Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്: ലങ്കയ്‌ക്കെതിരേ വിന്‍ഡീസിന് ഭേദപ്പെട്ട തുടക്കം

പോര്‍ട്ടോ ഓഫ് സ്‌പെയിന്‍: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിന് ഭേദപ്പെട്ട തുടക്കം. തുടക്കത്തില്‍ പതറിയെങ്കിലും മധ്യനിരയും വാലറ്റനിരയും പിടിച്ചുനിന്നതോടെ ഒന്നാംദിനം കളിനിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെന്ന നിലയിലാണ് വിന്‍ഡീസ്. 46 റണ്‍സുമായി വിക്കറ്റ്കീപ്പര്‍ ഷെയ്ന്‍ ഡോവ്‌റിച്ചും റണ്ണൊന്നുമെടുക്കാതെ ദേവേന്ദ്ര ബിഷോവുമാണ് ക്രീസില്‍. 133 പന്തില്‍ അഞ്ച് ബൗണ്ടറിയുള്‍പ്പെടുന്നതാണ് ഡോവ്‌റിച്ചിന്റെ ഇന്നിങ്‌സ്.

photo

ഒരുഘട്ടത്തില്‍ അഞ്ച് വിക്കറ്റിന് 147 റണ്‍സെന്ന നിലയിലായിരുന്നു വിന്‍ഡീസ്. എന്നാല്‍, ആറാം വിക്കറ്റില്‍ ഡോവ്‌റിച്ച്-ജേസന്‍ ഹോള്‍ഡര്‍ സഖ്യം 90 റണ്‍സിന്റെ കൂട്ടുകെട്ടുമായി വിന്‍ഡീസിനെ ഭേദപ്പെട്ട നിലയിലേക്ക് നയിക്കുകയായിരുന്നു. ഷായ് ഹോപ് (44), ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡര്‍ (40), കീരണ്‍ പവല്‍ (38), റോസ്റ്റന്‍ ചേസ് (38) എന്നിവരാണ് വിന്‍ഡീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റു താരങ്ങള്‍. ശ്രീലങ്കയ്ക്കു വേണ്ടി ലഹിറു കുമാര മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങി. സുരങ്ക ലക്മല്‍, രംഗനാ ഹെരാത്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Story first published: Thursday, June 7, 2018, 11:50 [IST]
Other articles published on Jun 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+