Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിന് വരെ രക്ഷയില്ല, ലോകകപ്പില്‍ എല്ലാവരും ഭയക്കേണ്ടത് വിന്‍ഡീസിനെ!! ബ്രാവോയുടെ മുന്നറിയിപ്പ്

തിരിച്ചുവരവിൽ വിൻഡീസ് | Oneindia Malayalam

ആന്റ്വിഗ: വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ എല്ലാവരും ഭയക്കേണ്ട ടീം വെസറ്റ് ഇന്‍ഡീസാണെന്ന് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയുടെ മുന്നറിയിപ്പ്. ലോക ഒന്നാം റാങ്കുകാരും കിരീട ഫേവറിറ്റുകളുമായ ഇംഗ്ലണ്ടിനെ ഏകദിന പരമ്പരയില്‍ വിന്‍ഡീസ് 2-2നു കുരുക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം വിന്‍ഡീസിനെ പുകഴ്ത്തിയത്. ഇരുടീമുകളും രണ്ടു മല്‍സരങ്ങളില്‍ വീതം ജയിച്ചപ്പോള്‍ ഒരു മല്‍സരം മഴയെത്തുടര്‍ന്നു ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരേ വിന്‍ഡീസ് നടത്തിയ ഗംഭീര പ്രകടനം ലോകകപ്പില്‍ മറ്റു ടീമുകള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് ബ്രാവോ പറഞ്ഞു.

1

വിന്‍ഡീസ് ടീം കൂടുതല്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. മികച്ച യുവതാരങ്ങള്‍ ഇപ്പോള്‍ ടീമിലുണ്ട്. ഓരോ കളി കഴിയുന്തോറും അവരുടെ പ്രകടനം കൂടുതല്‍ നന്നായി കൊണ്ടിരിക്കുകയാണ്. ഒന്നാം നമ്പര്‍ ടീമായ ഇംഗ്ലണ്ടിനെതിരേ ടീം ഉജ്ജ്വലമായാണ് കളിച്ചത്. വരാനിരിക്കുന്ന ലോകകപ്പിലും സമാനമായ പ്രകടനമാണ് ടീം ലക്ഷ്യമിടുന്നതെന്നും ബ്രാവോ വ്യക്തമാക്കി.

അടുത്ത ലോകകപ്പ് വളരെ ആവേശകരമായിരിക്കും. വളരെ ഓപ്പണ്‍ ടൂര്‍ണമെന്റാണിത്. എല്ലാ ടീമുകള്‍ക്കും തുല്യസാധ്യതയാണുള്ളത്. തങ്ങളുടേതായ ദിവസം ഏതു ടീമിനും കരുത്തരായ എതിരാളികളെ വീഴ്ത്താനാവും. അനുഭവസമ്പത്തും യുവത്വവും സമന്വയിപ്പിച്ച മികച്ച സംഘമാണ് ഇപ്പോഴത്തെ വിന്‍ഡീസ് ടീമെന്നും ബ്രാവോ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഐപിഎല്ലുള്‍പ്പെടെയുള്ള ടി20 ലീഗുകളിലെ സജീവസാന്നിധ്യമാണ് അദ്ദേഹം.

Story first published: Monday, March 4, 2019, 16:29 [IST]
Other articles published on Mar 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+