Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നാം ടെസ്റ്റ്: അമേരിക്കയില്‍ കരീബിയന്‍ താണ്ഡവം; കടുവകളെ 43 റണ്‍സിന് എറിഞ്ഞൊതുക്കി

നോര്‍ത്ത് സൗണ്ട് (അമേരിക്ക): അമേരിക്കന്‍ പര്യടനത്തിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനോട് ബംഗ്ലാദേശ് തകര്‍ന്നടിഞ്ഞു. ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാമിന്നിങ്‌സില്‍ കേവലം 43 റണ്‍സിന് ബംഗ്ലാദേശ് കടുവകള്‍ മുട്ടുമടക്കുകയായിരുന്നു. ടെസ്റ്റില്‍ ബംഗ്ലാദേശിന്റേയും എക്കാലത്തെയും ചെറിയ ടീം ടോട്ടല്‍ കൂടിയാണിത്.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ കെമര്‍ റോച്ചാണ് ബംഗ്ലാദേശ് ബാറ്റിങ് നിരയില്‍ ഏറ്റവും കൂടുതല്‍ നാശംവിതച്ചത്. അഞ്ച് ഓവറില്‍ ഒരു മെയ്ഡിയനുള്‍പ്പെടെ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു റോച്ചിന്റെ അഞ്ച് വിക്കറ്റ് പ്രകടനം. റോച്ചിനു പുറമേ മൂന്ന് വിക്കറ്റ് വീഴ്ത്തി മിഗ്വയ്ല്‍ കമ്മിന്‍സും രണ്ട് വിക്കറ്റ് നേടി ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡറും വിന്‍ഡീസ് ബൗളിങ് നിരയില്‍ തിളങ്ങി. 25 റണ്‍സെടുത്ത ഓപണര്‍ ലിറ്റണ്‍ ദാസിനു മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ ഏഴ് റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാനായത്.

kemarroach

മറുപടി ബാറ്റിങിനിറങ്ങിയ വിന്‍ഡീസ് ഒന്നാംദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 201 റണ്‍സെന്ന ശക്തമായ നിലയിലാണ്. എട്ട് വിക്കറ്റ് ശേഷിക്കേ വിന്‍ഡീസിന് 158 റണ്‍സിന്റെ മികച്ച ലീഡായി. കളിനിര്‍ത്തുമ്പോള്‍ 88 റണ്‍സുമായി കുതിക്കുന്ന ഓപ്പണര്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റിനൊപ്പം ഒരു റണ്‍സുമായി ദേവേന്ദ്ര ബിഷുവാണ് ക്രീസില്‍. ഡെവന്‍ സ്മിത്ത് (58), കീരണ്‍ പവല്‍ (48) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്. 204 പന്തില്‍ എട്ട് ബൗണ്ടറിയുള്‍പ്പെടുന്നതാണ് ബ്രാത് വെയ്റ്റിന്റെ ഇന്നിങ്‌സ്. രണ്ട് ടെസ്റ്റും മൂന്ന് വീതം ഏകദിനവും ട്വന്റിയുമാണ് വിന്‍ഡീസും ബംഗ്ലാദേശും അമേരിക്കയില്‍ ഏറ്റുമുട്ടുന്നത്.

Story first published: Thursday, July 5, 2018, 15:02 [IST]
Other articles published on Jul 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+