വെസ്റ്റിന്‍ഡീസ് വീണ്ടും തകര്‍ന്നടിഞ്ഞു, തോല്‍വിയില്‍ റെക്കോര്‍ഡ്; പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി
സെന്റ് കിറ്റ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയുമായ ടി20 മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന് തോല്‍വി. ഇതോടെ മൂന്നു മത്സരങ്ങളിലും ജയിച്ച് ഇംഗ്ലണ്ട് പരമ്പര തൂത്തുവാരി. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 71 റണ്‍സിന് പുറത്തായപ്പോള്‍ ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ആദ്യ രണ്ടു മത്സരങ്ങളിലും ഇംഗ്ലണ്ട് ആധികാരിക ജയം സ്വന്തമാക്കിയിരുന്നു. തോല്‍വിയോടെ തുടര്‍ച്ചയായ രണ്ട് ടി20 മത്സരങ്ങളില്‍ കുറഞ്ഞ സ്‌കോര്‍ നേടുന്ന ടീമെന്ന നാണക്കേട് വിന്‍ഡീസിന് ലഭിച്ചു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസ് രണ്ടാം മത്സരത്തിന് സമാനമായാണ് തകര്‍ന്നടിഞ്ഞത്. രണ്ടാം ടി20യില്‍ കേവലം 45 റണ്‍സ് മാത്രം കണ്ടെത്തിയ വിന്‍ഡീസ് ഇത്തവണ 13 ഓവറില്‍ 71ല്‍ ഒതുങ്ങി. 11 റണ്‍സാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോര്‍. ജേസണ്‍ ഹോള്‍ഡറും നിക്കൊളാസ് പൂരനും ജോണ്‍ കാംബെല്ലും 11 റണ്‍സ് വീതം നേടി. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ക്രിസ് ഗെയ്ല്‍ മൂന്നാം മത്സരത്തില്‍ കളിച്ചില്ല. നാല് വിക്കറ്റ് വീഴ്ത്തിയ ഡേവിഡ് വില്ലിയാണ് വിന്‍ഡീസിന്റെ വില്ലനായത്.
കുറഞ്ഞ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് വിന്‍ഡീസ് ബൗളര്‍മാര്‍ ഒരവസരത്തിലും ഭീഷണിയായില്ല. അലക്‌സ് ഹെയ്ല്‍സ്(20), ജോണി ബാരിസ്‌റ്റോ(37) എന്നിവര്‍ തിളങ്ങിയപ്പോള്‍ 10.3 ഓവറില്‍ സന്ദര്‍ശകര്‍ ലക്ഷ്യത്തിലെത്തി. വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ടെസ്റ്റ് പരമ്പര നഷ്ടമായ ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ 2-2ന് സമനില പാലിച്ചിരുന്നു. ടി20 പരമ്പര ജയിച്ച ഇംഗ്ലണ്ട് ആത്മവിശ്വാസത്തോടെയാകും ലോകകപ്പിനിറങ്ങുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications