Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ആശ്വാസം... വിന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ ജെറോം ടെയ്‌ലര്‍ വിരമിച്ചു!

സെന്റ് കിറ്റ്‌സ്: വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ ഫാസ്റ്റ് ബൗളറായ ജെറോം ടെയ്‌ലര്‍ വിരമിച്ചു. ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് ടെയ്‌ലര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഏകദിന, ട്വന്റി 20 ഫോര്‍മാറ്റുകളില്‍ ടെയ്‌ലര്‍ കളി തുടരും. 46 ടെസ്റ്റുകളില്‍ നിന്നായി 130 വിക്കറ്റുകള്‍ ടെയ്‌ലറിന്റെ പേരിലുണ്ട്. തുടര്‍ച്ചയായ പരിക്കുകളാണ് ചെറുപ്രായത്തിലേ വിരമിക്കാന്‍ ടെയ്‌ലറെ നിര്‍ബന്ധിതനാക്കിയത്.

മനോഹരമായ ബൗളിംഗ് ആക്ഷനുമായി അതിവേഗം പന്തെറിയുന്ന വെസ്റ്റ് ഇന്ത്യന്‍ ബൗളറാണ് ജമൈക്കയില്‍ നിന്നുള്ള ജെറോം എവര്‍ട്ടന്‍ ടെയ്‌ലര്‍. ഈ വര്‍ഷം ആദ്യം സിഡ്‌നിയില്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ ആയിരുന്നു ടെയ്‌ലര്‍ അവസാനമായി ടെസ്റ്റ് കളിച്ചത്. ഇന്ത്യയ്‌ക്കെതിരായ നാല് ടെസ്റ്റുകള്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ടെയ്‌ലര്‍ വിരമിച്ചത്. അതുകൊണ്ട് തന്നെ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ടെയ്‌ലറെ ഉള്‍പ്പെടുത്തിയിട്ടില്ല.

jerome-taylor

വന്യമായ വെസ്റ്റ് ഇന്‍ഡീസ് ഫാസ്റ്റ് ബൗളിംഗിലെ അവസാനത്തെ കണ്ണിയായിരുന്നു ടെയ്‌ലര്‍. പതിനെട്ടാം വയസ്സില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ടെയ്‌ലറുടെ അരങ്ങേറ്റം. ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ്. പരിക്കേറ്റ ശ്രീലങ്കന്‍ താരം ലസിത് മലിംഗയ്ക്ക് പകരമാണ് ടെയ്‌ലര്‍ ഒമ്പതാം സീസണില്‍ മുംബൈ ടീമിലെത്തിയത്. എന്നാല്‍ ഒരു മത്സരത്തില്‍ പോലും ഇറങ്ങാന്‍ പറ്റിയില്ല.

ഈ മാസം 21 മുതല്‍ നാല് ടെസ്റ്റുകളാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കുന്നത്. ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് വെല്ലുവിളിയാകും എന്ന് കരുതപ്പെട്ടിരുന്ന ബൗളറാണ് ടെയ്‌ലര്‍. ചൊവ്വാഴ്ച രാവിലെയാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റുകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് രാംദിനും ടീമിലില്ല. റോസ്റ്റണ്‍ ചേസ് ആണ് പുതുമുഖം.

Story first published: Tuesday, July 12, 2016, 14:58 [IST]
Other articles published on Jul 12, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+