വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരേയൊരു റിച്ചാര്‍ഡ്‌സ്... ബൗളര്‍മാരെ ഹെല്‍മറ്റില്ലാതെ അമ്മാനമാടി, ചങ്കൂറ്റത്തിന് കാരണമുണ്ട്!

ഹെല്‍മറ്റില്ലാതെയാണ് കരിയറിലൂടനീളം അദദ്ദേഹം കളിച്ചത്

കിങ്സ്റ്റണ്‍: ലോക ക്രിക്കറ്റിലെ പകരം വയ്ക്കാനില്ലാത്ത ബാറ്റിങ് വിസ്മയമാണ് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസ താരം വിവിയന്‍ റിച്ചാര്‍ഡ്‌സ്. പേസെന്നോ, സ്പിന്നെന്നോ വ്യത്യാസമില്ലാതെ ബൗളര്‍മാരെ ബാറ്റിങ് തുമ്പത്തിട്ട് അമ്മാനമാടിയ അദ്ദേഹം അക്കാലത്തെ ബൗളര്‍മാരുടെയെല്ലാം പേടിസ്വപ്‌നം കൂടിയായിരുന്നു. ആക്രമണമാണ് ബൗളറെ തകര്‍ക്കാന്‍ ഏറ്റവും മികച്ച തന്ത്രമെന്ന് കാണിച്ചു തന്ന ബാറ്റ്‌സ്മാന്‍ കൂടിയാണ് റിച്ചാര്‍ഡ്‌സ്.

ധോണി പെര്‍ഫക്ടായിരുന്നില്ല! പന്തിനെപ്പോലെ പഴി കേട്ടു, കേമനാവാന്‍ കാരണം ചൂണ്ടിക്കാട്ടി മോറെധോണി പെര്‍ഫക്ടായിരുന്നില്ല! പന്തിനെപ്പോലെ പഴി കേട്ടു, കേമനാവാന്‍ കാരണം ചൂണ്ടിക്കാട്ടി മോറെ

തുടക്കം ക്രിക്കറ്റല്ല... റഗ്ബി താരം മക്കുല്ലം! ഹോക്കി വിട്ട റോഡ്‌സും എബിഡിയും, ചെസ് ചാംപ്യന്‍ ചഹല്‍തുടക്കം ക്രിക്കറ്റല്ല... റഗ്ബി താരം മക്കുല്ലം! ഹോക്കി വിട്ട റോഡ്‌സും എബിഡിയും, ചെസ് ചാംപ്യന്‍ ചഹല്‍

റിച്ചാര്‍ഡ്‌സിനെ മറ്റു ബാറ്റ്‌സ്മാന്‍മാരില്‍ നിന്നെല്ലാം വ്യത്യസ്തനാക്കിയത് അദ്ദേഹത്തിന്റെ അപാരമായ ചങ്കൂറ്റം തന്നെയായിരുന്നു. ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ കളിക്കുമ്പോള്‍ പോലും ഹെല്‍മറ്റില്ലാതെ ബാറ്റ് വീശി അദ്ദേഹം ലോകത്തെ വിസ്മയിപ്പിച്ചു. എന്തുകൊണ്ടാണ് ഹെല്‍മറ്റില്ലാതെ താന്‍ ബൗളര്‍മാരെ നേരിട്ടതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് റിച്ചാര്‍ഡ്‌സ്.

മരണത്തെ ഭയമില്ലായിരുന്നു

മരണത്തെ താന്‍ ഭയപ്പെട്ടിരുന്നില്ലെന്നും അതുകൊണ്ടാണ് ഹെല്‍മറ്റ് ധരിക്കാതെ താന്‍ ബാറ്റ് വീശിയതെന്നും റിച്ചാര്‍ഡ്‌സ് വ്യക്തമാക്കി. ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കെ മരിക്കുകയാണെങ്കില്‍ അത് തന്നെ സംബന്ധിച്ച് ഒരു വിഷയമല്ലായിരുന്നു. കളിക്കളത്തില്‍ വച്ച് ജീവന്‍ വെടിയുന്നതിനേക്കാള്‍ വലുതായി മറ്റൊന്നില്ലെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രിക്കറ്റിനോടുള്ള പാഷന്‍

ക്രിക്കറ്റിനോടുള്ള അടങ്ങാത്ത പാഷനാണ് തനിക്കുളളത്. അതുകൊണ്ടു തന്നെ ഗെയിമിനു വേണ്ടി എന്തും ത്യജിക്കാന്‍ മടിയില്ലായിരുന്നു, സ്വന്തം ജീവന്‍ പോലും. ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കെ മരിക്കുകയാണെങ്കില്‍ അതാണ് ഏറ്റവും മഹത്തരമെന്നും താന്‍ അത് ഇഷ്ടപ്പെട്ടിരുന്നതായും റിച്ചാര്‍ഡ്‌സ് പറയുന്നു. ക്രിക്കറ്റിനെ ഇത്രയും പാഷനോട് കണ്ടിരുന്നതിനാല്‍ തന്നെ ഹെല്‍മറ്റില്ലാതെ കളിക്കുകയെന്നത് തന്നെ ഒരിക്കലും ഭയപ്പെടുത്തിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സനുമായുള്ള ഓണ്‍ലൈന്‍ ചാറ്റിലാണ് റിച്ചാര്‍ഡ്‌സ് മനസ്സ് തുറന്നത്.

എഫ് വണ്‍ ഡ്രൈവര്‍മാര്‍

മറ്റു പല കായിക ഇനങ്ങളിലും വലിയ റിസ്‌ക്കുകളെടുത്ത് മല്‍സരിക്കുന്ന പുരുഷ, വനിതാ കായിക താരങ്ങളോടു വലിയ ബഹുമാനമാണ് തനിക്കുള്ളത്. ഫോര്‍മുല വണ്ണില്‍ കാറോടിക്കുന്ന കായിക താരങ്ങളെ നമുക്ക് കാണാം. അതിനേക്കാള്‍ അപകടരമായ മറ്റെന്തുണ്ടെന്നും റിച്ചാര്‍ഡ്‌സ് ചോദിച്ചു. ഹെല്‍മറ്റില്ലാതെ 150 കിമി വേഗത്തിലുള്ള പന്തിനെ നേരിടുകയെന്നത് ഇതിനു സമാനമാണെന്നു തമാശയായി വാട്‌സന്‍ മറുപടി നല്‍കുകയും ചെയ്തു. 1991ലാണ് റിച്ചാര്‍ഡ്‌സ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്.

Story first published: Saturday, April 11, 2020, 13:20 [IST]
Other articles published on Apr 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X