വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്‍സമാമുമായി ബാറ്റ് ചെയ്താല്‍ എന്ത് സംഭവിക്കും?, ഒരു കാര്യം ഉറപ്പ്!, ധോണി പറയുന്നു

എതിരാളികള്‍ പോലും ആരാധിക്കുന്ന ധോണി 2020ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്

1

ഇന്ത്യയുടെ ഇതിഹാസമാണ് എംഎസ് ധോണി. നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും പകരംവെക്കാനില്ലാത്ത പ്രതിഭയാണ് അദ്ദേഹം. ധോണിക്ക് കീഴില്‍ മൂന്ന് ഐസിസി കിരീടങ്ങളാണ് ഇന്ത്യ നേടിയെടുത്തത്. ഇന്ത്യയില്‍ മാത്രമല്ല ലോകത്താകെമാനം വലിയ ആരാധക പിന്തുണ ധോണിക്കുണ്ട്. എതിരാളികള്‍ പോലും ആരാധിക്കുന്ന ധോണി 2020ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

നിലവില്‍ ഐപിഎല്ലില്‍ അദ്ദേഹം കളി തുടരുന്നുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനായി അടുത്ത സീസണിലും സിഎസ്‌കെയ്‌ക്കൊപ്പം ധോണിയുണ്ടാവും. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന ഒരു പരിപാടിയില്‍ ആരാധകരുമായി ധോണി സംസാരിച്ചിരുന്നു. അവരുടെ ചോദ്യങ്ങള്‍ക്ക് രസകരമായ മറുപടി നല്‍കി ധോണി ആരാധകരെ ആവേശത്തിലാക്കുകയും ചെയ്തു.

വരവ് രാജകീയം, പക്ഷെ ആളിക്കത്തിയതുപോലെ അണഞ്ഞു!, ഇന്ത്യയുടെ മൂന്ന് പേരിതാവരവ് രാജകീയം, പക്ഷെ ആളിക്കത്തിയതുപോലെ അണഞ്ഞു!, ഇന്ത്യയുടെ മൂന്ന് പേരിതാ

1


പല ചോദ്യങ്ങളും ധോണിക്കെതിരേ ഉയര്‍ന്നു. ഇതില്‍ ഏറ്റവും രസകരമായത് മുന്‍ പാകിസ്താന്‍ നായകന്‍ ഇസമാമുമായി ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. വിക്കറ്റുകള്‍ക്കിടയില്‍ അതിവേഗം ഓടുന്ന താരമാണ് ധോണി. എന്നാല്‍ അമിതഭാരമുള്ള ഇന്‍സമാം ഓടാന്‍ വളരെ പ്രയാസപ്പെടുന്ന താരമാണ്. അതുകൊണ്ട് തന്നെ ധോണിയുടെ മറുപടി ഇങ്ങനെയായിരുന്നു. 'ഞാന്‍ ധോണിയോടൊപ്പം ഓടിയാല്‍ ഞാന്‍ എന്റെ വേഗം കുറക്കേണ്ടി വരുമെന്നുറപ്പാണ്. ഞാനത് ചെയ്തില്ലെങ്കില്‍ റണ്ണൗട്ടാവുമെന്ന കാര്യം 100 ശതമാനവും ഉറപ്പാണ്'-ധോണി പറഞ്ഞു.

രോഹിത്ത് അരങ്ങേറിയതിന് ശേഷം ടി20 അരങ്ങേറ്റം, ഇപ്പോള്‍ പരിശീലകര്‍, അഞ്ച് ഇന്ത്യക്കാരിതാ

2

നായകനായതിനാല്‍ത്തന്നെ നിരവധി ടീം മീറ്റിങ്ങുകള്‍ ധോണിക്ക് വിളിച്ചുചേര്‍ക്കേണ്ടി വന്നിട്ടുണ്ട്. കരിയറില്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ മീറ്റിങ്ങിനെക്കുറിച്ചും ധോണി പറഞ്ഞു. അത് സിഎസ്‌കെയുടെ ടീം മീറ്റിങ്ങായിരുന്നുവെന്നാണ് ധോണി പറഞ്ഞത്. 'എന്റെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ടീം മീറ്റിങ് സിഎസ്‌കെയ്ക്കുവേണ്ടിയായിരുന്നു. ഇത് 1 മിനുട്ട് മാത്രമാണ് നീണ്ടത്. ഇത് എങ്ങനെ സാധിക്കുമെന്നതില്‍ നിങ്ങള്‍ക്ക് തര്‍ക്കമുണ്ടാവും. എന്നാല്‍ സത്യമാണ്. 5.30നാണ് ടീം മീറ്റിങ് നിശ്ചയിച്ചത്. 5.28ന് താരങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫും എല്ലാവരും എത്തി. 5.29ന് മീറ്റിങ് ആരംഭിച്ച് 5.30ന് അവസാനിച്ചു. 1 മിനിറ്റ് മാത്രം'-ധോണി പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഇപ്പോഴും വലിയ ആരാധക പിന്തുണ ലഭിക്കുന്ന അപൂര്‍വ്വം ചില താരങ്ങൡലൊരാളാണ് എംഎസ് ധോണി. അടുത്ത സീസണിലും സിഎസ്‌കെയ്‌ക്കൊപ്പം ധോണിയുണ്ടാവുമെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. അവസാന സീസണില്‍ സിഎസ്‌കെയ്ക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായിരുന്നില്ല. എന്നാല്‍ ധോണി ഭേദപ്പെട്ട ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്.

IND vs AUS: സൂര്യകുമാര്‍ വലിയ താരം, പക്ഷെ അവനൊരു പ്രശ്‌നമുണ്ട്!, ചൂണ്ടിക്കാട്ടി മുന്‍ സെലക്ടര്‍

3

വരുന്ന ഐപിഎല്‍ സീസണോടെ ധോണി വിരമിച്ചേക്കും. വിരമിച്ച ശേഷം ധോണി പരിശീലക റോളിലേക്കെത്താനും സാധ്യത കൂടുതലാണ്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഉപദേഷ്ടാവായി ധോണിയുണ്ടായിരുന്നു. ധോണിയെപ്പോലെ ക്രിക്കറ്റിനെ ആഴത്തില്‍ തൊട്ടറിഞ്ഞ താരങ്ങള്‍ ചുരുക്കമാണെന്ന് പറയാം. അദ്ദേഹത്തിന്റെ റെക്കോഡുകള്‍ അത്ര പെട്ടെന്നൊന്നും മറികടക്കാനാവാത്തതാണ്.

4

മുന്‍ പാക് നായകന്‍ ഇന്‍സമാം വിരമിച്ച ശേഷം പാകിസ്താന്റെ പരിശീലകനായിരുന്നു. ഇപ്പോള്‍ അവതാരകനായാണ് തിളങ്ങുന്നത്. ക്രിക്കറ്റിന് വേണ്ട ഫിറ്റ്‌നസ് ഇന്‍സിക്കില്ലെങ്കിലും ഗംഭീര റെക്കോഡ് അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നു. 120 ടെസ്റ്റില്‍ നിന്ന് 8830 റണ്‍സും 378 ഏകദിനത്തില്‍ നിന്ന് 11739 റണ്‍സും നേടിയ അദ്ദേഹം പാകിസ്താന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്.

Story first published: Saturday, September 24, 2022, 15:06 [IST]
Other articles published on Sep 24, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X