Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൂന്നാം ടെസ്റ്റ്: വിന്‍ഡീസ് 204ന് പുറത്ത്; ലങ്കയും പതറുന്നു

ബ്രിഡ്ജ്ടൗണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക മൂന്നാം ടെസ്റ്റിലും ശ്രീലങ്ക പതറുന്നു. വെസ്റ്റ് ഇന്‍ഡീസിനെ ഒന്നാമിന്നിങ്‌സില്‍ 204 റണ്‍സിന് പുറത്താക്കാനായെങ്കിലും മറുപടി ബാറ്റിങില്‍ ലങ്ക പതറുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും മഴ രസക്കൊല്ലിയായ മല്‍സരത്തില്‍ രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 99 റണ്‍സെന്ന നിലയിലാണ് ശ്രീലങ്ക.

അഞ്ച് വിക്കറ്റ് ശേഷിക്കേ ആതിഥേയര്‍ക്കൊപ്പമെത്താന്‍ ലങ്കയ്ക്ക് 105 റണ്‍സ് കൂടി വേണം. വിന്‍ഡീസ് ബൗളിങ് നിരയില്‍ കെമര്‍ റോച്ചും ഷാനോണ്‍ ഗബ്രിയേലും രണ്ട് വിക്കറ്റ് വീതവും ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡര്‍ ഒരു വിക്കറ്റും വീഴ്ത്തി. കളിനിര്‍ത്തുമ്പോള്‍ റോഷന്‍ സില്‍വയും (3*) നിറോഷന്‍ ഡിക്ക്‌വെല്ലയുമാണ് (13*) ക്രീസില്‍.

westindies

നേരത്തെ, ജേസന്‍ ഹോള്‍ഡറിന്റേയും (74) ഷെയ്ന്‍ ഡോവ്‌റിച്ചിന്റേയും (71) അര്‍ധസെഞ്ച്വറികളാണ് വിന്‍ഡീസിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ലങ്കയ്ക്കായി ലഹിറു കുമാര നാലും കാസുന്‍ രാജിത മൂന്നും സുരങ്ക ലക്മല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി തിളങ്ങി.

Story first published: Monday, June 25, 2018, 15:57 [IST]
Other articles published on Jun 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+