Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സോറി, ഞങ്ങളാ വഴിക്ക് ഇല്ലെന്ന് വെസ്റ്റ് ഇന്‍ഡീസ് ടീം, പാകിസ്താന് നിരാശ!

കറാച്ചി: പാകിസ്താനില്‍ ക്രിക്കറ്റ് കളിക്കാനുള്ള ക്ഷണം ട്വന്റി 20 ലോകചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് നിരസിച്ചു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ക്ഷണം വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് തള്ളിക്കളഞ്ഞത്. രണ്ട് രാജ്യങ്ങളും തമ്മില്‍ യു എ ഇയില്‍ നടക്കാനിരിക്കുന്ന പരമ്പരയിലെ കുറച്ച് മത്സരങ്ങള്‍ പാകിസ്താനില്‍ കളിക്കാം എന്നായിരുന്നു പാകിസ്താന്‍ ബോര്‍ഡിന്റെ താല്‍പര്യം.

എന്നാല്‍ അത് വേണ്ട എന്നായിരുന്നു വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ മറുപടി. പരമ്പരയിലെ മുഴുവന്‍ മത്സരങ്ങളും യു എ ഇയില്‍ തന്നെ കളിച്ചാല്‍ മതി എന്നാണ് വിന്‍ഡീസ് ബോര്‍ഡ് പാകിസ്താനെ അറിയിച്ചിരിക്കുന്നത്. പാകിസ്താനില്‍ കുറച്ച് മത്സരങ്ങളെങ്കിലും വിന്‍ഡീസ് കളിച്ചാല്‍ മറ്റ് ടീമുകളും പാകിസ്താനില്‍ പര്യടനം നടത്താന്‍ തയ്യാറാകും എന്ന പ്രതീക്ഷയിലായിരുന്നു പി സി ബി.

pak-wi-sam-

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഈ മറുപടി പാകിസ്താന് നിരാശയുണ്ടാക്കുന്നതാണ് എന്ന് പി സി ബിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. സെപ്തംബര്‍ - ഒക്ടോബര്‍ മാസങ്ങളിലായി 2 ടെസ്റ്റുകള്‍, 5 ഏകദിനങ്ങള്‍, 2 ട്വന്റി 20 മത്സരങ്ങള്‍ എന്നിവയാണ് വിന്‍ഡീസും പാകിസ്താനും യു എ ഇയില്‍ കളിക്കുക. പാകിസ്താനിലെ സുരക്ഷ സംബന്ധിച്ച് കളിക്കാര്‍ക്ക് ആശങ്കയുണ്ടെന്ന് കാണിച്ചാണ് പാകിസ്താന്റെ ക്ഷണം വെസ്റ്റ് ഇന്‍ഡീസ് നിരസിച്ചത്.

2009 ല്‍ ശ്രീലങ്കന്‍ ടീമിനെതിരെ ലാഹോറില്‍ ഭീകരാക്രമണമുണ്ടായതില്‍ പിന്നെ പ്രധാനപ്പെട്ട ടീമുകളൊന്നും പാകിസ്താനില്‍ സന്ദര്‍ശനം നടത്തിയിട്ടില്ല. അഫ്ഗാനിസ്ഥാന്‍, സിംബാബ്‌വെ, കെനിയ എന്നീ ടീമുകള്‍ മാത്രമേ അടുത്തിടെയായി പാകിസ്താനില്‍ കളിച്ചിട്ടുള്ളൂ. കഴിഞ്ഞ മെയ് മാസത്തിലാണ് സിംബാബ്‌വെ ടീം പാകിസ്താനില്‍ സന്ദര്‍ശനം നടത്തിയത്. ഇത് പാക് ബോര്‍ഡിന് വലിയ ആശ്വാസമായിരുന്നു.

Story first published: Tuesday, April 19, 2016, 13:40 [IST]
Other articles published on Apr 19, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+