Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടാം ടെസ്റ്റ്: വിന്‍ഡീസ് 300 റണ്‍സിന് പുറത്ത്, നേരിയ ലീഡ്; ശ്രീലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി

ഗ്രോസ് ഐസ്‌ലറ്റ്: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ് ഒന്നാമിന്നിങ്‌സില്‍ 300 റണ്‍സിന് പുറത്ത്. ഇതോടെ വിന്‍ഡീസിന് 47 റണ്‍സിന്റെ നേരിയ ഒന്നാമിന്നിങ്‌സ് ലീഡ് ലഭിക്കുകയും ചെയ്തു. നേരത്തെ, ഒന്നാമിന്നിങ്‌സില്‍ ലങ്ക 253 റണ്‍സിന് പുറത്തായിരുന്നു.

ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാമിന്നിങ്‌സില്‍ ബാറ്റിങാരംഭിച്ച ലങ്ക മൂന്നാംദിനം കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 34 റണ്‍സെന്ന നിലയില്‍ പൊരുതുകയാണ്. 20 റണ്‍സെടുത്ത കുശാല്‍ പെരേരയുടെ വിക്കറ്റാണ് മൂന്നാംദിനം സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. ഒന്നാമിന്നിങ്‌സ് ലീഡ് മറികടക്കാന്‍ ലങ്കയ്ക്ക് ഇനി 13 റണ്‍സ് മതി. ഷാനോണ്‍ ഗാബ്രിയേലിനാണ് പെരേരയുടെ വിക്കറ്റ്.

westindies

നേരത്തെ, നാല് വിക്കറ്റ് വീഴ്ത്തിയ ലഹിരു കുമാരയും മൂന്ന് വിക്കറ്റ് നേടിയ കാസുന്‍ രാജിതുമാണ് ഒന്നാമിന്നിങ്‌സില്‍ ആതിഥേയരെ 300 റണ്‍സിലൊതുക്കിയത്. സുരങ്ക ലക്മല്‍ രണ്ട് വിക്കറ്റ് നേടി.

വീന്‍ഡീസിനു വേണ്ടി ഡെവന്‍ സ്മിത്തിനു (61) പുറമേ വിക്കറ്റ്കീപ്പര്‍ ഷെയ്ന്‍ ഡോവ്‌റിച്ചും (55) അര്‍ധസെഞ്ച്വറി നേടി. 98 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് ഡോവ്‌റിച്ചിന്റെ ഇന്നിങ്‌സ്.

Story first published: Sunday, June 17, 2018, 13:41 [IST]
Other articles published on Jun 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+