മൂന്നാം ടെസ്റ്റ്: ഡോവ്‌റിച്ചിന് അര്‍ധസെഞ്ച്വറി; തകര്‍ച്ചയില്‍ നിന്ന് വിന്‍ഡീസ് കരകയറുന്നു
ബ്രിഡ്ജ്ടൗണ്‍: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ് തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ പൊരുതുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസ് ഒരുഘട്ടത്തില്‍ അഞ്ച് വിക്കറ്റിന് 53 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു.

എന്നാല്‍, അപരാജിത ആറാം വിക്കറ്റില്‍ വിക്കറ്റ്കീപ്പര്‍ ഷെയ്ന്‍ ഡോവ്‌റിച്ചും (60*) ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡറും (33*) ചേര്‍ന്ന് വിന്‍ഡീസിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുകയായിരുന്നു. പകലും രാത്രിയുമായി നടക്കുന്ന മല്‍സരത്തില്‍ മഴയെ തുടര്‍ന്ന് ഒന്നാംദിനം നേരത്തെ കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 132 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍.
101 പന്തില്‍ എട്ട് ബൗണ്ടറിയുള്‍പ്പെടുന്നതാണ് ഡോവ്‌റിച്ചിന്റെ ഇന്നിങ്‌സ്. 70 പന്ത് നേരിട്ട ഹോള്‍ഡര്‍ ആറ് ബൗണ്ടറി നേടിയിട്ടുണ്ട്. ലങ്കയ്ക്കായി സുരങ്ക ലക്മലും കാസുന്‍ രാജിതയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications