Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെസ്റ്റ് ഇന്‍ഡീസ് ജയിച്ചു, പാകിസ്താനും ജയിച്ചേ പറ്റൂ

നേപ്പിയര്‍: യു എ ഇക്കെതിരെ വന്‍ വിജയത്തോടെ വെസ്റ്റ് ഇന്‍ഡീസ് ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. ഗ്രൂപ്പ് ബി യിലെ അവസാന മത്സരത്തില്‍ ജയിക്കുന്ന ടീമും വെസ്റ്റ് ഇന്‍ഡീസിനൊപ്പം ക്വാര്‍ട്ടറില്‍ കടക്കും. അയര്‍ലന്‍ഡും പാകിസ്താനും തമ്മിലാണ് ഈ കളി നടക്കുന്നത്. പക്ഷേ ഈ കളി ടൈ ആയാലോ ഉപേക്ഷിക്കപ്പെട്ടാലോ വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പില്‍ നിന്നും പുറത്താകും.

ആദ്യം ബാറ്റ് ചെയ്ത യു എ ഇ 175 റണ്‍സാണ് അടിച്ചത്. 36 ഓവറില്‍ ഈ സ്‌കോര്‍ ചെയ്‌സ് ചെയ്താല്‍ റണ്‍റേറ്റില്‍ മുന്നിലെത്താം എന്ന നിലയിലാണ് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗിന് ഇറങ്ങിയത്. പ്രതീക്ഷിച്ചത് പോലെ തന്നെ അവര്‍ തുടക്കം മുതല്‍ അടിച്ചുകളിക്കുകയും ചെയ്തു. 30.3 ഓവറില്‍ വെസ്റ്റ് ഇന്‍ഡീസ് ലക്ഷ്യത്തിലെത്തി.

westindies

അര്‍ധസെഞ്ചുറികള്‍ നേടിയ കാര്‍ട്ടറും ചാള്‍സുമാണ് വെസ്റ്റ് ഇന്‍ഡീസിന് അനിവാര്യമായ വിജയം നേടിക്കൊടുത്തത്. ദിനേശ് രാംദിന്‍ 33 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നേരത്തെ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് യു എ ഇയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പത്തോവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ 4 വിക്കറ്റ് വീഴ്ത്തി. ഹോള്‍ഡറാണ് മാന്‍ ഓഫ് ദ മാച്ച്.

അയര്‍ലന്‍ഡ്, പാകിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകള്‍ക്ക് നിലവില്‍ 6 പോയിന്റ് വീതമുണ്ട്. റണ്‍ റേറ്റില്‍ നിലവില്‍ വിന്‍ഡീസാണ് മുന്നില്‍. പാകിസ്താന്‍ നാലാം സ്ഥാനത്താണ്. അഞ്ചില്‍ അയര്‍ലന്‍ഡ്. അയര്‍ലന്‍ഡ് - പാകിസ്താന്‍ മത്സരത്തിലെ വിജയികള്‍ക്ക് ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്ഥാനം പിടിക്കാം.

Story first published: Sunday, March 15, 2015, 10:45 [IST]
Other articles published on Mar 15, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+