ടി 20 പരമ്പരയ്ക്ക് മുന്‍പ് വെസ്റ്റിന്‍ഡീസിന് തിരിച്ചടി; പ്രധാനതാരം പരിക്കുമൂലം പുറത്ത്
ദില്ലി: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും നഷ്ടമായതോടെ ടി20 പരമ്പരയില്‍ തിരിച്ചടിക്കാമെന്ന വെസ്റ്റിന്‍ഡീസ് മോഹത്തിന് വിലങ്ങുതടിയായി പ്രധാന താരം പരിക്കേറ്റ് പുറത്ത്. ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ആഷ്‌ലി നഴ്‌സ് ആണ് പരിക്കേറ്റതിനെ തുടര്‍ന്ന് പരമ്പരയില്‍നിന്നും പുറത്തായിരിക്കുന്നത്.

മുംബൈയിലെ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയായിരുന്നു ആഷ്‌ലിക്ക് പരിക്കേറ്റത്. കൈയ്യില്‍ പരിക്കേറ്റ താരം ബൗളിങ് പൂര്‍ത്തിയാക്കാതെ മടങ്ങിയിരുന്നു. പരിക്കില്‍നിന്നും മോചിതനാകാത്തതിനെ തുടര്‍ന്ന് ഇന്ത്യയ്‌ക്കെതിരെ തിരുവനന്തപുരത്ത് നടന്ന മത്സരത്തില്‍ ആഷ്‌ലിക്ക് കളിക്കാനും കഴിഞ്ഞില്ല. ഇതിന് പിന്നാലെയാണ് താരം ടി20 പരമ്പരയില്‍നിന്നും പുറത്താകുന്നത്.
ആദ്യ നാല് ഏകദിന മത്സരങ്ങളില്‍നിന്നും അഞ്ചു വിക്കറ്റും 55 റണ്‍സുമാണ് താരത്തിന്റെ സമ്പാദ്യം. ഇന്ത്യയുടെ മധ്യനിരയില്‍ റണ്ണൊഴുക്ക് തടയാന്‍ ആഷ്‌ലിക്ക് കഴിഞ്ഞിരുന്നു. അതേസമയം, ടി20 സ്‌പെഷലിസ്റ്റുകളായ ചില താരങ്ങള്‍ വിന്‍ഡീസ് നിരയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ്, ഡാരന്‍ ബ്രാവോ, കെയ്‌റോണ്‍ പൊള്ളാര്‍ഡ്, ആന്‍ഡ്രൂ റസ്സല്‍, ദിനേഷ് രാംദിന്‍ തുടങ്ങിയവര്‍ ഇന്ത്യയിലെത്തും. ഇരു ടീമുകളും തമ്മിലുള്ള ട20 പരമ്പരയിലെ ആദ്യ മത്സരം കൊല്‍ക്കത്തയി ഞായറാഴ്ചയാണ് ആരംഭിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications