കളി വെസ്റ്റ് ഇന്‍ഡീസിനോട്; ഇന്ത്യയ്ക്ക് പണിതരും ഈ ഐപിഎല്‍ താരങ്ങള്‍!
ട്വന്റി 20യിലെ ലോക ഒന്നാം നമ്പര്‍ വിരാട് കോലി, ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന് സ്‌കോറിനുടമയായ രോഹിത് ശര്‍മ, ഏറ്റവും മികച്ച ഫിനിഷര്‍ എം എസ് ധോണി ... മുംബൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ട്വന്റി 20 ലോകകപ്പ് സെമി ഫൈനല്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷ ഇവരിലാണ്. ഒപ്പം ശിഖര്‍ ധവാന്‍ മുതല്‍ ജസ്പ്രീത് ഭുമ്ര വരെയുള്ളവരുടെ ഐ പി എല്‍ പരിചയസമ്പത്തിലും.
ഐ പി എല്ലിന്റെ കാര്യമെടുത്താല്‍ പക്ഷേ ഇന്ത്യന്‍ താരങ്ങള്‍ മാത്രമല്ല വെസ്റ്റ് ഇന്‍ഡീസ് കളിക്കാരും കട്ടയ്ക്ക് കട്ട നില്‍ക്കും. ഇന്ത്യന്‍ കളിക്കാരെപ്പോലെ തന്നെ പോപ്പുലറാണ് വെസ്റ്റ് ഇന്‍ഡീസ് കളിക്കാരും. ഇവരില്‍ പ്രമുഖരായ കീരണ്‍ പൊള്ളാര്‍ഡും സുനില്‍ നരെയ്‌നും ലോകകപ്പ് കളിക്കുന്നില്ല എന്നത് ഇന്ത്യയ്ക്ക് ആശ്വാസമാണ്. എന്നാലും ഇന്ത്യയ്ക്ക് പണിതരാന്‍ പോന്ന ഐ പി എല്‍ താരങ്ങള്‍ വിന്‍ഡീസ് നിരയിലുണ്ട് അവരാരൊക്കെ എന്ന് നോക്കൂ...

ക്രിസ് ഹെന്റി ഗെയ്ല്‍
ട്വന്റി 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റ് ഉള്ള ബാറ്റ്‌സ്മാന്‍. ക്രിസ് ഗെയ്ല്‍ ഫോമിലായാല്‍ പിന്നെ വെസ്റ്റ് ഇന്‍ഡീസിന് ജയിക്കാന്‍ വേറെ ഒന്നും വേണ്ട. ലോകകപ്പില്‍ ഇന്ത്യക്കെതിരെ 98 റണ്‍സ് അടിച്ച ചരിത്രം ഗെയ്‌ലിന് കൂട്ടുണ്ട്. ഐ പി എല്ലില്‍ കൊല്‍ക്കത്തയില്‍ തുടങ്ങി. ഇപ്പോള്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ മുഖ്യതാരമാണ് ഗെയ്ല്‍.

ഡ്വെയ്ന്‍ ബ്രാവോ
പോപ്പുലാരിറ്റിയുടെ കാര്യത്തില്‍ ഗെയ്‌ലിനോട് കിടപിടിക്കും ബ്രാവോ. ഒന്നാന്തരം ഓള്‍റൗണ്ടര്‍. മുംബൈ ഇന്ത്യന്‍സിന് വേണ്ടിയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടിയും മാച്ച് വിന്നിംഗ് പ്രകടനം പുറത്തെടുത്തു. ഇപ്പോല്‍ സുരേഷ് റെയ്‌നയ്‌ക്കൊപ്പം ഗുജറാത്ത് ലയണ്‍സിന് വേണ്ടി കളിക്കാന്‍ ഒരുങ്ങുന്നു.

ലെന്‍ഡല്‍ സിമ്മണ്‍സ്
മുംബൈ ഇന്ത്യന്‍സിന്റെ തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തിലാണ് കളി. പരിക്കേറ്റ ഫ്‌ലെച്ചറിന് പകരം ടീമിലെത്തിയിരിക്കുന്നതോ മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ഓപ്പണര്‍ ലെന്‍ഡല്‍ സിമ്മണ്‍സ്. 2016 സീസണില്‍ സിമ്മണ്‍സ് നല്‍കിയ തുടക്കങ്ങളാണ് മുംബൈയെ കിരീടത്തിലെത്തിച്ചത്.

ഡാരന്‍ സമി
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്ന ഡാരന്‍ സമിക്കും ഐ പി എല്‍ പരിചയം ഇഷ്ടം പോലെയുണ്ട്. ബൗളിംഗിലും ബാറ്റിംഗിലും ക്യാപ്റ്റന്‍സിയിലും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് യോജിച്ച താരമാണ് സമി. ജയിച്ചാലും തോറ്റാലും കളി ആഘോഷിക്കുന്ന ഒരു ടിപ്പിക്കല്‍ വെസ്റ്റ് ഇന്ത്യന്‍ ക്യാപ്റ്റന്‍.

ആന്‍ഡ്രെ റസല്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ചാമ്പ്യന്‍ ഓള്‍റൗണ്ടറാണ് റസ്സല്‍. വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ബൗളിംഗ് ഓപ്പണ്‍ ചെയ്യുന്നത് റസലാണ്. കൂറ്റനടികള്‍ക്കും കഴിവുണ്ട്. മികച്ച ഫീല്‍ഡറുമാണ്.

കൂട്ടത്തില്‍ ഇവരും
മര്‍ലോണ്‍ സാമുവല്‍സ്, സാമുവല്‍ ബദ്രി, ജെറോം ടെയ്‌ലര്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരാണ് ഐ പി എല്ലില്‍ കളിക്കുന്ന പ്രമുഖ വെസ്റ്റിന്ത്യന്‍ താരങ്ങള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications