ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റ ശേഷം ശിഖര്‍ ധവാന്‍ പറഞ്ഞതെന്ത്?
മുംബൈ: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ മങ്ങിയ പ്രകടനത്തിന് ഒരു പരിധി വരെ കാരണം ഓപ്പണര്‍മാരായ ശിഖര്‍ ധവാന്റെയും രോഹിത് ശര്‍മയുടെയും മങ്ങിയ ഫോമായിരുന്നു. സുരേഷ് റെയ്‌ന, അശ്വിന്‍ എന്നിങ്ങനെ നിറംകെട്ടുപോയവര്‍ വേറെയും ഉണ്ടായിരുന്നു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ സെമി ഫൈനലില്‍ ടീമിലെ സ്ഥാനം നഷ്ടപ്പെട്ടത് ശിഖര്‍ ധവാന് മാത്രം, ധവാന് പകരം രഹാനെയാണ് സെമിയില്‍ ഓപ്പണ്‍ ചെയ്തത്.
മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ചിട്ടും ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റു. ലോകകപ്പില്‍ തോറ്റ് പുറത്തായതിന് പിന്നാലെ ഓപ്പണര്‍ ശിഖര്‍ ധവാന്‍ നടത്തിയ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുകയാണ് ഇപ്പോള്‍. തനിക്ക് വേണ്ടത് പോലെ ഒരു പ്രകടനം പുറത്തെടുക്കാന്‍ പറ്റിയില്ല എന്നാണ് ധവാന്‍ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെ ആരാധകരോട് പറഞ്ഞത്.

എന്നാല്‍ തെറ്റുകളില്‍ നിന്നും പാഠം പഠിക്കാനും അവ വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കാനുമാണ് താന്‍ ശ്രമിക്കുന്നത്. ടൂര്‍ണമെന്റില്‍ ഉടനീളം ആരാധകര്‍ ഇന്ത്യയ്ക്ക് നല്‍കിയ പിന്തുണയ്ക്ക് ധവാന്‍ മറ്റൊരു ട്വീറ്റിലൂടെ നന്ദി പറഞ്ഞു. സെമിഫൈനലില്‍ ധവാന് പകരം രഹാനെയെ ഇറക്കിയ നടപടിയും വിമര്‍ശിക്കപ്പെടുന്നുണ്ട്. മികച്ച തുടക്കം നല്‍കാന്‍ പറ്റിയെങ്കിലും രഹാനെയ്ക്ക് മധ്യ ഓവറുകളില്‍ റണ്‍സ് ഉയര്‍ത്താന്‍ പറ്റാതായതാണ് ഇന്ത്യ തോല്‍ക്കാന്‍ കാരണമെന്ന് പറയുന്നവരുമുണ്ട്.
ലോകകപ്പിന് പിന്നാലെ വരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം പുറത്തെടുക്കാമെന്ന പ്രതീക്ഷയിലാണ് ശിഖര്‍ ധവാന്‍. താരസമ്പുഷ്ടമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനെ നയിക്കുന്നത് ധവാനാണ്. ഡേവിഡ് വാര്‍ണര്‍, മോര്‍ഗന്‍, വില്യംസന്‍, യുവരാജ് സിംഗ് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ അടങ്ങിയ ടീമാണ് സണ്‍റൈസഴ്‌സ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications