വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തും പൊള്ളാര്‍ഡും ഇനി ചങ്ക്‌സല്ല!! തുടക്കം ട്വിറ്ററില്‍, പിന്നാലെ കാറില്‍ നിന്നിറക്കിവിട്ടു

രോഹിത്തിനെ പൊള്ളാര്‍ഡ് ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തിരുന്നു

മുംബൈ: ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയും വെസ്റ്റ് ഇന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കിരോണ്‍ പൊള്ളാര്‍ഡും തമ്മിലുള്ള 'ഏറ്റുമുട്ടലാണ്' ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ സംസാര വിഷയം. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ കൂടിയായ രോഹിത്തിന്റെ ടീമംഗം കൂടിയാണ് പൊള്ളാര്‍ഡ്.

പിങ്ക് ബോള്‍ ടെസ്റ്റ്: ഈഡന്‍ വിളിക്കുന്നു... ചരിത്ര ടെസ്റ്റിന് ഇന്ത്യയിറങ്ങുന്നുപിങ്ക് ബോള്‍ ടെസ്റ്റ്: ഈഡന്‍ വിളിക്കുന്നു... ചരിത്ര ടെസ്റ്റിന് ഇന്ത്യയിറങ്ങുന്നു

ദീര്‍ഘകാലമായി ഒരുമിച്ച് കളിച്ചു കൊണ്ടിരിക്കുന്ന ഇരുവരും തമ്മില്‍ വളരെ അടുത്ത സൗഹൃദമാണുള്ളത്. അടുത്ത സീസണിലെ ലേലത്തിനു മുന്നോടിയായി മുംബൈ നിലനിര്‍ത്തിയ താരങ്ങളിലൊരാള്‍ കൂടിയാണ് പൊള്ളാര്‍ഡ്. എന്നാല്‍ ഇപ്പോള്‍ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വീണോയെന്ന സംശയത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഇതിനൊരു കാരണം കൂടിയുണ്ട്.

രോഹിത്തിനെ അണ്‍ഫോളോ ചെയ്തു

രോഹിത്തിനെ അണ്‍ഫോളോ ചെയ്തു

ട്വിറ്ററില്‍ രോഹിത്തിനെ പൊള്ളാര്‍ഡ് അണ്‍ഫോളോ ചെയ്തതോടെയാണ് വിവാദങ്ങള്‍ക്കു തുടക്കം. അടുത്ത സൗഹൃദ ബന്ധം കാത്തുസൂക്ഷിക്കുന്ന രോഹിത്തിനെ പിന്തുടരുന്നത് എന്തു കൊണ്ട് പൊള്ളാര്‍ഡ് നിര്‍ത്തിയെന്നാണ് പലരുടെയും സംശയം.
അടുത്ത മാസം നടക്കാനിരിക്കുന്ന വിന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ പൊള്ളാര്‍ഡാണ് ടീമിനെ നയിക്കുക. ഇതിനു മുന്നോടിയായാണ് താരത്തിന്റെ ഈ നീക്കമെന്നാണ് കരുതുന്നത്.

കാറില്‍ നിന്നിറക്കിവിട്ടു

പൊള്ളാര്‍ഡ് രോഹിത്തിനെ അണ്‍ഫോളോ ചെയ്തതിനു പിന്നാലെ ഇരുവരും തമ്മിലുള്ള സൗഹൃദം അവസാനിച്ചെന്ന തരത്തില്‍ രസകരമായ ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അണ്‍ഫ്രണ്ട്ഷിപ്പ് ഡേയെന്ന ഹാഷ് ടാഗുമായാണ് ഇന്ത്യ- വിന്‍ഡീസ് പരമ്പരയ്ക്കു മുന്നോടിയായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് പരസ്യം പുറത്തിറക്കിയത്.
വിമാനത്താവളത്തിലെത്തുന്ന പൊള്ളാര്‍ഡിനെ സ്വീകരിക്കാന്‍ രോഹിത് കാറില്‍ എത്തുന്നതോടെയാണ് വീഡിയോയുടെ തുടക്കം. ഇന്ത്യയെ അതും അവരുടെ നാട്ടില്‍ വച്ച് തോല്‍പ്പിക്കുന്നത് ഏറെ സന്തോഷം നല്‍കുമെന്ന് പൊള്ളാര്‍ഡ് അഭിപ്രായപ്പെട്ടുവെന്ന് കാറിലെ എഫ്എം റേഡിയോയില്‍ പറയുന്നു. ഇതു കേട്ട രോഹിത് ഉടന്‍ കാര്‍ കേടായെന്ന വ്യാജേന വഴിയില്‍ നിര്‍ത്തുകയും തുടര്‍ന്ന് പൊള്ളാര്‍ഡിനെ കൊണ്ട് തള്ളിക്കുകയും ചെയ്യുന്നു. ഇതിനിടെ കാര്‍ മുന്നോട്ടെടുത്ത രോഹിത് ഇടയ്ക്ക് നിര്‍ത്തിയ ശേഷം പൊള്ളാര്‍ഡിന്റെ ബാഗുകള്‍ റോഡിലേക്കിട്ട് കടന്നു കളയുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

ഡിസംബര്‍ ആറ് മുതല്‍

ഡിസംബര്‍ ആറ് മുതല്‍

ഡിസംബര്‍ ആറു മുതലാണ് ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള പരമ്പരയ്ക്കു തുടക്കമാവുന്നത്. മൂന്നു വീതം ടി20കളും ഏകദിനങ്ങളുമാണ് വിന്‍ഡീസ് ഇന്ത്യയില്‍ കളിക്കുക. ടി20 പരമ്പരയിലെ ഒരു മല്‍സരം കേരളത്തിലും നടക്കുന്നുണ്ട്. ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്‌റ്റേഡിയമാണ് ടി20 പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തിനു വേദിയാവുന്നത്.

Story first published: Thursday, November 21, 2019, 11:20 [IST]
Other articles published on Nov 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X