വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിരമിക്കലിനെക്കുറിച്ച് എംഎസ് ധോണി പറയുന്നു...

By Muralidharan

മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച എം എസ് ധോണി എപ്പോഴാണ് ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലും കളി മതിയാക്കുക. രാജ്യമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരുടെ സംശയമാണ്. ഇന്ത്യയില്‍ ഈ വര്‍ഷം നടക്കുന്ന ട്വന്റി - 20 ലോകകപ്പോടെ ധോണി വിരമിക്കുമെന്ന് ചിലര്‍ പറയുന്നു. ഇല്ല, അടുത്ത ഏകദിന ലോകകപ്പ് വരെയെങ്കിലും ധോണി കളിക്കുമെന്ന് മറ്റ് ചിലര്‍. എന്താണ് ധോണിയുടെ പ്ലാന്‍. ധോണി തന്നെ അത് പറയുന്നതല്ലേ നല്ലത്.

ഉചിതമായ സമയത്ത് താന്‍ വിരമിക്കും എന്നാണ് ധോണി പറയുന്നത്. സച്ചിനും ഗാംഗുലിയും മറ്റും വിരമിച്ച പ്രായം വെച്ച് നോക്കിയാല്‍ എം എസ് ധോണിക്ക് ഇനിയും അങ്കങ്ങള്‍ ഒരുപാട് ബാക്കിയുണ്ട്. 34 വയസ്സേ ആയിട്ടുള്ളൂ. എന്നാല്‍ സമീപകാലത്തായി ധോണിയുടെ ബാറ്റിംഗ് ഫോം വളരെ മോശമാണ്. ക്യാപ്റ്റനെന്ന നിലയിലും പരാജയമായതോടെയാണ് ധോണി ഓസ്‌ട്രേലിയയില്‍ വെച്ച് അപ്രതീക്ഷിതമായി ടെസ്റ്റില്‍ നിന്നും വിരമിച്ചത്.

dhoni

ഏകദിന ലോകപ്പിന്റെ സെമിഫൈനലില്‍ ഇന്ത്യ പുറത്തായതോടെ ധോണിയുടെ വിരമിക്കല്‍ പിന്നെയും ചര്‍ച്ചയായി. മൂന്ന് ഫോര്‍മാറ്റുകളിലും വിരാട് കോലിയെ ക്യാപ്റ്റനാക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഈ ആവശ്യം ധോണി പരിഗണിക്കുമെന്നും ട്വന്റി 20 ലോകകപ്പോടെ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്നുമാണ് സൂചനകള്‍.

ഓസ്‌ട്രേലിയന്‍ പര്യടനത്തിന് പുറപ്പെടുമ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ ധോണിയോട് വിരമിക്കലിനെപ്പറ്റി വീണ്ടും ചോദിച്ചത്. താന്‍ വര്‍ത്തമാന കാലത്ത് ജീവിക്കുന്ന ആളാണ് എന്നും ഭാവികാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റില്ല എന്നുമായിരുന്നു ധോണിയുടെ മറുപടി. ഓസ്‌ട്രേലിയന്‍ ടൂറും ട്വന്റി 20 ലോകകപ്പുമാണ് ഇപ്പോള്‍ മുന്നിലുള്ള ലക്ഷ്യങ്ങള്‍. ഉചിതമായ സമയത്ത് വിരമിക്കലിനെക്കുറിച്ച് തീരുമാനമെടുക്കും - ധോണി പറഞ്ഞു.

Story first published: Wednesday, January 6, 2016, 12:20 [IST]
Other articles published on Jan 6, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X