Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാറ്റിങ് വിരുന്നൊരുക്കി റസല്‍; ശ്രീലങ്കയെ തകര്‍ത്ത് ടി20 പരമ്പര വെസ്റ്റ് ഇന്‍ഡീസിന്

പല്ലെക്കലെ: ഏകദിന പരമ്പരയില്‍ തോല്‍വിക്ക് ടി20 പരമ്പരയിലൂടെ പകരം വീട്ടി വെസ്റ്റ് ഇന്‍ഡീസ്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20യും വിജയിച്ചതോടെ രണ്ട് മത്സര പരമ്പര എതിരില്ലാതെ സ്വന്തമാക്കിയാണ് പൊള്ളാര്‍ഡും സംഘവും കണക്കുതീര്‍ത്തത്. ആന്‍ഡ്രേ റസല്‍ ബാറ്റിങ് വെടിക്കെട്ട് തീര്‍ത്ത മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 17 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി.

ആദ്യ മത്സരത്തിലെ ഹീറോ ലിന്‍ഡന്‍ സിമ്മണ്‍സിനെ (8 പന്തില്‍ 9) തുടക്കത്തിലേ തന്നെ നഷ്ടമായെങ്കിലും ബ്രണ്ടന്‍ കിങും (21 പന്തില്‍ 43) ഷിംറോണ്‍ ഹെറ്റ്‌മെയറും (42 പന്തില്‍ 43*) ചേര്‍ന്ന് വെസ്റ്റ് ഇന്‍ഡീസ് ഇന്നിങ്‌സിന് അടിത്തറപാകി. തുടക്കം മുതല്‍ ആക്രമിച്ച ബ്രണ്ടന്‍ കിങ് ആറ് ഫോറും രണ്ട് സിക്‌സുമാണ് പറത്തിയത്. ഒരു വശത്ത് നിലയുറപ്പിച്ച ഹെറ്റ്‌മെയര്‍ മൂന്ന് ഫോര്‍ മാത്രമാണ് നേടിയത്. റൂവ്മാന്‍ പവല്‍ (17 പന്തില്‍ 17) മികച്ച സ്‌കോര്‍ നേടുന്നതിന് മുമ്പ് മടങ്ങിയെങ്കിലും ലങ്കന്‍ ബൗളര്‍മാരെ തല്ലിപ്പറത്തിയ റസല്‍ (14 പന്തില്‍ 40*) വെസ്റ്റ് ഇന്‍ഡീസിനെ വിജയത്തിലെത്തിച്ചു. ആറ് പടുകൂറ്റന്‍ സിക്‌സുകളാണ് റസല്‍ നേടിയത്. ലങ്കന്‍ ബൗളര്‍മാരില്‍ ലസിത് മലിംഗയാണ് കൂടുതല്‍ തല്ലുവാങ്ങിയത്.മൂന്ന് ഓവറില്‍ 46 റണ്‍സാണ് മലിംഗ വിട്ടുകൊടുത്തത്. നാല് സിക്‌സും രണ്ട് ഫോറും ഇതില്‍ ഉള്‍പ്പെടും. ഏഞ്ചലോ മാത്യൂസ്, ലഹിരു കുമാര, ദസുന്‍ ഷണക എന്നിവര്‍ ലങ്കയ്ക്കുവേണ്ടി ഓരോ വിക്കറ്റ് പങ്കിട്ടു.

wivssrit20

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലങ്കന്‍ നിരയില്‍ നിന്ന് പ്രതീക്ഷ നല്‍കുന്ന ഒരു പ്രകടനവും ഉണ്ടായില്ല. 24 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 31 റണ്‍സ് നേടിയ ദസുന്‍ ഷണകയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. കുശാല്‍ പെരേര (13 പന്തില്‍ 15), അവിഷ്‌ക ഫെര്‍ണാണ്ടോ (9), ഷെഹാന്‍ ജയസൂര്യ (16),കുശാല്‍ മെന്‍ഡിസ് എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. ഏഞ്ചലോ മാത്യൂസ് (22 പന്തില്‍ 23), തിസാര പെരേര (13 പന്തില്‍ 21) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന പ്രകടനമാണ് വെസ്റ്റ് ഇന്‍ഡീസ് കാഴ്ചവെച്ചത്.

Story first published: Saturday, March 7, 2020, 9:07 [IST]
Other articles published on Mar 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+