For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പടക്കം പൊട്ടിയില്ല, പാകിസ്താന്‍ വീണ്ടും പൊട്ടി 150 റണ്‍സിന്

ക്രൈസ്റ്റ്ചര്‍ച്ച്: ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാമത്തെ മത്സരത്തിലും പാകിസ്താന്‍ തോറ്റു. ഇത്തവണ വെസ്റ്റ് ഇന്‍ഡീസാണ് പാക് പടയെ തോല്‍പിച്ചുവിട്ടത്. 150 റണ്‍സിനാണ് ലോകകപ്പില്‍ പാകിസ്താന്റെ രണ്ടാമത്തെ തോല്‍വി. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റ പാകിസ്താന് ഇതോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷ മങ്ങിയിരിക്കുകയാണ്.

310 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ വെറും 160 റണ്‍സിന് ഓളൗട്ടായി. എന്തിനധികം പറയുന്നു 3.1 ഓവറില്‍ നാലാമത്തെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ പാകിസ്താന് അക്കൗണ്ടിലുണ്ടായിരുന്നത് വെറും 1 റണ്‍സാണ്. ഷോയിബ് മക്‌സൂദും ഉമര്‍ അക്മലും അര്‍ധ സെഞ്ചുറികളോടെ രക്ഷക്കെത്തിയിരുന്നില്ലെങ്കില്‍ പാകിസ്താന്റെ സ്ഥിതി ഇതിലും കഷ്മായേനെ.

pak

ഏഴോവറില്‍ 15 റണ്‍സ് വഴങ്ങി ടെയ്‌ലര്‍ 3 വിക്കറ്റ് വീഴ്ത്തി. റസ്സലും 3 വിക്കറ്റെടുത്തു. 42 റണ്‍സുമെടുത്ത റസ്സല്‍ തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്. വെറും 13 പന്തിലാണ് റസ്സല്‍ 43 ലെത്തിയത്. മൂന്ന് ഫോറും നാല് സിക്‌സും റസ്സല്‍ അടിച്ചു. അവസാന അഞ്ചോവറില്‍ മാത്രം വെസ്റ്റ് ഇന്‍ഡീസ് അടിച്ചുകൂട്ടിയത് 79 റണ്‍സാണ്. ആദ്യകളിയില്‍ അയര്‍ലന്‍ഡിനോട് തോറ്റ വെസ്റ്റ് ഇന്‍ഡീസിന് ഇതോടെ രണ്ട് പോയിന്റായി.

ടോസ് നേടി ആദ്യം ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത പാകിസ്താന് തൊട്ടതെല്ലാം പിഴച്ചു. വിന്‍ഡീസിന്റെ എല്ലാ ബാറ്റ്‌സ്മാന്‍മാരും മോശമില്ലാത്ത സംഭാവനകള്‍ നല്‍കി. 46 പന്തില്‍ 50 റണ്‍സെടുത്ത ലെന്‍ഡല്‍ സിമ്മണ്‍സും 42 റണ്‍സെടുത്ത ആന്‍ഡ്രെ റസ്സലുമാണ് വിന്‍ഡീസിന് ഹീറോമാരായത്. സ്മിത്ത് 23, ബ്രാവോ 49, സാമുവല്‍സ് 38, രാംദിന്‍ 51, സമി 30 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.

Story first published: Saturday, February 21, 2015, 11:03 [IST]
Other articles published on Feb 21, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+