ധോണിയുടെ ബാറ്റിന്റെ രഹസ്യമെന്ത്? എങ്ങനെയടിച്ചാലും സിക്‌സര്‍... ചോദിച്ചു, മറുപടി ഇങ്ങനെ- ബംഗ്ലാ താരം

ധാക്ക: ലോക ക്രിക്കറ്റില്‍ നിലവില്‍ ഏതൊരു വിക്കറ്റ് കീപ്പറും മാതൃകയാക്കാന്‍ ശ്രമിക്കുന്ന താരമാണ് ഇന്ത്യന്‍ ഇതിഹാസം എംഎസ് ധോണി. ബംഗ്ലാദേശിന്റെ യുവ വിക്കറ്റ് കീപ്പര്‍ സബീര്‍ റഹ്മാന്‍ ധോണിയോടുള്ള തന്റെ ആരാധനയെക്കുറിച്ചും ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മല്‍സരത്തിനിടെയുണ്ടായ രസകരമായ സംഭവത്തെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ്. ക്രിക്ക്‌ഫ്രെന്‍സിയുടെ ഫേസ്ബുക്ക് ലൈവിലാണ് താരം മനസ്സ് തുറന്നത്.

T20: ഓപ്പണര്‍ സ്ഥാനത്തേക്കു രാഹുലുമായി മല്‍സരമോ? അവന്‍ വേറെ ലെവല്‍- ധവാന്‍ പറയുന്നു

Kohli vs Babar: കൂടുതല്‍ കേമന്‍ ബാബര്‍ ആസം!! കാരണം ചൂണ്ടിക്കാട്ടി ഇംഗ്ലീഷ് സ്പിന്നര്‍

ധോണിയുടെ ബാറ്റിന്റെ രഹസ്യം എന്താണെന്നതിനെക്കുറിച്ചും താന്‍ ഒരിക്കല്‍ നേരിട്ടു ചോദിച്ചതായി സബീര്‍ വെളിപ്പെടുത്തി. മാത്രമല്ല അദ്ദേഹം ഉപയോഗിക്കുന്ന ബാറ്റ് തനിക്കു കളിക്കിടെ നല്‍കാമോയന്നും ചോദിച്ചിരുന്നതായി ബംഗ്ലാദേശ് താരം പറയുന്നു.

2016ല്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മല്‍സരത്തില്‍ സബീറിനെ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയിരുന്നു. 15 പന്തില്‍ 26 റണ്‍സുമായി സബീര്‍ ഇന്ത്യയില്‍ നിന്നും കളി തട്ടിയെടുക്കുമെന്ന് ഭീഷണിയുയര്‍ത്തവെയായിരുന്നു ധോണിയുടെ നിര്‍ണായക സ്റ്റംപിങ്. ആവേശകരമായ ഈ മല്‍സരത്തില്‍ ഇന്ത്യ ഒരു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയവും സ്വന്തമാക്കിയിരുന്നു.

അന്നത്തെ സ്റ്റംപിങില്‍ നിന്നും താന്‍ പാഠം പഠിച്ചതായും കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പില്‍ അതുകൊണ്ടു തന്നെ ധോണിയെ അതിനു അനുവദിച്ചില്ലെന്നും സബീര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് വേദിയായ ഇന്ത്യ-ബംഗ്ലാദേശ് മല്‍സരത്തിലും സബീറിനെ സ്റ്റംപ് ചെയ്ത് ഔട്ടാക്കാന്‍ ധോണിക്കു അവസരം ലഭിച്ചിരുന്നു. പക്ഷെ ഇത്തവണ താരം കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു.

ബെംഗളൂരുവില്‍ നടന്ന ടി20 ലോകകപ്പ് മല്‍സരത്തിനിടെ ധോണിയുടെ ചടുലമായ സ്റ്റംപിങാണ് തന്നെ മടക്കിയത്. കഴിഞ്ഞ ലോകകപ്പിലും സമാനമായ അവസരം അദ്ദേഹത്തിനു ലഭിച്ചു. എന്നാല്‍ ഇത്തവണ ധോണി സ്റ്റംപ് ചെയ്യും മുമ്പ് താന്‍ ക്രീസിലേക്കു ഡൈവ് ചെയ്ത് രക്ഷപ്പെടുകയായിരുന്നു. ഇന്നു വേണ്ടെന്നും അദ്ദേഹത്തോടു താന്‍ തമാശയായി പറഞ്ഞതായും സബീര്‍ വെളിപ്പെടുത്തി.

കഴിഞ്ഞ ലോകകപ്പില്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന്റെ ഓവറിലാണ് ക്രീസിനു പുറത്തേക്കിറങ്ങി സബീര്‍ ഷോട്ടിനു ശ്രമിച്ചത്. എന്നാല്‍ ബാറ്റിന് ഇടയിലൂടെ പോയ പന്ത് ധോണിയുടെ ഗ്ലൗസുകളിലൊതുങ്ങി. എന്നാല്‍ ധോണി സ്റ്റംപ് ചെയ്യും മുമ്പ് സബീര്‍ ക്രീസിലേക്കു വീണ് ജീവന്‍ രക്ഷിക്കുകയായിരുന്നു.

എന്താണ് ബാറ്റിങിനു പിന്നിലെ 'ദുരൂഹത'യെക്കുറിച്ച് ഒരിക്കല്‍ ധോണിയോടു താന്‍ ചോദിച്ചതായി സബീര്‍ വ്യക്തമാക്കി. എന്താണ് നിങ്ങളുടെ ബാറ്റിന്റെ രഹസ്യമെന്നു ധോണിയോടു ചോദിച്ചിരുന്നു. എങ്ങനെയടിച്ചാലും അത് സിക്‌സറായി മാറുന്നു. ഞങ്ങള്‍ സിക്‌സര്‍ നേടാന്‍ പാടുപെടുമ്പോഴാണ് നിങ്ങള്‍ അനായാസം സിക്‌സര്‍ പായിക്കുന്നത്. അപ്പോള്‍ ധോണിയുടെ മറുപടി തന്റെ ബാറ്റിനു പിന്നില്‍ ഒരു രഹസ്യവുമില്ലെന്നും ആത്മവിശ്വാസം മാത്രമാണ് ഇതിനു കാരണമെന്നുമായിരുന്നു.

ഇന്ത്യയുമായുള്ള കളിയില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ബാറ്റ് ഒന്ന് തനിക്കു ഉപയോഗിക്കാന്‍ തരാമായെന്നും ധോണിയോടു തമാശയായി ചോദിച്ചിരുന്നു. ബാറ്റ് നല്‍കാമെന്നും എന്നാല്‍ ഇന്ത്യയുമായുള്ള കളിയില്‍ ഇത് ഉപയോഗിക്കരുതെന്നും ധോണി പറഞ്ഞതായി സബീര്‍ കൂട്ടിച്ചേര്‍ത്തു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, May 16, 2020, 12:05 [IST]
Other articles published on May 16, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X