For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തല്ലിയൊതുക്കി ഹെറ്റ്‌മെയര്‍; വിന്‍ഡീസ് ഇംഗ്ലണ്ടിനോട് കണക്കുതീര്‍ത്തു

ബാര്‍ബഡോസ്: ആദ്യ ഏകദിനത്തില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും തോല്‍വി വഴങ്ങേണ്ടിവന്ന വിന്‍ഡീസ് രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനോട് കണക്കുതീര്‍ത്തു. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസ് നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തപ്പോള്‍ 47.3 ഓവറില്‍ ഇംഗ്ലണ്ട് 263 റണ്‍സിന് എല്ലാവരും പുറത്തായി. 26 റണ്‍സിനാണ് വിന്‍ഡീസ് ജയം ആഘോഷിച്ചത്.

യുവതാരം ഷിമ്രോണ്‍ ഹെറ്റ്‌മെയറിന്റെ സെഞ്ച്വറിയാണ് വിന്‍ഡീസിന് പൊരുതാവുന്ന സ്‌കോര്‍ നല്‍കിയത്. ഹെറ്റ്‌മെയര്‍ 83 പന്തില്‍ 104 റണ്‍സെടുത്തു. ആദ്യ ഏകദിനത്തില്‍ സെഞ്ച്വറി നേടിയ ക്രിസ് ഗെയ്ല്‍ രണ്ടാം മത്സരത്തിലും തിളങ്ങി. 50 റണ്‍സെടുത്ത ഗെയ്‌ലിനെ ആദില്‍ റഷീദ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ജോണ്‍ കാംബെല്‍(23), ഷായ് ഹോപ്(33), ഡാരന്‍ ബ്രാവോ(25) എന്നിവരാണ് വിന്‍ഡീസ് നിരയിലെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

WestIndies

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാരെ നിലയുറപ്പിക്കുംമുന്‍പ് വിന്‍ഡീസ് പവലിയനിലെത്തിച്ചു. ജേസണ്‍ റോയ്(2), ജോണി ബാരിസ്‌റ്റോ(0) എന്നിങ്ങനെയാണ് ഓപ്പണ്‍മാരുടെ സ്‌കോര്‍. അതേസമയം, ഇംഗ്ലണ്ടിന്റെ മധ്യനിര കരുത്തുകാട്ടി. ജോ റൂട്ട്(36), ഇയോയിന്‍ മോര്‍ഗന്‍(70), ബെന്‍ സ്‌റ്റോക്‌സ്(79), ജോസ് ബട്‌ലര്‍(34) എന്നിവര്‍ തിളങ്ങിയെങ്കിലും ജയം എത്തിപ്പിടിക്കാനായില്ല.

ഷെല്‍ഡന്‍ കോട്രെല്ലിന്റെ മാരക ബൗളിങ്ങാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഷെല്‍ഡന്‍ 5 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജേസണ്‍ ഹോള്‍ഡര്‍ 3 വിക്കറ്റും സ്വന്തമാക്കി. രണ്ടാം മത്സരത്തിലെ ജയത്തോടെ വിന്‍സീഡ് പരമ്പരയില്‍ 1-1 എന്ന നിലയില്‍ ഒപ്പമെത്തി. തിങ്കളാഴ്ചയാണ് മൂന്നാം മത്സരം. ലോകകപ്പ് അടുത്തിരിക്കുന്നതിനാല്‍ ഇരു ടീമുകള്‍ക്കും പരമ്പരവിജയം നിര്‍ണായകമാണ്.

Story first published: Saturday, February 23, 2019, 10:52 [IST]
Other articles published on Feb 23, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+