വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏകദിനത്തിലെ അതിവേഗ ഡബിള്‍ സെഞ്ച്വറി വീരന്‍മാര്‍- ഗെയ്‌ലാണ് കിങ്, പിന്നാലെ വീരുവും സച്ചിനും

138 ബോളുകളിലാണ് ഗെയ്ല്‍ ഡബിളടിച്ചത്

ഏകദിന ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ ആദ്യത്തെ 40 വര്‍ഷം ഡബിള്‍ സെഞ്ച്വറിയെന്നത് ഒരു ബാറ്റ്‌സ്മാനും സ്വപ്‌നം കാണാന്‍ പോലും കഴിയില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഏകദിനത്തില്‍ പിറന്നത് എട്ടു ഡബിള്‍ സെഞ്ച്വറികളാണ്. ഏകദിന ഫോര്‍മാറ്റെന്നത് എത്ര മാത്രം മാറിക്കഴിഞ്ഞുവെന്നതാണ് ഇതു അടിവരയിടുന്നത്.

ടി20യുടെ വരവും ഏകദിനത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ഇടയാക്കി. പിച്ചുകള്‍ കൂടുതല്‍ ഫ്‌ളാറ്റായതും ബൗണ്ടറികളുടെ വലിപ്പം കുറഞ്ഞതുമെല്ലാം ബാറ്റിങ് കുറേക്കൂടി എളുപ്പമാക്കി തീര്‍ക്കുകയും ചെയ്തു. ഏറ്റവും വേഗമേറിയ അഞ്ചു ഡബിള്‍ സെഞ്ച്വറികള്‍ ആരുടെ പേരിലാണെന്നു നമുക്കു പരിശോധിക്കാം.

 രോഹിത് ശര്‍മ (154 ബോള്‍, എതിരാളി ശ്രീലങ്ക)

രോഹിത് ശര്‍മ (154 ബോള്‍, എതിരാളി ശ്രീലങ്ക)

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും വൈസ് ക്യാപ്റ്റനുമയ രോഹിത് ശര്‍മയാണ് ലിസ്റ്റില്‍ അഞ്ചാംസ്ഥാനത്ത്. 2014ല്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തില്‍ വെറും 154 ബോളുകളില്‍ നിന്നായിരുന്നു ഹിറ്റ്മാന്‍ ഡബിളടിച്ചത്.
കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന കളിയിലായിരുന്നു ഗെയ്‌ലിന്റെ സംഹാരതാണ്ഡവം. 264 റണ്‍സാണ് അന്നു രോഹിത് വാരിക്കൂട്ടിയത്. ഇതു ലോക റെക്കോര്‍ഡ് കൂടിയാണ്. 173 ബോളുകളില്‍ നിന്നായിരുന്നു ഇത്.
72 ബോളുകളിലായിരുന്നു രോഹിത്തിന്റെ ഫിഫ്റ്റി, 100 ബോളില്‍ സെഞ്ച്വറി, 125 ബോളില്‍ 150, 151 ബോളില്‍ 200, 166 ബോളില്‍ 250 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ കുതിപ്പ്.

 ഫഖര്‍ സമാന്‍ (148 ബോള്‍, എതിരാളി സിംബാബ്‌വെ)

ഫഖര്‍ സമാന്‍ (148 ബോള്‍, എതിരാളി സിംബാബ്‌വെ)

പാകിസ്താന്റെ യുവ ഓപ്പിങ് ബാറ്റ്‌സ്മാന്‍ ഫഖര്‍ സമാനാണ് ലിസ്റ്റിലെ നാലാമന്‍. ഏകദിനത്തില്‍ ഡബിള്‍ നേടിയ ഒരേയൊരു പാക് താരവും അദ്ദേഹമാണ്. 2018ല്‍ സിംബാബ്‌വെയ്‌ക്കെതിരേ ബുലാവോയില്‍ നടന്ന ഏകദിനത്തിലായിരുന്നു ഫഖറിന്റെ നേട്ടം. ഇടംകൈയന്‍ താമായ അദ്ദേഹം 148 ബോളുകളിലായിരുന്നു ഡബിള്‍ പൂര്‍ത്തിയാക്കിയത്. 24 ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കമായിരുന്നു ഇത്. അന്നു ഫഖര്‍ 156 ബോളുകളില്‍ നിന്നും പുറത്താവാതെ നേടിയത് 210 റണ്‍സാണ്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (147 ബോള്‍, എതിരാളി ദക്ഷിണാഫ്രിക്ക)

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (147 ബോള്‍, എതിരാളി ദക്ഷിണാഫ്രിക്ക)

ഏകദിന ചരിത്രത്തില്‍ ആദ്യമായി ഡബിള്‍ നേടി ലോക റെക്കോര്‍ഡ് കുറിച്ചത് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു. 2010ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഗ്വാളിയറില്‍ നടന്ന ഏകദിനത്തില്‍ വെറും 147 ബോളുകളിലായിരുന്നു സച്ചിന്‍ ചരിത്രനേട്ടത്തിലെത്തിയത്.
ഡെയ്ല്‍ സ്‌റ്റെയ്ന്‍, ജാക്വിസ് കാലിസ്, ചാള്‍ ലാങ്വെല്‍റ്റ്, വെയ്ന്‍ പാര്‍നല്‍ എന്നിവരടങ്ങുന്ന ശക്തമായ ബൗളിങ് നിര നേരിട്ടാണ് അദ്ദേഹം ലോക റെക്കോര്‍ഡ് കുറിച്ചത്.

 വീരേന്ദര്‍ സെവാഗ് (140 ബോള്‍, എതിരാളി വെസ്റ്റ് ഇന്‍ഡീസ്)

വീരേന്ദര്‍ സെവാഗ് (140 ബോള്‍, എതിരാളി വെസ്റ്റ് ഇന്‍ഡീസ്)

ഇന്ത്യയുടെ തന്നെ മറ്റൊരു ഇതിഹാസ ഓപ്പണറായ വീരേന്ദര്‍ സെവാഗാണ് സച്ചിനു മുന്നില്‍ രണ്ടാംസ്ഥാനത്ത്. 2011ല്‍ ഇന്‍ഡോറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തിലായിരുന്നു സെവാഗ് 140 ബോളുകളില്‍ ഡബിളടിച്ചത്. 25 ബൗണ്ടറികളും ഏഴു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.
സച്ചിനു ശേഷം ഏകദിന ചരിത്രത്തില്‍ ഡബിളടിച്ച താരവും അദ്ദേഹം തന്നെയാണ്. മാത്രമല്ല സച്ചിന്റെ റെക്കോര്‍ഡ് തിരുത്തി ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനും സെവാഗ് അവകാശിയായിരുന്നു.

ക്രിസ് ഗെയ്ല്‍ (138 ബോള്‍, എതിരാളി സിംബാബ്‌വെ)

ക്രിസ് ഗെയ്ല്‍ (138 ബോള്‍, എതിരാളി സിംബാബ്‌വെ)

ഏകദിനത്തിലെ അതിവേഗ ഡബിള്‍ സെഞ്ച്വറിയെന്ന ലോക റെക്കോര്‍ഡ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ്. 2015ലെ ലോകകപ്പില്‍ സിംബാബ്‌വെയ്‌ക്കെതിരേയായിരുന്നു വെറും 138 ബോളില്‍ ഗെയ്ല്‍ ഡബിള്‍ പൂര്‍ത്തിയാക്കിയത്.
അന്നു 147 ബോളുകളില്‍ നിന്നും യൂനിവേഴ്‌സല്‍ ബോസ് വാരിക്കൂട്ടിയത് 215 റണ്‍സായിരുന്നു. ഈ ഇന്നിങ്‌സില്‍ ബൗണ്ടറികളേക്കാല്‍ കൂടുതല്‍ സിക്‌സറുകള്‍ ഗെയ്ല്‍ പറത്തിയിരുന്നു. 16 സിക്‌സറുകളാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. 10 ബൗണ്ടറികളും ഗെയ്ല്‍ നേടി.

Story first published: Sunday, June 13, 2021, 14:44 [IST]
Other articles published on Jun 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X