വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മാഞ്ചസ്റ്ററില്‍ തീപ്പൊരിയായി ബ്രാത്ത്‌വെയ്റ്റ്... ത്രില്ലര്‍ പോരില്‍ കിവീസിന് 5 റണ്‍സ് ജയം

By Vaisakhan MK

1
43672
Williamson ton helps NZ to 291

ലണ്ടന്‍: ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ന്യൂസിലന്റിന് അഞ്ച് റണ്‍സ് വിജയം. കിവീസ് ഉയര്‍ത്തിയ 292 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് 286 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. വിന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റിംഗിന് മുന്നില്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു കിവീസ്. ക്രിസ് ഗെയിലും ബ്രാത്ത്‌വെയിറ്റും തകര്‍ത്തടിച്ചിട്ടും വിന്‍ഡീസ് വിജയം കൈവിട്ടത് മധ്യനിരയുടെ തകര്‍ച്ച കാരണമാണ്. ഹെറ്റ്മയറും മികച്ച പ്രകടനം നടത്തി. നേരത്തെ ടോസ് നേടിയ വിന്‍ഡീസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

1

തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് പൊരുതിയ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണിന്റെ സെഞ്ച്വറിയുടെ മികവിലാണ് മികച്ച സ്‌കോര്‍ കുറിച്ചത്. ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്ടില്‍, കോളിന്‍ മണ്‍റോ എന്നിവര്‍ ആദ്യ ഓവറില്‍ തന്നെ റണ്ണെടുക്കും മുമ്പ് പുറത്തായി. ഏഴ് റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് പതറി നിന്നിരുന്ന ന്യൂസിലന്റിനെ വില്യംസണാണ് മുന്നോട്ട് നയിച്ചത്. 154 പന്തില്‍ 148 റണ്‍സാണ് വില്യംസണ്‍ അടിച്ചത്. 14 ബൗണ്ടറിയും ഒരു സിക്‌സറും ആ ഇന്നിംഗ്‌സിലുണ്ടായിരുന്നു.

വില്യംസണ് കൂട്ടായി റോസ് ടെയ്‌ലര്‍ എത്തിയതോടെയാണ് കിവീസിന്റെ സ്‌കോര്‍ മുന്നോട്ട് കുതിച്ചത്. ടെയ്‌ലര്‍ 95 പന്തില്‍ 69 റണ്‍സെടുത്തു. ഏഴ് ബൗണ്ടറിയാണ് താരം അടിച്ചത്. പിന്നീട് വന്നവരില്‍ ജെയിം നീഷാം മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. നീഷാം 23 പന്തില്‍ 28 റണ്‍സടിച്ചു. അതേസമയം വിന്‍ഡീസ് ബൗളര്‍മാരില്‍ ഷെല്‍ഡണ്‍ കോട്രല്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. 10 ഓവറില്‍ 56 റണ്‍സ് വഴങ്ങി താരം നാല് വിക്കറ്റെടുത്തു. ബ്രാത്ത് വെയിറ്റും രണ്ട് വിക്കറ്റെടുത്തു. അതേസമയം കോട്രലിന് പിന്തുണ കൊടുക്കാന്‍ മറ്റ് ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. അതാണ് മികച്ച സ്‌കോറിലേക്ക് കിവീസിനെ നയിച്ചത്.

മറുപടി ബാറ്റിംഗില്‍ ഷായ് ഹോപും നിക്കോളാസ് പൂരനും പെട്ടെന്ന് മടങ്ങി. ക്രിസ് ഗെയില്‍ 84 പന്തില്‍ 87 റണ്‍സടിച്ചാണ് മത്സരം സജീവമായി നിര്‍ത്തിയത്. എട്ട് ബൗണ്ടറിയും ആറ് സിക്‌സറുമാണ് ഗെയിലിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. മൂന്ന് തവണ ഗെയിലിന്റെ ക്യാച്ച് കിവീസ് ഫീല്‍ഡര്‍മാര്‍ നിലത്തിടുകയും ചെയ്തു. ഹെറ്റ്മയര്‍ 45 പന്തില്‍ 54 റണ്‍സെടുത്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ബ്രാത്ത്‌വൈറ്റ് 82 പന്തില്‍ 101 റണ്‍സടിച്ച് മത്സരത്തിലെ വീരനായകനായി 9 ബൗണ്ടറിയും അഞ്ച് സിക്‌സറും താരം പറത്തി. നിര്‍ഭാഗ്യം കൊണ്ടാണ് മത്സരത്തില്‍ വിന്‍ഡീസ് തോറ്റത്. കൂടുതല്‍ വിക്കറ്റുണ്ടായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനെ. കിവീസ് നിരയില്‍ നാല് വിക്കറ്റെടുത്ത ട്രെന്‍ഡ് ബൂള്‍ട്ട് തിളങ്ങി. വില്യംസണാണ് കളിയിലെ താരം.

Jun 23, 2019, 2:25 am IST

വെസ്റ്റിന്‍ഡീസിനെതിരെ ന്യൂസിലന്റിന് 5 റണ്‍സ് ജയം. സ്‌കോര്‍: ന്യൂസിലന്റ് 291, വിന്‍ഡീസ് 286

Jun 23, 2019, 1:20 am IST

വിന്‍ഡീസിന് എട്ടാം വിക്കറ്റ് നഷ്ടം. 14 റണ്‍സെടുത്ത കെമര്‍ റോച്ച് പുറത്ത്‌

Jun 23, 2019, 1:06 am IST

വിന്‍ഡീസ് സ്‌കോര്‍ 200 കടന്നു

Jun 23, 2019, 12:28 am IST

വിന്‍ഡീസിന് അഞ്ച് വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ 162

Jun 22, 2019, 11:26 pm IST

വിന്‍ഡീസ് 12 ഓവറില്‍ രണ്ടിന് 76. ഷെയ് ഹോപ്, നിക്കോളാസ് പൂരന്‍ എന്നിവര്‍ പുറത്തായി

Jun 22, 2019, 10:00 pm IST

ന്യൂസിലന്റിനെതിരെ വെസ്റ്റിന്‍ഡീസിന് 292 റണ്‍സ് വിജയലക്ഷ്യം. സ്‌കോര്‍: ന്യൂസിലന്റ് 50 ഓവറില്‍ എട്ടിന് 291

Jun 22, 2019, 9:42 pm IST

കെയ്ന്‍ വില്യംസണ്‍ പുറത്ത്. ന്യൂസിലന്റ് അഞ്ചിന് 253

Jun 22, 2019, 9:00 pm IST

കെയ്ന്‍ വില്യംസണ് സെഞ്ച്വറി. സ്‌കോര്‍ ന്യൂസിലന്റ് മൂന്നിന് 187

Jun 22, 2019, 8:41 pm IST

ന്യൂസിലന്റിന് മൂന്നാം വിക്കറ്റ് നഷ്ടം. സ്‌കോര്‍ 35 ഓവറില്‍ 169

Jun 22, 2019, 6:05 pm IST

വിന്‍ഡീസിന് ആദ്യ പന്തില്‍ വിക്കറ്റ് നഷ്ടം. മാര്‍ട്ടിന്‍ ഗുപ്ടില്‍ പുറത്ത്‌

Jun 22, 2019, 5:39 pm IST

വെസ്റ്റിന്‍ഡീസിനെതിരെ ന്യൂസിലന്റിന് ബാറ്റിംഗ്. ടോസ് നേടിയ വിന്‍ഡീസ് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു

Story first published: Sunday, June 23, 2019, 2:33 [IST]
Other articles published on Jun 23, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X