുക്കേണ്ടിവരും.

ഇഷാന്‍ കിഷന്‍ (അണ്ടര്‍ 19 ലോകകപ്പ്, 2016)

ഇഷാന്‍ കിഷന്‍ (അണ്ടര്‍ 19 ലോകകപ്പ്, 2016)

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷനാണ് 2016ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ നയിച്ചത്. ടീമിനെ ലോകകപ്പ് റണ്ണറപ്പാക്കാനും താരത്തിനു സാധിച്ചു. മുന്‍ ക്യാപ്റ്റനും ഇതിഹാസതാരവുമായ എംഎസ് ധോണിയുടെ നാട്ടുകാരനും വിക്കറ്റ് കീപ്പറുമായതിനാല്‍ ഭാവി ഇന്ത്യന്‍ നായകനെന്നു വരെ ഇഷാനെ പലരും ചൂണ്ടിക്കാണിച്ചിരുന്നു.
ഐപിഎല്ലിലും മോശമല്ലാത്ത പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. ഗുജറാത്ത് ലയണ്‍സിനായി നേരത്ത കളിച്ച ഇഷാന്‍ പിന്നീട് മുംബൈയിലെത്തുകയായിരുന്നു. ഈ വര്‍ഷത്തെ വിജയ് ഹസാരെ ട്രോഫിയില്‍ ജാര്‍ഖണ്ഡിനു വേണ്ടി മികച്ച പ്രകടനമാണ് താരം നടത്തിയത്. കൂടാതെ ദിയോധര്‍ ട്രോഫിയിലും ഇഷാന്‍ മിന്നിയിരുന്നു.
ധോണിയുടെ പിന്‍ഗാമിയുടെ റോളിലേക്ക് റിഷഭ് പന്ത് ഉയര്‍ന്നുവന്നെങ്കിലും ഇഷാന്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല. അടുത്ത ഐപിഎല്ലില്‍ തിളങ്ങാനായാല്‍ ദേശീയ ടീമിലെത്താനാവുമെന്നാണ് താരത്തിന്റെ പ്രതീക്ഷ.

പൃഥ്വി ഷാ (അണ്ടര്‍ 19 ലോകകപ്പ്, 2018)

പൃഥ്വി ഷാ (അണ്ടര്‍ 19 ലോകകപ്പ്, 2018)

ഇന്ത്യയുടെ അടുത്ത സെന്‍സേഷനായി മാറുമെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് പൃഥ്വി ഷാ. ഈ വര്‍ഷം ന്യൂസിലാന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കു നയിച്ചത് പൃഥ്വിയായിരുന്നു. പിന്നീട് ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ജൂനിയര്‍ ക്രിക്കറ്റിലുമെല്ലാം മികച്ച പ്രകടനം നടത്തിയ താരം അടുത്തിടെ ഇന്ത്യന്‍ ടീമിലുമെത്തി. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയുമായാണ് പൃഥ്വി വരവറിയിച്ചത്.
വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മികച്ച പ്രകടനം ആവര്‍ത്തിക്കാനായാല്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ 19കാരനു സാധിക്കും. ഇന്ത്യയുടെ ഭാവി ക്യാപ്റ്റനാവാന്‍ സാധ്യതയുള്ള താരമാണ് പൃഥ്വിയെന്ന് പലരും ചൂണ്ടിക്കാണിച്ചു കഴിഞ്ഞു.

Story first published: Wednesday, October 31, 2018, 14:39 [IST]
Other articles published on Oct 31, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X