ഏകദിനത്തില്‍ ഗെയ്‌ലാട്ടം ക്ലൈമാക്‌സിലേക്ക്... വിരമിക്കല്‍ പ്രഖ്യാപിച്ചു!! അത് അവസാന ടൂര്‍ണമെന്റ്

ആന്റിഗ്വ: വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കൊണ്ട് ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിച്ച ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ കളി മതിയാക്കുന്നു. ഏകദിന ക്രിക്കറ്റില്‍ നിന്നും താന്‍ ഈ വര്‍ഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സ്വയം യൂനിവേഴ്‌സല്‍ ബോസെന്നു വിശേഷിപ്പിക്കുന്ന ഗെയ്ല്‍.
മെയ് അവസാനത്തോടെ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനു ശേഷം പാഡഴിക്കുമെന്നു 39 കാരനായ വിന്‍ഡീസിന് ഇതിഹാസം വ്യക്തമാക്കി.

ഏറ്റവും കേമന്‍ താന്‍ തന്നെ...
ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റര്‍ താന്‍ തന്നെയാണെന്ന് ഗെയ്ല്‍ ആവര്‍ത്തിച്ചു. യൂനിവേഴ്‌സല്‍ ബോസ് മറ്റാരുമല്ല, താന്‍ തന്നെയാണ്. അത് ഇനിയൊരിക്കലും മാറാനും പോവുന്നില്ല. ആ പദവി തനിക്കു മാത്രം അവകാശപ്പെട്ടതാണമെന്നും വിന്‍ഡീസ് സൂപ്പര്‍ താരം പറഞ്ഞു.
നിലവില്‍ ടി20യില്‍ മാത്രമാണ് ഗെയ്ല്‍ വിന്‍ഡീസ് ടീമിനായി സ്ഥിരമായി കളിക്കുന്നത്. ഏകദിന ടീമിന് അകത്തും പുറത്തുമായി കഴിയുകയാണ് അദ്ദേഹം. ലോകകപ്പ് ടീമിലേക്കു പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ഗെയ്ല്‍. ലോകകപ്പിനു ശേഷം ഏകദിനത്തില്‍ തന്നെ കാണില്ലെന്നും അദ്ദേഹം പറയുന്നു.

യുവതാരങ്ങള്‍ക്കു അവസരം നല്‍കും
ലോകകപ്പിനുള്ള ദേശീയ ടീമില്‍ ഇടം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ടീമിലെത്തിയാലും ഇല്ലെങ്കിലും ലോകകപ്പിനു ശേഷം ഏകദിനത്തില്‍ കളിക്കേണ്ടതില്ലെന്ന് തന്നെയാണ് തീരുമാനമെന്ന് ഗെയ്ല്‍ വ്യക്തമാക്കി.
യുവതാരങ്ങള്‍ക്കു അവസരം നല്‍കുന്നതിനായാണ് ഏകദിനം മതിയാക്കുന്നത്. അവരും കളി ആസ്വദിക്കട്ടെ. യുവതാരങ്ങളുടെ പ്രകടനം ആസ്വദിക്കാന്‍ താനുമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏകദിനത്തില്‍ 10,000 റണ്‍സെന്ന നാഴികക്കല്ലിന് അരികിലാണ് ഗെയ്ല്‍. 273 റണ്‍സ് കൂടി നേടിയാല്‍ ഗെയ്‌ലിന് എലൈറ്റ് ക്ലബ്ബിലെത്താം. ലോകകപ്പില്‍ കളിക്കാനായാല്‍ ഈ നേട്ടം കൈവരിക്കാമെന്ന പ്രതീക്ഷയിലാണ് യൂനിവേഴ്‌സല്‍ ബോസ്.

ലോകകപ്പ് നേട്ടം
ലോകകപ്പ് വിജയത്തോടെ വിരമിക്കാന്‍ സാധിച്ചാല്‍ അത് മഹത്തായ അനുഭവം തന്നെയായിരിക്കുമെന്ന് ഗെയ്ല്‍ പറഞ്ഞു. തനിക്ക് അതു നേടിത്തരേണ്ടത് ടീമിലെ യുവതാരങ്ങളുടെ കൂടി ബാധ്യതയാണ്. തനിക്കു വേണ്ടി അവര്‍ക്കു ലോകകപ്പ് നേടേണ്ടതുണ്ട്. ടീമിന് മികച്ച സംഭാവന നല്‍കാന്‍ താനും ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകകപ്പിനു ശേഷം ഏകദിനത്തോട് വിട പറയുമെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിക്കാനായിട്ടില്ലെന്ന് ഗെയ്ല്‍ പറഞ്ഞു.

2020ലെ ടി20 ലോകകപ്പ്
അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടത്താനിരിക്കുന്ന ഐസിസിയുടെ ട്വന്റി20 ലോകകപ്പിലും വിന്‍ഡീസിനായി കളിക്കാമെന്നാണ് ഗെയ്‌ലിന്റെ പ്രതീക്ഷ. ഐപിഎല്ലുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ടി20 ടൂര്‍ണമെന്റുകളിലെ സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം.
ശാരീരികമായി തനിക്ക് ഇപ്പോള്‍ നല്ല നിലയിലാണ്. നല്ല ഫിറ്റ്‌നസ് നേടിയിട്ടുണ്ട്. ഭാരവും കുറച്ചു കഴിഞ്ഞു. സിക്‌സ് പായ്ക്കില്‍ കൂടുതല്‍ ശ്രദ്ധിക്കുകയാണ് ഇപ്പോള്‍. ഫീല്‍ഡിങില്‍ യുവതാരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന പ്രകടനം നടത്താനുള്ള കഠിനാധ്വാനത്തിലാണ് താനെന്നും ഗെയ്ല്‍ വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications