Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയിച്ചാല്‍ അകത്ത് ഇല്ലെങ്കില്‍ പുറത്ത്....... കിവീസീനെതിരെ മരണക്കളിയുമായി വിന്‍ഡീസ്

ലണ്ടന്‍: ലോകകപ്പില്‍ മരണകളിക്ക് വെസ്റ്റിന്‍ഡീസ് ഇന്ന് കളത്തിലിറങ്ങും. തോല്‍വിയറിയാത്ത ന്യൂസിലന്റാണ് എതിരാളി. ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടങ്ങളിലൊന്നാണിത്. സന്നാഹ മത്സരത്തില്‍ കിവീസിനെതിരെ വമ്പന്‍ സ്‌കോര്‍ നേടാന്‍ വിന്‍ഡീസിന് സാധിച്ചിരുന്നു. അത്തരമൊരു പോരാട്ടം ഇത്തവണ അനിവാര്യമാണ് വിന്‍ഡീസിന്. ഇല്ലെങ്കില്‍ ടൂര്‍ണമെന്റില്‍ സെമി ഫൈനല്‍ കാണാതെ മടങ്ങേണ്ടി വരും.

കഴിഞ്ഞ കളിയില്‍ ബംഗ്ലാദേശിനോട് കൂടി തോറ്റതോടെ വിന്‍ഡീസ് ഏറ്റവും മോശം അവസ്ഥയിലേക്ക് വീണിരിക്കുകയാണ്. ഇനി ഒരു ജയമില്ലെങ്കില്‍ ടൂര്‍ണമെന്റില്‍ പിടിച്ച് നില്‍ക്കാനാവില്ല. വെടിക്കെട്ട് ബാറ്റിംഗ് നിരയാണെങ്കിലും ടൂര്‍ണമെന്റില്‍ ഇതുവരെ വേണ്ടത്ര നിലവാരത്തിലേക്ക് ടീം എത്തിയിട്ടില്ല. അതുകൊണ്ട് അവസാന വഴിയാണ് ടീമിന് മുന്നിലുള്ളത്.

തോല്‍വിയറിയാത്ത കിവീസ്

തോല്‍വിയറിയാത്ത കിവീസ്

ന്യൂസിലന്റ് അതിശക്തരായ നിരയാണ് കളത്തില്‍ ഉള്ളത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം കിവീസിന്റെ ബാറ്റിംഗിന്റെ ആഴം കാണിച്ച് തരുന്നതായിരുന്നു. കെയ്ന്‍ വില്യംസണിന്റെ നായക മികവും മികച്ച ഫോമും ഒരുപോലെ ന്യൂസിലന്റിന് ഗുണം ചെയ്തിട്ടുണ്ട്. മാര്‍ട്ടിന്‍ ഗുപ്ടില്‍ താളം കണ്ടെത്തിയത്. കോളിന്‍ മണ്‍റോയും ഫോമിലേക്കുയരേണ്ടതുണ്ട്. അതേസമയം കോളിന്‍ ഗ്രാന്‍ഡോമിന്റെ തകര്‍പ്പന്‍ ഫോം കിവീസിന് ലഭിച്ച ലോട്ടറിയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടീമിനെ തിരിച്ച് കൊണ്ടുവന്നത് ഗ്രാന്‍ഡോമിന്റെ ഇന്നിംഗ്‌സ് കൂടിയാണ്.

വെടിക്കെട്ടുകാരുടെ വിന്‍ഡീസ്

വെടിക്കെട്ടുകാരുടെ വിന്‍ഡീസ്

വിന്‍ഡീസ് ടൂര്‍ണമെന്റിലെ ഏറ്റവും അപകടകാരിയായ ടീമായിട്ടാണ് കാണുന്നത്. എന്നാല്‍ ഇതുവരെ വിന്‍ഡീസ് അത് പുറത്തെടുത്തിട്ടില്ല. ബംഗ്ലാദേശിനെതിരെ 300ന് മുകളില്‍ സ്‌കോര്‍ ചെയ്തതാണ് ആകെ എടുത്ത് പറയാനുള്ളത്. ക്രിസ് ഗെയില്‍ വലിയൊരു ഇന്നിംഗ്‌സ് കളിക്കേണ്ടത് ടീമിന് വലിയ സ്‌കോര്‍ കണ്ടെത്തുന്നതിന് അത്യാവശ്യമാണ്. ഷായ് ഹോപ് കൂടുതല്‍ പന്ത് കളിക്കുന്നു എന്ന പ്രശ്‌നം ബാക്കിയാണ്. നിക്കോളാസ് പൂരനും ഹെറ്റ്മയറുമാണ് പിന്നെയുള്ള പ്രതീക്ഷ. റസ്സലിന്റെ ഫോമും ആശങ്കയാണ്.

ഇരുടീമുകളുടെയും പോരാട്ടം

ഇരുടീമുകളുടെയും പോരാട്ടം

സന്നാഹ മത്സരത്തില്‍ 420 റണ്‍സാണ് കിവീസിനെതിരെ വിന്‍ഡീസ് അടിച്ച് കൂട്ടിയത്. മത്സരത്തില്‍ ന്യൂസിലന്റ് തോല്‍ക്കുകയും ചെയ്തിരുന്നു. പക്ഷേ പ്രാഥമിക റൗണ്ട് മത്സരത്തില്‍ ന്യൂസിലന്റ് കളി മാറ്റി പിടിച്ചു. വിന്‍ഡീസിന് അതേ നിലവാരം നിലനിര്‍ത്താനുമായില്ല. ബാറ്റ്‌സ്മാന്‍മാരുടെ ഫോമും മോശം ഫീല്‍ഡിംഗുമാണ് ടീമിന് വെല്ലുവിളി. ബംഗ്ലാദേശിനെതിരെ വിന്‍ഡീസ് തോറ്റതിന് പ്രധാന കാരണം മോശം ഫീല്‍ഡിംഗും ബൗളിംഗുമായിരുന്നു. അതേസമയം കിവീസിന് അത്തരം പ്രശ്‌നങ്ങള്‍ ഒന്നുമില്ല.

നേര്‍ക്കുനേര്‍ പോരാട്ടം

നേര്‍ക്കുനേര്‍ പോരാട്ടം

നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ചെറിയ മുന്‍തൂക്കം കിവീസീനുണ്ട്. ഏഴ് മത്സരങ്ങള്‍ കളിച്ചപ്പോള്‍ നാലെണ്ണത്തില്‍ കിവീസും മൂന്നെണ്ണത്തില്‍ വിന്‍ഡീസുമാണ് വിജയിച്ചത്. ഇത്തവണ വിന്‍ഡീസ് ജയിച്ചാല്‍ ഒപ്പമെത്താം. എന്നാല്‍ ട്രെന്‍ഡ് ബൂള്‍ട്ട് അടങ്ങുന്ന ബൗളിംഗ് നിരയെ നേരിടുക വിന്‍ഡീസിന് കഠിനമായിരിക്കും. വിന്‍ഡീസ് നിരയിലാണെങ്കില്‍ ഷെല്‍ഡണ്‍ കോട്രല്‍ ഒഴിച്ച് ബാക്കിയാരും മികവ് കാണിക്കുന്നില്ല. മത്സരത്തിലെ വിന്‍ഡീസിന്റെ ബാറ്റിംഗ് നിര മികവിലേക്കുയരുമെന്ന് തന്നെയാണ് പ്രതീക്ഷ.

{headtohead_cricket_4_8}

Story first published: Friday, June 21, 2019, 21:59 [IST]
Other articles published on Jun 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+