For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിന്‍ഡീസ് ഇതിഹാസങ്ങള്‍ ട്വന്റി-20 കളിച്ചപ്പോള്‍ — വീഡിയോ

ആന്റിഗ്വ: ഒരു കാലത്ത് ആവേശം കൊള്ളിച്ച മുഖങ്ങള്‍. സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ കരിബീയന്‍ ഇതിഹാസങ്ങള്‍ ചൊവാഴ്ച്ച ഒത്തുകൂടിയപ്പോള്‍ വിന്‍ഡീസിന്റെ പ്രതാപകാലമാണ് ക്രിക്കറ്റ് ലോകം ഓര്‍ത്തുപോയത്. ആരെ പിന്തുണയ്ക്കണം? ഇതിഹാസങ്ങള്‍ രണ്ടു ടീമായി അണിനിരന്നപ്പോള്‍ ആരാധകര്‍ കുഴങ്ങി.

വെസ്റ്റ് ഇൻഡീസ് ലെജൻഡ്സ്

ഒരു ഭാഗത്ത് കേട്‌ലി ആംബ്രോസിന്റെ ആന്റിഗ്വ ലെജന്‍ഡ്‌സ്. മറുഭാഗത്ത് ജിമ്മി ആദംസിന്റെ വെസ്റ്റ് ഇന്‍ഡീസ് ഓള്‍ സ്റ്റാര്‍സും. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിച്ച 'ലെജന്‍ഡ്‌സ് ട്വന്റി-20' മത്സരത്തില്‍ വിവിയന്‍ റിച്ചാര്‍ഡ്‌സും ആന്‍ഡി റോബേര്‍ട്ട്‌സും ഇയാന്‍ ബിഷപ്പും കൂടി കളത്തില്‍ ഇറങ്ങിയതോടെ കാണികളുടെ ആവേശം കൂടി.

എന്തായാലും ഡാരന്‍ ഗംഗയുടെ ബാറ്റിങ് മികവില്‍ വെസ്റ്റ് ഇന്‍ഡീസ് ഓള്‍ സ്റ്റാര്‍സാണ് കളി ജയിച്ചത്. ആന്റിഗ്വ ലെജന്‍ഡ്‌സിനായി ഏതാനും ഓവറുകള്‍ മാത്രമേ ആംബ്രോസ് എറിഞ്ഞുള്ളൂ. ബാറ്റും ബോളും ചെയ്തില്ലെങ്കിലും ഓള്‍ സ്റ്റാര്‍സിനായി വിവിയന്‍ റിച്ചാര്‍ഡ്‌സും ആന്‍ഡി റോബേര്‍ട്ട്‌സും ഇയാന്‍ ബിഷപ്പും ഫീല്‍ഡിങ്ങിന് ഇറങ്ങിയത് മത്സരത്തിന്റെ ആവേശം കൂട്ടി.

വെസ്റ്റ് ഇൻഡീസ് ഓൾ സ്റ്റാർസ്

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓള്‍ സ്റ്റാര്‍സ് ഒരു ഘട്ടത്തില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സ് എന്ന പ്രതിസന്ധി ഘട്ടത്തിലായിരുന്നു. എന്നാല്‍ ഏഴാം വിക്കറ്റില്‍ മൈല്‍സ് ബാസ്‌കോംബെയുമായി ഡാരന്‍ ഗംഗ നടത്തിയ 84 റണ്‍സ് കൂട്ടുകെട്ട് ടീമിനെ പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിച്ചു. 44 പന്തില്‍ 75 റണ്‍സാണ് 40 -കാരന്‍ ഗംഗ അടിച്ചെടുത്തത്.

ആന്റിഗ്വ ലെജന്‍ഡ്‌സിനായി പന്തെറിഞ്ഞ ആംബ്രോസ് രണ്ടോവറില്‍ ഏഴു റണ്‍സ് മാത്രമേ വഴങ്ങിയുള്ളൂ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലെജന്‍ഡ്‌സ് പവര്‍പ്ലേ ഓവറുകളില്‍ സ്‌കോര്‍ബോര്‍ഡ് പതിയെയാണ് കൊണ്ടുപോയത്. 16 പന്തില്‍ 46 റണ്‍സ് കുറിച്ച 40 -കാരന്‍ സില്‍വസ്റ്റര്‍ ജോസഫ്, സ്‌കോറിങ്ങിന്റെ വേഗം പിന്നാലെ കൂട്ടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. 24 റണ്‍സ് അകലെ ലെജന്‍സ്ഡിന്റെ പോരാട്ടം അവസാനിച്ചു.

വെസ്റ്റ് ഇൻഡീസ് ഓൾ സ്റ്റാർസ്

നാലു ഓവറില്‍ പത്തു റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത പെട്രോ കോളിന്‍സാണ് ലെജന്‍ഡ്‌സിന്റെ കുതിപ്പിന് കടിഞ്ഞാണിട്ടത്. ബോളിങില്‍ ഒരു കൈ നോക്കിയെങ്കിലും നാലോവറില്‍ 56 റണ്‍സ് വഴങ്ങേണ്ടി വന്നു ഡാരന്‍ ഗംഗയ്ക്ക്.

Story first published: Wednesday, August 21, 2019, 18:54 [IST]
Other articles published on Aug 21, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+