ലണ്ടന്‍: ലോര്‍ഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 95 റണ്‍സിന് തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ പറ്റി പറയാന്‍ മുന്‍ ക്യാപ്റ്റനും ബാറ്റിംഗ് ഇതിഹാസവുമായ സച്ചിന് തെണ്ടുല്‍ക്കറിന് നൂറ് നാവ്. അവിസ്മരണീയമായ നേട്ടം എന്നാണ് സച്ചിന് ഇന്ത്യയുടെ വിജയത്തെ വിളിച്ചത്. രാജ്യത്തിന് മുഴുവന്‍ അഭിമാനം തോന്നുന്ന പ്രകടനമാണ് ടീം കാഴ്ചവെച്ചത് എന്നും ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചുകൊണ്ട് സച്ചിന് പറഞ്ഞു.
ഈ ടീമിനെ ഓര്‍ത്ത് അഭിമാനം തോന്നുന്നു. ടെസ്റ്റിന്റെ അവസാന ദിവസത്തെ കളി മുഴുവനും കാണാന്‍ കഴിഞ്ഞില്ല എന്ന് സച്ചിന് പറഞ്ഞു. എന്നാല്‍ പ്രസക്ത ഭാഗങ്ങള്‍ കാണുന്നുണ്ടായിരുന്നു. ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയെ വിജയവഴിയിലെത്തിച്ച ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയെ സച്ചിന് പ്രത്യേകം പ്രശംസിച്ചു. ഇഷാന്തിന്റെ ബൗളിംഗ് സ്പെല്‍ മുഴുവനും കണ്ടു.
ഇംഗ്ലണ്ടില്‍ ജയിക്കുക എന്നത് ശ്രമകരമായ ജോലിയാണ്. 2006 ല്‍ ജോഹന്നാസ്ബര്ഡഗിലും 2010 ല്‍ ഡര്‍ബനിലും ഇന്ത്യ ജയിച്ചതാണ് തനിക്ക് ഓര്മ വരുന്നത് എന്നും സച്ചിന് പറഞ്ഞു. ആ കളികളിലെ എന്ന പോലെ കൂട്ടായ പ്രയത്നമായിരുന്നു ലോര്‍ഡ്സിലും കണ്ടത്. കളിയുടെ ഒരവസരത്തിലും ഇന്ത്യ ഇംഗ്ലണ്ടിന് മേല്‍ക്കൈ വിട്ടുകൊടുത്തില്ല - ഇന്ത്യന്‍ എക്സ്പ്രസിനോട് സംസാരിക്കുകയായിരുന്നു സച്ചിന്.
ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസമായ സച്ചിന് തെണ്ടുല്‍ക്കര്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ലോര്‍ഡ്സിന്റെ ഇരുന്നൂറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന പ്രദര്‍ശന മത്സരത്തില്‍ സച്ചിന് കളിച്ചിരുന്നു. ഷെയിന്‍ വോണ്‍ ക്യാപ്റ്റനായ റെസ്റ്റ് ഓഫ് ദ വേള്‍ഡ് ടീമിനെതിരെ എം സി സി ടീമിനെ നയിച്ചത് സച്ചിനായിരുന്നു.