Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല; ബ്രാവോയും പൊള്ളാര്‍ഡും ലോകകപ്പിനെത്താന്‍ സാധ്യത

ആന്റിഗ്വ: ലോകകപ്പിലെ വെടിക്കെട്ട് വീരന്മാര്‍ ആയിരിക്കും വിന്‍ഡീസ് കളിക്കാര്‍ എന്നാണ് വിലയിരുത്തല്‍. ലോകമെമ്പാടുമുള്ള ടി20 ലീഗുകളിലെല്ലാം വിന്‍ഡീസ് കളിക്കാരുടെ ആധിക്യമാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലുമെല്ലാം ലോകനിലവാരമുള്ള ഒരുപിടി മികച്ച താരങ്ങള്‍ അവര്‍ക്കുണ്ട്. ഇത്തവണ ഏറ്റവും മികച്ച ടീമുമായി ലോകകപ്പിന് മാറ്റുരയ്ക്കാനും അവരെത്തുന്നുണ്ട്.

dwaynebravo-kieronpollard

കീറോണ്‍ പൊള്ളാര്‍ഡും ഡ്വെയ്ന്‍ ബ്രാവോയും ഉള്‍പ്പെടെയുള്ള ലോകത്തെ ഏതു ടീമിലും ഇടംപിടിച്ചേക്കാവുന്ന കളിക്കാര്‍ പോലും വിന്‍ഡിസ് ലോകകപ്പ് ടീമില്‍ എത്തിയിട്ടില്ല. അവരേക്കാള്‍ മികവുള്ളവരെയാണ് വിന്‍ഡീസ് 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നിരുന്നാലും രണ്ട് കളിക്കാര്‍ക്കും ലോകകപ്പിന് പോകാനുള്ള സാധ്യത തള്ളിക്കളഞ്ഞിട്ടില്ല വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്.

ആദ്യ സംഘത്തില്‍നിന്നും പുറത്തായ പൊള്ളാര്‍ഡിനെയും ബ്രാവോയേയും പകരക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ ഇവര്‍ക്ക് സാധ്യത തെളിയും. ഇംഗ്ലണ്ടില്‍ മെയ് 19 മുതല്‍ 23വരെ വെസ്റ്റിന്‍ഡീസ് ടീമിന്റെ ലോകകപ്പ് ക്യാമ്പ് നടക്കാനിരിക്കെ വെറ്ററന്‍ താരങ്ങളെ ക്യാമ്പിന് ശേഷം പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

പത്ത് കളിക്കാരാണ് വിന്‍ഡീസിന്റെ സാധ്യതാ പട്ടികയിലുള്ളത്. മെയ് 23ന് അവസാന ടീമിനെ പ്രഖ്യാപിക്കാന്‍ ടീമുകള്‍ക്ക് അന്തിമ അവസരമുണ്ടാകും. ഇതിനിടയില്‍ നടക്കുന്ന സന്നാഹ മത്സരങ്ങളും കളിക്കാരുടെ ശാരീരിക ക്ഷമതയുമെല്ലാം അന്തിമ ടീമില്‍ ഉള്‍പ്പെടുന്നതിനെ സ്വാധീനിക്കുമെന്നാണ് സൂചന. മെയ് 31ന് പാക്കിസ്ഥാനെതിരെയാണ് വെസ്റ്റിന്‍ഡീസിന്റെ ലോകകപ്പിലെ ആദ്യ മത്സരം.

Story first published: Sunday, May 19, 2019, 12:03 [IST]
Other articles published on May 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+