ലങ്കയുടെ വിന്‍ഡീസ് ദൗത്വത്തിന് നാളെ തുടക്കം
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് നാളെ പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ തുടക്കമാവും. ഇന്ത്യന്‍ സമയം നാളെ രാവിലെ 7 മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്. മൂന്നു ടെസ്റ്റ് മല്‍സരങ്ങളടങ്ങിയതാണ് ലങ്കയുടെ വിന്‍ഡീസ് ദൗത്വം.

നേരത്തെ, പരമ്പരയ്ക്ക് മുന്നോടിയായി ശ്രീലങ്കയും വെസ്റ്റ് ഇന്‍ഡീസ് പ്രസിഡന്റ്‌സ് ഇലവനും തമ്മിലുള്ള സന്നാഹ മല്‍സരം അരങ്ങേറിയിരുന്നു. മല്‍സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.
പരമ്പരയിലെ രണ്ടാം ടെസ്റ്റ് ജൂണ്‍ 14ന് ഗ്രോസ് ഐസ് ലറ്റിലും അവസാന ടെസ്റ്റ് ജൂണ്‍ 23ന് ബ്രിഡ്ജ്ടൗണിലും നടക്കും. വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് ചാണ്ഡിമലാണ് ശ്രീലങ്കയെ നയിക്കുന്നത്. പിതാവിന്റെ മരണത്തെ തുടര്‍ന്ന് നാട്ടിലായിരുന്ന ഓള്‍റൗണ്ടര്‍ ധനഞ്ജയ ഡിസില്‍വ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ജേസന്‍ ഹോള്‍ഡറാണ് വിന്‍ഡീസ് ക്യാവ്റ്റന്‍. ഒരിടവേളയ്ക്കു ശേഷം ഡെവന്‍ സ്മിത്ത് വിന്‍ഡീസ് ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications