വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മകനടിച്ചു ഫിഫ്റ്റി,വിട്ടുകൊടുക്കുമോ അച്ഛന്‍...അയാളും നേടി!! അതും ഒരു ടീമിനായി!!

ഫസ്റ്റ് ക്ലാസ് മല്‍സരത്തിലാണ് ഈ അപൂര്‍വ്വപ്രകടനം

By Manu

കിങ്‌സറ്റണ്‍: ക്രിക്കറ്റ് താരങ്ങളുടെ മക്കളും അതേ പാത പിന്തുടര്‍ന്നു കളിയിലേക്കു വന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. എന്നാല്‍ അച്ഛനും മകനും ഒരേ മല്‍സരത്തില്‍ കളിക്കുകയെന്നത് അപൂര്‍വ്വമാണ്. ഒരേ മല്‍സരത്തില്‍ ഇരുവരും അര്‍ധസെഞ്ച്വറി കൂടി നേടിയാല്‍ അത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാറും. എന്നാല്‍ അത് സംഭവിച്ചിരിക്കുന്നു. വെസ്റ്റ് ഇന്‍ഡീസിലാണ് സംഭവം.വെസ്റ്റ് ഇന്‍ഡീസ് പ്രഫഷനല്‍ ക്രിക്കറ്റ് ലീഗില്‍ ജമൈക്കയ്‌ക്കെതിരായ കളിയില്‍ ഗയാനയ്ക്കുവേണ്ടിയാണ് അച്ഛനും മകനും ഒരുമിച്ച് കളിച്ച് ഫിഫ്റ്റിയുമായി മിന്നിയത്.

1

വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ശിവ്‌നരെയ്ന്‍ ചന്ദര്‍പോളും മകന്‍ ടാഗെനരെയ്ന്‍ ചന്ദര്‍പോളുമാണ് ഈ അപൂര്‍വ്വ നേട്ടത്തിന് അവകാശികള്‍. ഓപണറായെത്തിയ 20 കാരനായ മകന്‍ 58 റണ്‍സുമായി കസറിയപ്പോള്‍ പതിവുപോലെ മധ്യനിരയില്‍ ബാറ്റേന്തിയ 42കാരനായ ചന്ദര്‍പോള്‍ 57 റണ്‍സെടുത്തു മകനു മുന്നില്‍ 'മാനംകാത്തു'.

2

2013ലാണ് ടാഗെനരെയ്ന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറുന്നത്. 2015ല്‍ ചന്ദര്‍പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചിരുന്നു. ഇതിഹാസ താരം ബ്രയാന്‍ ലാറ കഴിഞ്ഞാല്‍ ടെസ്റ്റില്‍ വിന്‍ഡീസിനായി കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് അദ്ദേഹം.

Story first published: Sunday, March 12, 2017, 16:43 [IST]
Other articles published on Mar 12, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X