രണ്ടാം തവണയും അഫ്ഗാനിസ്ഥാന്‍ തോറ്റു; ഏകദിന പരമ്പര വിന്‍ഡീസിന്
ലക്‌നൗ: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര വിന്‍ഡീസിന്. രണ്ടാം ഏകദിനത്തില്‍ 47 റണ്‍സിന് വിജയിച്ച വിന്‍ഡീസ് മൂന്ന് മത്സര പരമ്പര 2-0ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 247 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ അഫ്ഗാന്റെ പോരാട്ടം 45.4 ഓവറില്‍ 200 റണ്‍സില്‍ അവസാനിച്ചു. മധ്യനിര തകര്‍ന്നപ്പോള്‍ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയ നിക്കോളാസ് പുരാനാണ് (67) കളിയിലെ താരം.
ടോസ് ന്ഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനുവേണ്ടി ഓപ്പണര്‍മാരായ എവിന്‍ ലെവിസും (54), ഷായ് ഹോപ്പും (43) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മൂന്നാമന്‍ ഹെറ്റ്‌മെയറും (34) തരക്കേടില്ലാതെ കളിച്ചെങ്കിലും മധ്യനിരയില്‍ തകര്‍ച്ച നേരിട്ടു. റോഷ്ടന്‍ ചേസ് (9), കീറോണ്‍ പൊള്ളാര്‍ഡ് (3), ജേസണ്‍ ഹോള്‍ഡര്‍ (9) നിരാശപ്പെടുത്തി. എഴ് ഫോറും മൂന്ന് സിക്‌സുമടക്കം തിളങ്ങിയ പുരാനാണ് വിന്‍ഡീസിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

അഫ്ഗാന് വേണ്ടി നവീന്‍ ഉല്‍ ഹഖ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ നജീബുള്ള സര്‍ദാന്‍ (56), മുഹമ്മദ് നബി (32), റഹ്മത്ത് ഷാ (33) എ്ന്നിവര്‍ ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തെങ്കിലും അഫ്ഗാനിസ്ഥാനെ വിജയത്തിലെത്തിക്കാനായി്ല്ല. വിന്‍ഡീസിനുവേണ്ടി ഷെല്‍ഡോന്‍ കോഡ്രല്‍,ചേസ്,ഹെയ്ഡന്‍ വാല്‍ഷ് എന്നിവര്‍ മൂന്ന് വി്ക്കറ്റ്് പങ്കിട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications