Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ പോയാല്‍ ആര്‍ക്കാണ് നഷ്ടം?

മുംബൈ: ലോക്‌സഭ തിരഞ്ഞെടുപ്പ് വേണോ ഐ പി എല്‍ ക്രിക്കറ്റ് വേണോ. ചോദ്യം ക്രിക്കറ്റ് ആരാധകരോടാണെങ്കില്‍ ചിലപ്പോള്‍ ഐ പി എല്‍ മതി എന്നായിരിക്കും ഉത്തരം. ലോക്‌സഭ തിരഞ്ഞെടുപ്പ് ഏപ്രില്‍ - മെയ് മാസങ്ങളില്‍ നടക്കുമെന്ന് പ്രഖ്യാപന വന്നതോടെ ഐ പി എല്ലിന്റെ ഏഴാം സീസണ്‍ കടല്‍ കടക്കും എന്ന കാര്യത്തില്‍ മിക്കവാറും തീരുമാനമായി.

ദക്ഷിണാഫ്രിക്കയായിരിക്കും ഐ പി എല്ലിന്റെ ഏഴാം സീസണ് വേദിയാകുക എന്നാണ് കരുതപ്പെടുന്നത്. 2009 ല്‍ ഐ പി എല്‍ വിജയകരമായി നടത്തിയ പരിചയം ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. മാത്രമല്ല ബി സി സി ഐയുമായി അടുത്ത ബന്ധമുള്ള ക്രിക്കറ്റ് ബോര്‍ഡാണ് ദക്ഷിണാഫ്രിക്കയുടേത്. ദുബായ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവയാണ് ഐ പി എല്ലിന് വേദിയാകാനിടയുളള മറ്റ് സ്ഥലങ്ങള്‍.

ipl

എന്നാല്‍ ഐ പി എല്ലിനെ ഇന്ത്യയില്‍ നിന്നും വിടാന്‍ ഫ്രാഞ്ചൈസികള്‍ക്ക് അത്ര താല്‍പര്യം പോര എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ കളിക്കുമ്പോഴുള്ള പോലുള്ള പ്രതികരണം കാണികളുടെ ഭാഗത്തു നിന്നും വിദേശത്ത് കിട്ടില്ല എന്നതാണ് ഒന്നാമത്തെ കാരണം. ഹോം ഗ്രൗണ്ടിലെ മത്സരങ്ങളില്‍ നിന്നും കിട്ടുന്ന ഗെയ്റ്റ് ഫീ ഐ പി എല്‍ ഫ്രാഞ്ചൈസികള്‍ക്ക് ശരിക്കുമൊരു ചാകരയാണ്.

വിദേശത്താണ് കളിയെങ്കില്‍ സ്‌പോണ്‍സര്‍മാരും അത്ര താല്‍പര്യം കാണിക്കില്ല എന്ന പരാതിയും വിവിധ ടീമുകള്‍ക്കുണ്ട്. ഉദാഹരണത്തിന് രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന സ്‌പോണ്‍സര്‍മാരായ അള്‍ട്രാ ടെക് സിമന്റ്. ദക്ഷിണാഫ്രിക്കയില്‍ പരസ്യം കിട്ടിയിട്ട് അള്‍ട്രാ ടെകിന് എന്ത് ലാഭം. വിദേശത്താണ് കളിയെങ്കില്‍ ടീമുകളുടെ പോക്കു വരവ് ചെലുകളും കൂടും. ഇതും ചെറുടീമുകള്‍ക്ക് ക്ഷീണമാകും. ഇന്ത്യയിലെ കളിക്കമ്പക്കാര്‍ക്ക് ലൈവായി ഐ പി എല്‍ കാണാനുള്ള അവസരം നഷ്ടമാകും എന്നതും കാര്യമാണ്.

Story first published: Thursday, March 6, 2014, 11:53 [IST]
Other articles published on Mar 6, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+