Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിനെ വെല്ലും ഏകദിനം; ദക്ഷിണാഫ്രിക്കയെ വെസ്റ്റ് ഇന്‍ഡീസ് അട്ടിമറിച്ചു!

ഗയാന: ഐ സി സി റാങ്കിംഗിലെ ആദ്യത്തെ എട്ട് പേര്‍ കളിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടാനാകാത്ത വെസ്റ്റ് ഇന്‍ഡീസ് കരുത്തരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചു. കരിയര്‍ ബെസ്റ്റ് പ്രകടനത്തോടെ സുനില്‍ നരെയ്‌നും മികച്ച ബാറ്റിംഗുമായി ഓള്‍റൗണ്ടര്‍ കീരണ്‍ പൊള്ളാര്‍ഡുമാണ് വെസ്റ്റ് ഇന്‍ഡീസ് വിജയം അനായാസമാക്കിയത്. 11 പന്തുകള്‍ മാതം ബാക്കി നില്‍ക്കേ 4 വിക്കറ്റിനായിരുന്നു വെസ്റ്റ് ഇന്‍ഡീസിന്റെ ജയം.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് വെറും 188 റണ്‍സിലെത്താനേ കഴിഞ്ഞുള്ളൂ. 46.5 ഓവറില്‍ അവര്‍ ഓളൗട്ടാകുകയായിരുന്നു. ഒരവസരത്തില്‍ രണ്ട് വിക്കറ്റിന് 130 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്കയെ മധ്യനിരയാണ് ചതിച്ചത്. അവസാനത്തെ എട്ട് വിക്കറ്റുകള്‍ വെറും 58 റണ്‍സിനാണ് അവര്‍ക്ക് നഷ്ടപെട്ടത്.

narine

ഓപ്പണര്‍മാരായ ക്വിന്റന്‍ ഡി കോകും ഹാഷിം അംലയും ഭേദപ്പെട്ട തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കിയത്. 9.5 ഓവറില്‍ 52 റണ്‍സെത്തിയപ്പോഴാണ് ഡി കോക് 30 റണ്‍സുമായി പുറത്തായത്. ഫാഫ് ഡുപ്ലിസിക്ക് പകരം വന്ന റൂസോ 60 റണ്‍സെടുത്തു. എന്നാല്‍ 20 റണ്‍സെടുത്ത ആംല, 31 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സ് എന്നിവര്‍ പുറത്തായതോടെ ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചയും തുടങ്ങി. 9.5 ഓവറിലായിരുന്നു നരെയ്‌ന്റെ കരിയര്‍ ബെസ്റ്റായ 27 ന് 6 വിക്കറ്റ്.

മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനും കാര്യങ്ങള്‍ എളുപ്പമായില്ല. വിക്കറ്റ് പോകാതെ കളിച്ചെങ്കിലും അവര്‍ക്ക് റണ്‍ നിരക്ക് ഉയര്‍ത്താന്‍ പറ്റിയില്ല. ചാള്‍സ് 31, ഫ്‌ലെച്ചര്‍ 11, ബ്രാവോ 30 എന്നിവര്‍ക്കെല്ലാം മികച്ച തുടക്കം കിട്ടിയെങ്കിലും മുതലാക്കാനായില്ല. ആറാമനായി ഇറങ്ങിയ കീരണ്‍ പൊള്ളാര്‍ഡാണ് 67 പന്തില്‍ 67 റണ്‍സുമായി വിന്‍ഡീസിനെ വിജയതീരത്ത് എത്തിച്ചത്. നരെയ്‌നാണ് മാന്‍ ഓഫ് ദ മാച്ച്.

Story first published: Saturday, June 4, 2016, 11:59 [IST]
Other articles published on Jun 4, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+