വിന്‍ഡീസിനെ വില കുറച്ച് കാണേണ്ട, ലോകകപ്പ് തന്നെ നേടിയേക്കും!! പറഞ്ഞത് ഇംഗ്ലണ്ട് കോച്ച്

സെന്റ് ലൂസിയ: സമീപകാലത്തെ മോശം പ്രകടനങ്ങളുടെ പേരില്‍ വെസ്റ്റ് ഇന്‍ഡീസിനെ വില കുറച്ചു കാണേണ്ടെന്നും വേണമെങ്കില്‍ ലോകകിരീടം നേടാന്‍ ടീമിനാവുമെന്നും ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയ്ല്‍സ് അഭിപ്രായപ്പെട്ടു. നിലവില്‍ ഐസിസി ഏകദിന റാങ്കിങില്‍ ഒമ്പതാംസ്ഥാനത്താണ് വിന്‍ഡീസ്. മാത്രമല്ല കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഒരു ഏകദിന പരമ്പര വിജയം പോലും നേടാനും വിന്‍ഡീസിനായിട്ടില്ല. ലോകകപ്പില്‍ പല അട്ടിമറികളും സൃഷ്ടിക്കാനുള്ള ശേഷി ഇപ്പോഴത്തെ വിന്‍ഡീസ് ടീമിനുണ്ടെന്ന് ബെയ്‌ലിസ് പറയുന്നു.

പല സീനിയര്‍ താരങ്ങളുടെയും തിരിച്ചുവരവ് വിന്‍ഡീസ് ടീമിനെ കൂടുതല്‍ കരുത്തരാക്കിയിട്ടുണ്ട്. വെടിക്കെട്ട്് ഓപ്പണര്‍ ക്രിസ് ഗെയ്ല്‍, വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍, മധ്യനിര ബാറ്റ്‌സ്മാന്‍ ഡാരന്‍ ബ്രാവോ എന്നിവരാണ് ഇംഗ്ലണ്ടിനെതിരേ നടന്നു കൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിലൂടെ തിരിച്ചെത്തിയത്. വിന്‍ഡീസ് ടീമിന്റെ കോമ്പിനേഷന്‍ ഇപ്പോഴാണ് ശരിയായതെന്നും തങ്ങളുടേതായ ദിവസം ഏതു ടീമിനെയും തോല്‍പ്പിക്കാന്‍ തങ്ങള്‍ക്കാവുമെന്നും വിന്‍ഡീസ് കോച്ച് റിച്ചാര്‍ഡ് പൈബസ് പറഞ്ഞു.
കഴിഞ്ഞ 18 മാസത്തിനിടെ വിന്‍ഡീസ് ടീം ശ്രദ്ധേയമായ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വളരെ മികച്ച ബാറ്റിങ് നിരയാണ് വിന്‍ഡീസിനുള്ളത്. ഏതു ബൗളിങ് നിരയയെയും തല്ലിത്തകര്‍ക്കാന്‍ അവര്‍ക്കു ശേഷിയുണ്ട്. അതുകൊണ്ടു തന്നെ ലോകകപ്പില്‍ ഏറ്റവുമധികം സൂക്ഷിക്കേണ്ട ടീം വിന്‍ഡീസാണെന്നും ഇംഗ്ലീഷ് കോച്ച് ബെയ്‌ലിസ് അഭിപ്രായപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications