Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഴ് വിക്കറ്റുമായി കോണ്‍വാള്‍; അഫ്ഗാനിസ്ഥാന്‍ തകര്‍ന്നു, വെസ്റ്റ് ഇന്‍ഡീസ് ഭേദപ്പെട്ട നിലയില്‍

ലക്‌നൗ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്്റ്റില്‍ അഫ്ഗാനിസ്ഥാന് ബാറ്റിങ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ഒന്നാം ഇന്നിങ്‌സില്‍ 187 റണ്‍സിന് പുറത്തായി. ഏഴ് വിക്കറ്ര് വീഴ്ത്തിയ റഹ്കീം കോണ്‍വാളിന്റെ ബൗളിങ്ങാണ് അഫ്ഗാനിസ്ഥാനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ആദ്യ ദിനം കളിപിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സെന്ന നിലയിലാണ്. എട്ട് വിക്കറ്റ് ശേഷിക്കെ അഫ്ഗാനിസ്ഥാനെക്കാള്‍ 119 റണ്‍സിന് പിന്നിലാണ് വെസ്റ്റ് ഇന്‍ഡീസ്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിരയുടെ പ്രതീക്ഷയെല്ലാം കോര്‍വാളിന്റെ ബൗളിങ്ങിന് മുന്നില്‍ തകര്‍ന്നു. 25.3 ഓവറില്‍ 75 റണ്‍സ് വഴങ്ങിയാണ് കോര്‍വാളിന്റെ ഏഴ് വിക്കറ്റ് പ്രകടനം. 39 റണ്‍സ് നേടിയ ഓപ്പണര്‍ ജാവേദ് അഹ്മദിയാണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്‌കോറര്‍. വാലറ്റത്ത് അമീര്‍ ഹംസ (34) നടത്തിയ ചെറുത്ത് നില്‍പ്പും അഫ്ഗാന് തുണയായി.

cornwall-westindies

അഫ്‌സാര്‍ സസായി (32), ഇസ്ഹാനുല്ല (24) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി ജേസണ്‍ ഹോള്‍ഡര്‍ രണ്ടും ജോമല്‍ വെറിക്കാന്‍ ഒരു വിക്കറ്റും നേടി. മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് ക്രയ്ഗ് ബ്രാത്ത്‌വെയ്റ്റ് (11), ഷായ് ഹോപ്പ് (7) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. കാംപ്‌ബെല്‍ (30), ഷംറാഹ് ബ്രൂക്‌സ് (19) എന്നിവര്‍ ക്രീസിലുണ്ട്. അഫ്ഗാന് വേണ്ടി അമീര്‍ ഹംസ, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് പങ്കിട്ടു.

Story first published: Wednesday, November 27, 2019, 17:41 [IST]
Other articles published on Nov 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+