യുവിയുടെ വഴി അടഞ്ഞിട്ടില്ല, അടുത്ത ലോകകപ്പ് കളിക്കാം!! ഇതിനായി സൂപ്പര്‍ താരം ചെയ്യേണ്ടത്...

മുംബൈ: ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഹീറോയായിരുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് ഇപ്പോള്‍ ടീമിലേക്ക് തന്റെ വിളി പ്രതീക്ഷിച്ചു നില്‍ക്കുകയാണ്. ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ കളിച്ച് തന്റെ ഉജ്ജ്വല കരിയറിന് വിരാമമിടുകയെന്ന സ്വപ്‌നമാണ് യുവിക്കുള്ളത്. എന്നാല്‍ ഈ സ്വപ്‌നം യാഥാര്‍ഥ്യമാവണമെങ്കില്‍ അദ്ഭുതങ്ങള്‍ തന്നെ സംഭവിക്കേണ്ടിവരും.
കാരണം ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ ഇതിനകം ബിസിസിഐ തീരുമാനിച്ചു കഴിഞ്ഞു.
നിലവിലെ ടീമിലേക്ക് ഒന്നോ രണ്ടോ പേര്‍ കൂടി പുതുതായി എത്താന്‍ മാത്രമേ സാധ്യതയുള്ളൂ. ഇക്കൂട്ടത്തിലൊന്നും യുവിയുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുമില്ല. എന്നാല്‍ ലോകകപ്പെന്ന പ്രതീക്ഷ യുവി ഇപ്പോഴും കൈവിട്ടിട്ടില്ല. എന്തെങ്കിലും ചില അദ്ഭുതങ്ങള്‍ സംഭവിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് അദ്ദേഹം. ലോകകപ്പ് ടീമിലേക്കു പരിഗണിക്കപ്പെടാന്‍ യുവി ചെയ്യേണ്ടത് എന്തൊക്കെയാണെന്നു നോക്കാം.

രണ്ടു വര്‍ഷം മുമ്പ്
രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് യുവി അവസാനമായി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്. പിന്നീട് ടീമിന് പുറത്തായ അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം കളിച്ചെങ്കിലും പ്രകടനം ശരാശരിയിലൊതുങ്ങിയിരുന്നു. അടുത്ത മൂന്നു മാസമാവും യുവിയുടെ ലോകകപ്പ് വിധി നിര്‍ണയിക്കുക. മാര്‍ച്ചില്‍ ആരംഭിക്കുന്ന ഐപിഎല്‍ തന്നെയാണ് അദ്ദേഹത്തിന്റെ അഗ്നിപരീക്ഷ.
തന്റെ പുതിയ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിനു വേണ്ടി യുവരാജിന് പഴയ യുവി ആയേ തീരൂ. ബാറ്റിങിനൊപ്പം ബൗളിങിലും ഫീല്‍ഡിങിലുമെല്ലാം തീപ്പൊരിയായിരുന്ന പഴയ യുവിയെ എങ്ങനെ തിരിച്ചുകൊണ്ടുവരും എന്നതാണ് താരത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.

ബൗളിങില്‍ കൂടുതല്‍ ശ്രദ്ധിക്കണം
ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും പല തവണ ഇന്ത്യയുടെ ഹീറോയായിട്ടുള്ള താരമാണ് യുവി. 2011ല്‍ ഇന്ത്യ അവസാനമായി ലോക ചാംപ്യന്‍മാരായപ്പോള്‍ ടൂര്‍ണമെന്റില്‍ ടീമിനായി ഏറ്റവുമധികം വിക്കറ്റെടുത്ത രണ്ടാമത്തെ താരം കൂടിയായിരുന്നു അദ്ദേഹം. മാത്രമല്ല ലോകകപ്പിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ യുവി ആറാമതുണ്ട്.
എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി യുവി ബൗളിങില്‍ അത്ര ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ല. ബാറ്റിങിനൊപ്പം ഐപിഎല്ലില്‍ ബൗളിങിലും ശ്രദ്ധേയമായ പ്രകടനം യുവിക്ക് കാഴ്ചവച്ചേ തീരൂ.

കഠിന പരിശീലനം
പഴയ ബൗളിങ് മികവ് നഷ്ടമായ യുവിക്ക് കഠിന പരിശീലനത്തിലൂടെ അതു വീണ്ടെടുത്താല്‍ മാത്രമേ ഐപിഎല്ലില്‍ തന്റെ ടീമായ മുംബൈക്കു വേണ്ടി ബൗള്‍ ചെയ്യാന്‍ അവസരം ലഭിക്കുകയുള്ളൂ. മുംബൈ ക്യാപ്റ്റനും തന്റെ മുന്‍ ടീമംഗവുമായ രോഹിത് ശര്‍മയുമായുള്ള സൗഹൃദം യുവിക്ക് ബൗളിങില്‍ കൂടുതല്‍ അവസരം ലഭിക്കാന്‍ സഹായിക്കുകയും ചെയ്‌തേക്കാം.
ഐപിഎല്ലില്‍ ബാറ്റിങിലും ബൗളിങിലുമെല്ലാം അസാധാരണ പ്രകടനം നടത്തിയാല്‍ യുവിയെ കണ്ടില്ലെന്നു നടിക്കാന്‍ സെലക്ടര്‍മാര്‍ക്കു കഴിയില്ല.

അനുഭവസമ്പത്ത്
മറ്റു താരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യുവിയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് അനുഭവസമ്പത്ത് തന്നെയാണ്. ഏകദിനത്തില്‍ 8000ത്തില്‍ അധികം റണ്‍സും 100ന് മുകളില്‍ റണ്‍സുമെടുത്തിട്ടുള്ള എട്ടു താരങ്ങളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം.
ഐപിഎല്ലില്‍ അസാധാരണ പ്രകടനം തന്നെ ഇത്തവണ കാഴ്ചവയ്ക്കാന്‍ കഴിഞ്ഞാല്‍ ഫോമിന്റെയും അനുഭവസമ്പത്തിന്റെയും മികവില്‍ ലോകകപ്പ് സംഘത്തിലേക്ക് യുവിയെക്കൂടി ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചാല്‍ അദ്ഭുതപ്പെടേണ്ടതില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications