Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇത്തവണ ലോകകപ്പ് ഇന്ത്യക്കും ഇംഗ്ലണ്ടിനുമല്ല, അത് വിന്‍ഡീസിന്!! ഇതാ കാരണങ്ങള്‍...

കിങ്സ്റ്റണ്‍: മെയ് അവസാനത്തോടെ ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. വിവിധ ടീമുകളുടെ ആരാധകര്‍ തമ്മില്‍ ഇതിനകം വാക്‌പോര് തുടങ്ങിക്കഴിഞ്ഞു. ലോകകിരീടം ആരുയര്‍ത്തുമെന്ന കാര്യത്തിലാണ് ആരാധകരുടെ കൊമ്പുകോര്‍ക്കല്‍. ആതിഥേയരും ഏകദിനത്തിലെ ഒന്നാം റാങ്കുകാരുമായ ഇംഗ്ലണ്ടും രണ്ടാംസ്ഥാനക്കാരായ ഇന്ത്യയുമാണ് കിരീട ഫേവറിറ്റുകളില്‍ മുന്‍പന്തിയിലുള്ളത്.

എന്നാല്‍ ഫേവറിറ്റുകളെ ഞെട്ടിച്ച് ഇത്തവണ വെസ്റ്റ് ഇന്‍ഡീസ് ലോകചാംപ്യന്‍മാരാവാന്‍ സാധ്യത കൂടുതലാണ്. ഏകദിനത്തില്‍ മികച്ച പ്രകടനമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ നടന്ന ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ കുരുക്കാന്‍ വിന്‍ഡീസിനായിരുന്നു. ലോകകപ്പിലെ വിന്‍ഡീസിനെ സൂക്ഷിക്കണമെന്ന് ഇംഗ്ലണ്ട് കോച്ചും പിന്നീട് മുന്നറിയിപ്പ് നല്‍കിയിരുന്നു. വിന്‍ഡീസ് ലോകകപ്പ് നേടാന്‍ ചില കാരണങ്ങളുണ്ട്. അവ എന്തൊക്കെയെന്നു നോക്കാം.

 ജാസണ്‍ ഹോള്‍ഡറെന്ന ക്യാപ്റ്റന്‍

ജാസണ്‍ ഹോള്‍ഡറെന്ന ക്യാപ്റ്റന്‍

ജാസണ്‍ ഹോള്‍ഡറെന്ന ക്യാപ്റ്റന്‍ ഇപ്പോഴത്തെ വിന്‍ഡീസ് ടീമിന്റെ നട്ടെല്ലാണ്. 2014ല്‍ ഹോള്‍ഡര്‍ ടീമിന്റെ നായകസ്ഥാനമേറ്റെടുക്കുമ്പോള്‍ ക്യാപ്റ്റനായ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു. തുടര്‍ച്ചയായ തിരിച്ചടികളെ തുടര്‍ന്നു പ്രതിസന്ധിയിലായിരുന്ന വിന്‍ഡീസ് ടീമിനെ അദ്ദേഹം ജയിക്കാന്‍ പഠിപ്പിച്ചു. ക്രിസ് ഗെയ്ല്‍, ആന്ദ്രെ റസ്സല്‍, കിരോണ്‍ പൊള്ളാര്‍ഡ്, സുനില്‍ നരെയ്ന്‍ എന്നീ സീനിയര്‍ താരങ്ങള്‍ ടീമില്‍ ഇല്ലാതിരുന്നിട്ടും ഹോള്‍ഡറിന് തോല്‍ക്കാന്‍ മനസ്സില്ലായിരുന്നു. യുവതാരങ്ങളെ പരീക്ഷിക്കാന്‍ ധൈര്യം കാണിച്ച അദ്ദേഹം വിന്‍ഡീസിന് നഷ്ടമായ ആത്മവിശ്വാസം തിരികെ നേടിക്കൊടുത്തു. മികച്ച ഓള്‍റൗണ്ടറായ ഹോള്‍ഡര്‍ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ടീമിനായി നിര്‍ണായക സമഭാവനകളാണ് നല്‍കുന്നത്.
ഗെയ്‌ലുള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ ഇപ്പോള്‍ തിരിച്ചെത്തിയതോടെ വിന്‍ഡീസ് കൂടുതല്‍ അപടകാരികളായി മാറിക്കഴിഞ്ഞു. അടുത്ത ലോകകപ്പില്‍ തങ്ങളെയാണ് സൂക്ഷിക്കേണ്ടതെന്ന് മുന്നറിയിപ്പ് നല്‍കുന്ന പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അവര്‍ കാഴ്ചവച്ചത്.

യൂനിവേഴ്‌സല്‍ ബോസിന്റെ വിടവാങ്ങല്‍

യൂനിവേഴ്‌സല്‍ ബോസിന്റെ വിടവാങ്ങല്‍

യൂനിവേഴ്‌സല്‍ ബോസെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇതിഹാസ ഓപ്പണര്‍ ഗെയ്‌ലിന്റെ തിരിച്ചുവരവ് വിന്‍ഡീസിനെ മറ്റു ടീമുകളുടെ പേടിസ്വപ്‌നമായി മാറ്റിക്കഴിഞ്ഞു. ടി20യിലെ രാജാവായ തനിക്ക് ഏകദിനത്തിലും ഇനിയും പലതും ചെയ്യാനുണ്ടെന്ന് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അദ്ദേഹം കാണിച്ചുതന്നു. പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയതും ഗെയ്ല്‍ തന്നെയായിരുന്നു. നാല് ഇന്നിങ്‌സില്‍ നിന്നും 424 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്.
വരാനിരിക്കുന്ന ലോകകപ്പിനു ശേഷം ഏകദിനത്തില്‍ നിന്നും വിരമിക്കുമെന്ന് ഗെയ്ല്‍ സൂചിപ്പിച്ചു കഴിഞ്ഞു. കരിയറിലെ അവസാന ലോകകപ്പ് അവിസ്മരണീയമാക്കാന്‍ ഗെയ്ല്‍ തുനിഞ്ഞിറങ്ങിയാല്‍ പിന്നെയാര്‍ക്കും തടയാന്‍ കഴിഞ്ഞെന്നു വരില്ല.

വമ്പനടിക്കാരുടെ സംഘം

വമ്പനടിക്കാരുടെ സംഘം

നേരത്തേ ഗെയ്‌ലായിരുന്നു വിന്‍ഡീസ് ബാറ്റിങ് നിരയിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. ഭൂരിഭാഗം താരങ്ങളും വമ്പനടിക്കു പേര് കേട്ടവരാണ്. പവര്‍ ഹിറ്റര്‍മാരുടെ ഈ കുത്തൊഴുക്ക് വിന്‍ഡീസ് ടീമിനെ എത്ര വലിയ സ്‌കോറും നേടാന്‍ പ്രാപ്തരാക്കുന്നു.
എവിന്‍ ലൂയിസ്, ഷെയ് ഹോപ്പ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ഡാരന്‍ ബ്രാവോ എന്നിവരെല്ലാം അറ്റാക്കിങ് ബാറ്റ്‌സ്മാന്‍മാരാണ്. തീര്‍ന്നില്ല ആന്ദ്രെ റസ്സല്‍, ആഷ്‌ലി നഴ്‌സ്, കാര്‍ലോസ് ബ്രാത്‌വെയ്റ്റ് എന്നിവര്‍ ആദ്യ പന്ത് മുതല്‍ സികസറിടക്കാന്‍ ശേഷിയുള്ളവരുമാണ്.
ബാറ്റിങ് മാത്രമല്ല, നായകന്‍ ഹോള്‍ഡറെക്കൂടാതെ കെമര്‍ റോച്ച്, ഷാനോണ്‍ ഗബ്രിയേല്‍, ഷെല്‍ഡണ്‍ കോട്രെല്‍, ഒഷെയ്ന്‍ തോമസ് എന്നിവരുള്‍പ്പെടുന്ന മൂര്‍ച്ചയേറിയ പേസ് ബൗളിങ് നിരയും വിന്‍ഡീസിനുണ്ട്.

Story first published: Thursday, March 7, 2019, 12:19 [IST]
Other articles published on Mar 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+