വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിന്‍ഡീസിന്റെ ലോകകപ്പ് ഹീറോ, വിവാദങ്ങളുടെ തോഴന്‍- മര്‍ലോണ്‍ സാമുവല്‍സ് കളി മതിയാക്കി

വിന്‍ഡീസ് ജേതാക്കളായ രണ്ടു ടി20 ലോകകപ്പിലും താരം മിന്നിയിരുന്നു

കിങ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഓള്‍റൗണ്ടറും വിവാദങ്ങളുടെ തോഴനുമായിരുന്ന മര്‍ലോണ്‍ സാമുവല്‍സ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. വിന്‍ഡീസ് ചാംപ്യന്‍മാരായ ഐസിസിയുടെ രണ്ടു ടി20 ലോകകപ്പുകളിലും ഫൈനലിലെ ടോപ്‌സ്‌കോറര്‍ സാമുവല്‍സായിരുന്നു. ഇന്ത്യക്കെതിരേ എല്ലായ്‌പ്പോഴും മികച്ച പ്രകടനം നടത്തിയിട്ടുള്ള താരങ്ങളിലൊരാള്‍ കൂടിയായിരുന്നു അദ്ദേഹം. വെസ്റ്റ് ഉന്‍ഡീസ് ക്രിക്കറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ജോണി ഗ്രേവാണ് സാമുവല്‍സിന്റെ വിരമിക്കലിനെക്കുറിച്ചു സ്ഥിരീകരിച്ചത്. വിരമിക്കുന്ന കാര്യം ജൂണില്‍ തന്നെ താരം തങ്ങളെ അറിയിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

1

2018 ഡിസംബറില്‍ ബംഗ്ലാദേശിനെതിരേയാണ് സാമുവല്‍സ് അവസാനമായി വിന്‍ഡീസിനു വേണ്ടി കളിച്ചത്. വലിയ മല്‍സരങ്ങളുടെ താരമെന്നായിരുന്നു അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. നിര്‍ണായകമായ വലിയ മല്‍സരങ്ങളിലാണ് സാമുവല്‍സ് തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാറുള്ളത്. 2012ല്‍ കൊളംബോയില്‍ നടന്ന ടി20 ലോകകപ്പിന്റെ ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്ത് വിന്‍ഡീസ് ചാംപ്യന്‍മാരായപ്പോള്‍ സാമുവല്‍സായിരുന്നു ഹീറോ.

2000ത്തില്‍ വിന്‍ഡീസിനു വേണ്ടി അരങ്ങേറിയ സാമുവല്‍സ് 71 ടെസ്റ്റുകളും 207 ഏകദിനങ്ങളും 67 ടി20കളിലും കളിച്ചിട്ടുണ്ട്. മൂന്നു ഫോര്‍മാറ്റുകളിലുമായി 11,134 റണ്‍സാണ് സമ്പാദ്യം. ടെസ്റ്റില്‍ 260ഉം ഏകദിനത്തില്‍ 133ഉം ടി20യില്‍ പുറത്താവാതെ നേടിയ 89 റണ്‍സുമാണ് ഉയര്‍ന്ന സ്‌കോര്‍. 17 സെഞ്ച്വറികളും സാമുവല്‍സിന്റെ അന്താരാഷ്ട്ര കരിയറിലുണ്ട്. ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ താരത്തിനു കഴിഞ്ഞു. 152 വിക്കറ്റുകള്‍ സാമുവല്‍സ് വീഴ്ത്തിയിട്ടുണ്ട്.

IPL 2020: രോഹിത്തിന് ടീം ഇന്ത്യയേക്കാള്‍ വലുത് ഐപിഎല്ലോ? രൂക്ഷവിമര്‍ശനവുമായി വെങ്‌സാര്‍ക്കര്‍IPL 2020: രോഹിത്തിന് ടീം ഇന്ത്യയേക്കാള്‍ വലുത് ഐപിഎല്ലോ? രൂക്ഷവിമര്‍ശനവുമായി വെങ്‌സാര്‍ക്കര്‍

IPL 2020: ത്രില്ലറുകളുടെ തമ്പുരാനായി പഞ്ചാബ്! ലീഗ് ഘട്ടത്തിലെ അഞ്ചു ക്ലാസിക്കുകള്‍IPL 2020: ത്രില്ലറുകളുടെ തമ്പുരാനായി പഞ്ചാബ്! ലീഗ് ഘട്ടത്തിലെ അഞ്ചു ക്ലാസിക്കുകള്‍

നിരവധി ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി വിവിധ ടി20 ലീഗുകളിലും സാമുവല്‍സ് കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ പൂനെ വാരിയേഴ്‌സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമുകളുടെ ഭാഗമായിരുന്നു അദദ്ദേഹം. ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ റെനെഗേഡ്‌സ്, പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ പെഷാവര്‍ സാല്‍മി എന്നീ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടിയും സാമുവല്‍സ് കളിച്ചു.

വിജയങ്ങള്‍ക്കൊപ്പം വിവാദങ്ങളും നിറഞ്ഞതായിരുന്നു സാമുവല്‍സിന്റെ കരിയര്‍. ബിഗ് ബാഷ് ലീഗില്‍ കളിക്കുന്നതിനിടെ ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണുമായി സാമുവല്‍സ് കൊമ്പുകോര്‍ത്തിരുന്നു. ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സിനെയും മോശമായി പെരുമാറിയതിന്റെ പേരില്‍ സാമുവല്‍സ് വിവാദത്തിലായിരുന്നു. 2008ല്‍ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് താരത്തിനു വിലക്കും നേരിട്ടിരുന്നു.

Story first published: Wednesday, November 4, 2020, 12:56 [IST]
Other articles published on Nov 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X