Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്തൊരു നാണക്കേട്, വിന്‍ഡീസ് വെടിക്കെട്ട് വീരന്മാര്‍ 45 റണ്‍സിന് പുറത്ത്; ഇംഗ്ലണ്ട് എറിഞ്ഞൊതുക്കി

സെന്റ് കിറ്റ്‌സ്: വെസ്റ്റിന്‍ഡീസിനെതിരായ മൂന്നു മത്സരങ്ങളുടെ ടി20 പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. രണ്ടാമത്തെ മത്സരത്തില്‍ 137 റണ്‍സിന് ആതിഥേയരെ തകര്‍ത്താണ് ഇംഗ്ലണ്ട് വിന്‍ഡീസ് പര്യടനത്തിലെ ആദ്യ പരമ്പര സ്വന്തമാക്കുന്നത്. ആദ്യ മത്സരവും ജയിച്ച ഇംഗ്ലണ്ട് 2-0 എന്ന നിലയില്‍ അപരാജിത ലീഡ് നേടി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേതുമായ മത്സരം തിങ്കളാഴ്ച നടക്കും.

West Indies

ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത വിന്‍ഡീസിന് തുടക്കത്തില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിഞ്ഞെങ്കിലും ജോ റൂട്ടിന്റെയും(55), സാം ബില്ലിങ്‌സിന്റെയും(87) ബാറ്റിങ് തിരിച്ചടിയായി. നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 182 റണ്‍സെടുത്തപ്പോള്‍ വിന്‍ഡീസ് 45 റണ്‍സിന് എല്ലാവരും പുറത്തായി. രണ്ട് കളിക്കാര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ രണ്ടക്കം കടന്നത്.

ഷിമ്‌റോണ്‍ ഹെറ്റ്‌മെയര്‍, കാര്‍ലോസ് ബ്രാത്‌വെയ്റ്റ് എന്നിവര്‍ 10 റണ്‍സ് വീതം നേടി. മറ്റൊരു കളിക്കാരനും രണ്ടക്കംപോലും കടന്നില്ല. ബാറ്റിങ് പ്രതീക്ഷയായിരുന്ന ക്രിസ് ഗെയ്ല്‍ 5 റണ്‍സിന് പുറത്തായി. ഏകദിനത്തില്‍ വമ്പന്‍ സ്‌കോറുകള്‍ കണ്ടെത്തിയ ഗെയ്‌ലിന് ടി20യിലെ രണ്ട് മത്സരങ്ങളിലും നിലയുറപ്പിക്കാന്‍ കഴിഞ്ഞില്ല. നാല് വിക്കറ്റെടുത്ത ക്രിസ് ജോര്‍ദന്‍ ആണ് വിന്‍ഡീസിനെ തകര്‍ത്തത്. ഡേവിഡ് വില്ലി, ആദില്‍ റഷീദ്, പ്ലങ്കറ്റ് എന്നിവര്‍ രണ്ടുവീതം വിക്കറ്റുകലും വീഴ്ത്തി. 11.5 ഓവറില്‍ വിന്‍ഡീസിന്റെ കളിക്കാരെല്ലാം കൂടാരം കയറിയിരുന്നു.

Story first published: Saturday, March 9, 2019, 9:38 [IST]
Other articles published on Mar 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+