Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിസ് ഗെയ്ല്‍ അറിയപ്പെടുന്ന സ്ത്രീലമ്പടന്‍... കൂടുതല്‍ പണി പിന്നാലെ വരുന്നൂ.....

ഹൊബാര്‍ട്ട്: ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്‌സ്മാനാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍. ഒരു ഷോമാന്‍ കൂടിയാണ് ഗെയ്ല്‍. ക്രിക്കറ്റ് മൈതാനങ്ങളിലും ഈവന്റുകളിലും ഗെയ്‌ലിന്റെ തമാശകളെല്ലാം എല്ലാവരും ആസ്വദിക്കാറുണ്ട്. എന്നാല്‍ കളി പെണ്ണുങ്ങളുടെ അടുത്തായാല്‍ പിന്നെ ഗെയ്‌ലിനായാലും പണി കിട്ടും എന്നാണ് ബിഗ് ബാഷ് ക്രിക്കറ്റിനിടയിലുണ്ടായ സംഭവം തെളിയിക്കുന്നത്.

ക്രിക്കറ്റര്‍ എന്ന നിലയില്‍ ഗെയ്‌ലിനുള്ള ഇമേജെല്ലാം കളഞ്ഞുകുളിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സ്ത്രീലമ്പടന്‍ എന്ന് താരത്തെ നോക്കി പച്ചയ്ക്ക് വിളിക്കാന്‍ വരെ ആളുകള്‍ തയ്യാറാകുന്നു. ഗെയ്ല്‍ കാരണം ടീമുകളുടെയും ഇമേജ് പോകുമെന്ന നിലയിലാണ്. ഐ പി എല്ലില്‍ കോലി ക്യാപ്റ്റനായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ താരമായ ഗെയ്‌ലിനെതിരെ മലവെള്ളം പോലെ ആരോപണങ്ങള്‍ വരികയാണ്, അതിങ്ങനെ....

എല്ലാം തുടങ്ങിയത് ഇങ്ങനെ

എല്ലാം തുടങ്ങിയത് ഇങ്ങനെ

ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ടി വി അവതാരകയോട് അനാവശ്യം പറഞ്ഞതാണ് ക്രിസ് ഗെയ്‌ലിന് വിനയായത്. നിനക്ക് ഒരു അഭിമുഖം തരാന്‍ വേണ്ടിയാണ് ഞാന്‍ അങ്ങനെ കളിച്ചത് എന്നായിരുന്നു ഗെയ്‌ലിന്റെ അര്‍ഥം വെച്ച മറുപടി. പക്ഷേ ഇതൊക്കെ എത്ര ചെറുതാണ് എന്ന് തോന്നിപ്പിക്കുന്നതാണ് പിന്നീടുണ്ടായ വെളിപ്പെടുത്തലുകള്‍. അതിങ്ങനെ.

ഇതൊക്കെ ചെറുത്

ഇതൊക്കെ ചെറുത്

തന്നെ ഡിന്നറിന് കൂട്ടിക്കൊണ്ടുപോകാന്‍ ഗെയ്‌ലിന് ആഗ്രഹമുണ്ടെന്ന് ട്വിറ്ററില്‍ നോട്ടിഫിക്കേഷന്‍ വന്നിരുന്നു. ഞാന്‍ അയാളെ കണ്ടിട്ട് പോലുമില്ല. എനിക്ക് തോന്നുന്നു ഗെയ്ല്‍ ഒരു സ്ത്രീലമ്പടനാണ് എന്ന് - ചാനല്‍ 9 ന്യൂസ് റിപ്പോര്‍ട്ടറായ യുവാനീ സാംപ്‌സണ്‍ വെളിപ്പെടുത്തുന്നത് ഇങ്ങനെ

സൗന്ദര്യം കണ്ട് മയങ്ങിപ്പോയി

സൗന്ദര്യം കണ്ട് മയങ്ങിപ്പോയി

നിന്റെ സൗന്ദര്യം കണ്ട് എനിക്ക് പരിസരബോധം പോയി, ആ ചോദ്യം ഒന്ന് കൂടി ചോദിക്കാമോ - ക്രിസ് ഗെയ്ല്‍ തന്നോട് ഇങ്ങനെ പറഞ്ഞു എന്നാണ് ഫോക്‌സ് സ്‌പോര്‍ട്്‌സ് റിപ്പോര്‍ട്ടറായ നെരോളി മെഡോസ് പറയുന്നത്.

നഗ്നതാ പ്രദര്‍ശനവും

നഗ്നതാ പ്രദര്‍ശനവും

ലോകകപ്പിനിടെ ക്രിസ് ഗെയ്ല്‍ തന്നെ നഗ്നത കാണിച്ചു എന്നാരോപിച്ച് വെസ്റ്റ് ഇന്‍ഡീസ് ടീമിനൊപ്പം ജോലി ചെയ്തിരുന്ന ഒരു യുവതിയും രംഗത്ത് വന്നിട്ടുണ്ട്. ഡ്രസിങ് റൂമില്‍ എത്തിയ യുവതിക്ക് നേരെ ടവ്വല്‍ മാറ്റി കാണിക്കുകയായിരുന്നത്രെ താരം.

പരിസരബോധമില്ലാത്ത വര്‍ത്തമാനം

പരിസരബോധമില്ലാത്ത വര്‍ത്തമാനം

ഈ കളി ഞങ്ങള്‍ ജയിക്കുമെന്ന് തന്നെ കരുതുന്നു. അങ്ങനെയായാല്‍ കളി കഴിഞ്ഞ ശേഷം നമുക്ക് ഒരുമിച്ച് ഒരു ഡ്രിങ്ക്‌സ് ആവാം, നാണിക്കാതെ ബേബീ - ടി വിയിലും മൈതാനത്തുമായി ആയിരക്കണക്കിന് ആളുകള്‍ ലൈവ് കണ്ടുകൊണ്ടിരിക്കേ താരം പരിസരബോധമില്ലാതെ തുടര്‍ന്നു.

മാപ്പ് പറഞ്ഞാല്‍ രക്ഷപ്പെടുമോ

മാപ്പ് പറഞ്ഞാല്‍ രക്ഷപ്പെടുമോ

ക്രിസ് ഗെയ്ല്‍ ചാനല്‍ 10 അവതാരക മെലാനി മഗ്ലാഗ്ലിനോട് മാപ്പ് പറഞ്ഞിരുന്നു. ഒരു തമാശ മാത്രമേ താന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ എന്നാണ് താരം പറയുന്നത്, എന്നാല്‍ ഗെയ്‌ലിന്റെ ഇമ്മാതിരി തമാശകള്‍ ആളുകള്‍ വെച്ച് പൊറുപ്പിക്കുമോ, ക്ഷമിക്കുമോ എന്ന് കണ്ടറിയണം.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Story first published: Thursday, January 7, 2016, 13:11 [IST]
Other articles published on Jan 7, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+