അവസാന ഓവറില്‍ 6,6,6,6; വെസ്റ്റ് ഇന്‍ഡീസ് ട്വന്റി20 ലോകകപ്പ് കിരീടം!
കൊല്‍ക്കത്ത: അവസാന ഒരോവറില്‍ 19 റണ്‍സ് വേണ്ടിയിരുന്ന വെസ്റ്റ് ഇന്‍ഡീസിനെ ചാള്‍സ് ബ്രാത് വൈറ്റ് ജയിപ്പിച്ചത് തുടര്‍ച്ചയായ നാല് സിക്‌സറുകള്‍ പറത്തി. സിക്‌സ് എന്ന് വെച്ചാല്‍ ചില്ലറ സിക്‌സൊന്നുമല്ല നല്ല പടുകൂറ്റന്‍ സിക്‌സറുകള്‍. 10 പന്തില്‍ 34 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ബ്രാത് വൈറ്റിന്റെയും 85 നോട്ടൗട്ടുമായി കളം നിറഞ്ഞ മര്‍ലോണ്‍ സാമുവല്‍സിന്റെയും മികവിലാണ് വെസ്റ്റ് ഇന്‍ഡീസ് തങ്ങളുടെ രണ്ടാമത്തെ ലോകകിരീടം നേടിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 9 വിക്കറ്റിന് 155 റണ്‍സാണടിച്ചത്. ജോ റൂട്ടിന്റെ അര്‍ധസെഞ്ചുറിയും ജോസ് ബട്‌ലറുടെ 36 റണ്‍സുമാണ് ഇംഗ്ലണ്ടിനെ പൊരുതാനുള്ള സ്‌കോറിലെത്തിച്ചത്. മറുപടി ബാറ്റിംഗില്‍ ചാള്‍സിനെ 1ലും ഗെയ്‌ലിനെ 4ലും വീഴ്ത്തി ജോ റൂട്ട് ഞെട്ടിച്ചു. സിമ്മണ്‍സ് കൂടി റണ്‍സെടുക്കാതെ മടങ്ങിയതോടെ വിന്‍ഡീസ് ശരിക്കും ഞെട്ടി. 3 വിക്കറ്റിന് 11. അവിടെ നിന്നാണ് സാമുവല്‍സ് ബ്രാവോയെയും ബ്രാത് വൈറ്റിനെയും കൂട്ട് പിടിച്ച് കളി ജയിച്ചത്.
വനിതകളുടെ ലോകകപ്പ് കിരീടവും വെസ്റ്റ് ഇന്‍ഡീസ് തന്നെയാണ് നേടിയത്. കരീബിയന്‍ താരങ്ങളുടെ ആഘോഷപ്രകടനങ്ങളിലേക്ക്...

ലോകചാമ്പ്യന്മാര്‍
രണ്ട് വട്ടം ട്വന്റി 20 ലോകകിരീടം നേടുന്ന ആദ്യത്തെ ടീമാണ് വെസ്റ്റ് ഇന്‍ഡീസ്. വിന്‍ഡീസ് താരങ്ങളുടെ ആഘോഷം.

മാന്‍ ഓഫ് ദ മാച്ച്
ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ചായ മര്‍ലോണ്‍ സാമുവല്‍സ്

ബ്രാത് വൈറ്റ്...
അവസാന ഓവറില്‍ 4 സിക്‌സടിച്ച് ടീമിനെ ജയിപ്പിച്ച ശേഷം ചാള്‍സ് ബ്രാത് വൈറ്റ്

പാവം സ്റ്റോക്‌സ്
അവസാന ഒരോവറില്‍ 19 റണ്‍സ് വേണ്ടിയിരുന്ന വെസ്റ്റ് ഇന്‍ഡീസ് സ്‌റ്റോക്‌സിന്റെ 4 പന്തില്‍ അടിച്ചത് 24 റണ്‍സ്

ഗെയ്‌ലിന് നിരാശ
ഫൈനലില്‍ 4 റണ്‍സെടുത്ത് പുറത്തായ ക്രിസ് ഗെയ്‌ലിന്റെ നിരാശ

പെണ്ണുങ്ങള്‍ക്കും ആഘോഷം
ഓസ്‌ട്രേലിയയെ തോല്‍പിച്ച് ട്വന്റി 20 വനിതാ ലോകകപ്പ് നേടിയ വിന്‍ഡീസ് ടീം
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications