വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കാറപകടം: വിന്‍ഡീസ് യുവ പേസര്‍ ഒഷെയ്ന്‍ തോമസിന് പരിക്ക്, പ്രാര്‍ഥനയോടെ ക്രിക്കറ്റ് ലോകം

താരത്തിന്റെ കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു

കിങ്‌സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിന്റെ യുവ പേസര്‍ ഒഷെയ്ന്‍ തോമസിനു കാറപകടത്തില്‍ പരിക്കേറ്റു. ജമൈക്കയിലുണ്ടായ കാറപകടത്തില്‍ പരിക്കു പറ്റിയ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവ സ്ഥലത്തു നിന്നു ആശുപത്രിയിലേക്കു കൊണ്ടു പോവുമ്പോള്‍ താരം ബോധത്തില്‍ ആയിരുന്നുവെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്ന കാര്യത്തില്‍ സൂചനകളൊന്നും പുറത്തുവന്നിട്ടില്ല.

OSHANE

ജമൈക്കയില്‍ വച്ചാണ് തോമസിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനവുമായി താരത്തിന്റെ കാര്‍ കൂട്ടിയിടിച്ച് മറിയുകയായിരുന്നുവെന്നാണ് വിവരം. എത്രയും വേഗം പരിക്കില്‍ നിന്നു മോചിതനായി തോമസ് തിരിച്ചുവരട്ടെയെന്ന് വിന്‍ഡീസ് പ്ലെയേഴ്‌സ് അസോസിയേഷന്‍ ആശംസിച്ചു.

ഐപിഎല്‍: കെകെആര്‍ കപ്പടിക്കും!! ഒരാള്‍ മനസ്സ് വയ്ക്കണം... തുറുപ്പുചീട്ടിനെ ചൂണ്ടിക്കാട്ടി ഭോഗ്‌ലെഐപിഎല്‍: കെകെആര്‍ കപ്പടിക്കും!! ഒരാള്‍ മനസ്സ് വയ്ക്കണം... തുറുപ്പുചീട്ടിനെ ചൂണ്ടിക്കാട്ടി ഭോഗ്‌ലെ

ശ്രീലങ്കയില്‍ പര്യടനം നടത്തുന്ന വിന്‍ഡീസ് ഏകദിന ടീമില്‍ തോമസ് ഉള്‍പ്പെട്ടിട്ടില്ല. ടി20 പരമ്പരയിലും ഇടം പിടിച്ചില്ലെങ്കില്‍ മാര്‍ച്ച് അവസരം ആരംഭിക്കുന്ന ഐപിഎല്ലിന്റെ പുതിയ സീസണില്‍ കളിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു പേസര്‍. രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് തോമസ്. കഴിഞ്ഞ സീസണില്‍ അരങ്ങേറിയ അദ്ദേഹം നാലു മല്‍സരങ്ങളില്‍ നിന്നും അഞ്ചു വിക്കറ്റെടുത്തിരുന്നു.

accident

2018ല്‍ ഇന്ത്യയില്‍ പര്യടനം നടത്തിയ വിന്‍ഡീസ് ടീമില്‍ അംഗമായിരുന്നു തോമസ്. അന്നു നടത്തിയ മിന്നുന്ന പ്രകടനത്തോടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ഗുവാഹത്തിയില്‍ നടന്ന കളിയില്‍ ഇന്ത്യക്കെതിരേയായിരുന്നു പേസറുടെ അരങ്ങേറ്റം. മികച്ച വേഗം കൊണ്ടും കൃത്യത കൊണ്ടും തോമസ് പ്രശംസപിടിച്ചുപറ്റി. ഈ പ്രകടനം കഴിഞ്ഞ ഐപിഎല്ലിലേക്കും തോമസിനു വഴിയൊരുക്കി. വിന്‍ഡീസിനു വേണ്ടി ഇതുവരെ 20 ഏകദിനങ്ങളിലും 10 ടി20കളിലും കളിച്ചിട്ടുള്ള തോമസ് 36 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

Story first published: Tuesday, February 18, 2020, 11:38 [IST]
Other articles published on Feb 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X